Tuesday 27 January, 2009

പ്രവാസ ഉറക്കം

ഉറക്കം ഒരു അനുഗ്രഹമാണ് എന്നാണ് പറയാറ്. ആരോഗ്യമുള്ള ഒരാള്‍ ദിവസവും ശരാശരി എട്ടു മണിക്കൂറെന്കിലും ഉറങ്ങേണം എന്നാണ് വിദഗ്ത മതം. വെളിച്ചം വരാന്‍ സാധ്യതയുള്ള ഓരോ പഴുതും വളരെ കൃത്യതയോടെയും അതിവിദഗ്തമായും അടച്ച് ഇരുട്ടുനിറച്ച മുറികളാണ് ഇവിടെ ഓരോ പ്രവാസിയുടേയും ശയനസ്ഥലം. ഒരുനിലക്കും ഉറക്കഭംഗം വരാന്‍ അവസരം കൊടുക്കാത്തതരത്തില് സജ്ജീകരിച്ചവ.

കാര്യങ്ങള്‍ എങ്ങനെയൊക്കെ ആണെന്ങിലും എവിടെ ഒട്ടുമിക്ക ആള്‍ക്കാരും ഉറക്കം ഒരു കുറച്ചിലായിട്ടാണ് കാണുന്നത്. ഉറങ്ങി എന്ന് പറഞ്ഞാല്‍ തീരെ മോശമായിപ്പോയി എന്നുതോന്നുന്ന തരത്തില്‍ അവര്‍ ഇതിനെ കാണുന്നു. "ഞാനിന്നു തീരെ ഉറങ്ങിയില്ല" എന്നായിരിക്കും പലരുടേയും പരിഭവം പറച്ചില്‍. നീണ്ട ഗാഢമായ ഒരുറക്കത്തില്‍നിന്നെഴുന്നേറ്റ് വരുന്ന ചങ്ങാതിയും പറയുന്നതു "വെറുതെ കണ്ണടച്ചു കിടക്കുകയായിരുന്നു" എന്നായിരിക്കും. വരാന്ത്യ ഒഴിവുദിനങ്ങളിലും റമദാനില്‍ ഇവിടെ ലഭിക്കുന്ന അധിക സമയങ്ങളിലും മറ്റും പന്തണ്ട് മണിക്കൂറിലും അധികം പ്രതികാരബുദ്ധിയോടെ ഉറങ്ങി മുതലാക്കുന്നവരാണ് നമ്മളില്‍ ഒട്ടുമിക്കവരും. പക്ഷെ അതങ്ങുസമ്മതിച്ചുതരില്ല എന്നുമാത്രം.

ഉറക്കമില്ലായ്മ അനാരോഗ്യത്തേയാണ് പ്രതിനിധാനം ചെയ്യുന്നത്. നല്ല ഉറക്കം ലഭിക്കുക എന്നത് മാനസികവും ശരീരികവുമായ ആരോഗ്യത്തിന്‍റെ ലക്ഷണമാണ് എന്നത്രേ, എങ്കില്‍ അതുതന്നെയല്ലേ വേണ്ടത്.

വാല്‍കഷ്ണം:
ഇന്നലെ കിടന്നയുടനെതന്നെ ഉറങ്ങിപ്പോയെങ്ങിലും വേണ്ടത്രയങ്ങ് ശരിയായില്ല, ഈയിടയായി ഉറക്കമൊക്കെ വളരേക്കുറവാണ്!

4 comments:

ഷിനോ .. said...

എല്ലാ ഭാവുകങ്ങളും നേരുന്നു ....

Unknown said...

Thank you Shino, for the first openion.

നരിക്കുന്നൻ said...

ഉറങ്ങാൻ വേണ്ടി ലീവെടുക്കുന്ന സുഹൃത്തുക്കളുണ്ട് എനിക്ക്. ഈ പോസ്റ്റ് അവർക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു.

നല്ല എഴുത്ത്. ഒഴുക്കോടെ വായിക്കാൻ കഴിയുന്ന ശൈലി.

ആശംസകൾ

Unknown said...

നരിക്കുന്നന്‍: താങ്കളുടെ കംമെന്റ്സിനും എന്റെ ബ്ലോഗില്‍ വന്നതിനും നന്ദി, വീണ്ടും വരുമല്ലോ.

Coupdecoeur: Thank you for your visit and comments.