Monday, 24 January, 2011

സംഗമം നാടകീയം

മോളെ ട്യൂഷന് വിടാന്‍ വേണ്ടി അസീസിയയിലുള്ള ടീച്ചറുടെ ഫ്ലാറ്റിന് മുന്നിലെത്തിയപ്പോഴാണ്  ഫോണ്‍ പോക്കറ്റില്‍ കിടന്നു വിറയ്ക്കാന്‍ തുടങ്ങിയത്. നോക്കുമ്പോള്‍ പരിചയമില്ലാത്ത ഒരു നമ്പരാണ്, ആരായിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് ചെവിയോടടുപ്പിച്ചു.

‘ഹലോ, തെച്ചിക്കോടന്‍ അവര്‍കള്‍ അല്ലെ ?!!’ അവര്‍കള്‍ എന്ന് കേട്ടപ്പോള്‍ ഓര്‍ത്തത് നാട്ടിലെ ഉമ്മര്‍കാക്കാനെകുറിച്ചാണ്. മൂപ്പര് ആരേയെങ്കിലും കുറിച്ച് ‘ഓന് അവര്‍കളാണ്' എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ആളു തല്ലുകൊള്ളിയാണ്, വഴക്കാളിയാണ്.. എന്നൊക്കെയാണ്! ഇനി അങ്ങനെ വല്ലതും......?! എന്നെ മുന്‍പേ അറിയുന്നവരായിരിക്കുമോ?!

‘ഞാന്‍ പഴയ ഒരു ബ്ലോഗറാണ്, നാടകക്കാരന്‍..അറിയുമോ?!’  

അറിയാതെ എവിടെ പോകാന്‍. നാടകക്കാരന്‍! നാടക കമ്പത്തിനു പേരുകേട്ടവന്‍, അതുമൂലം വീട്ടുകാര്‍ നന്നാവാന്‍ വേണ്ടി വണ്ടികേറ്റി അക്കരെ കടത്തിയവന്‍ (ഇത് അദ്ദേഹം തന്നെ പറഞ്ഞതാണ്), ബ്ലോഗ്ഗര്‍ കുമാരന്റെ നാട്ടുകാരന്‍, കുമാരനെ സല്‍ക്കരിച്ചു ചൊറിത്തവളയെ ടച്ചിംങ്ങ്സായി കൂട്ടിയവന് (ഷിവാസ് ഫ്രോഗല്‍)‍, അങ്ങിനെ വിശേഷണങ്ങള്‍ ഏറെ..

യാന്‍ബുവില്‍ നിന്ന് റിയാദില്‍ വന്നു, ചലച്ചിത്ര താരവും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്‌ പങ്കെടുത്ത നാടകം ഡോട്ട് കോമിന്റെ ഫങ്ങ്ഷനില്‍ പങ്കെടുത്ത്, അതിന്റെ സാരഥികളില്‍ ഒരാളായ ബ്ലോഗര്‍ പാവപ്പെട്ടവന്റെ ആതിഥേയത്തില്‍ ഒരാഴ്ച കഴിഞ്ഞ ശേഷം മടക്കത്തില്‍ ജിദ്ദയില്‍ അമ്മാവനെ കാണാന്‍ വന്നതായിരുന്നു ബിജു കൊട്ടില എന്ന നാടകക്കാരന്‍.

അവര്‍ പറഞ സ്ഥലത്തുനിന്നു കുറച്ചു ദൂരെ ആയിരുന്നത്തിനാല്‍ കാണാന്‍ പറ്റുമോ എന്ന് ഉറപ്പില്ലാത്തത് കൊണ്ട് തല്‍ക്കാലം ഫോണിലൂടെ ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു, സന്തോഷം പങ്കുവെച്ചു. 

തിരിച്ചു റൂമിലെത്തിയപ്പോള്‍ വീണ്ടും വിളിച്ചു, ഉറങ്ങാറായില്ലെങ്കില്‍ നേരില്‍ കാണാം എന്ന് പറഞ്ഞു. അങ്ങനെ അമ്മാവന്‍ പറഞ്ഞുതന്ന വഴിയിലൂടെ അവരുടെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു.

മുഖത്ത് കറുത്ത ഫ്രെയിമോട് കൂടിയ കണ്ണട, ബുജിത്താടി, നീട്ടിവളര്‍ത്തിയ തലമുടി, മുട്ടോളമെത്തുന്ന ഖാദര്‍ ജുബ്ബ ഇത്ത്യാതി ട്രഡീഷണല്‍ സങ്കല്പങ്ങള്‍ തന്നെയായിരുന്നു എന്റെയുള്ളിലും ഒരു നാടക കലാകാരനെ കുറിച്ച്. പക്ഷെ, അവിടെ എന്നെ കാത്തു നിന്നിരുന്നു ബിജുവിനെ കണ്ടപ്പോള്‍ ആ സങ്കല്പങ്ങള്‍ ആകെ തകിടം മറിഞ്ഞു. ഇത് വെറും ‘പയ്യന്‍സ്’, ആ ബുജിത്താടി മാത്രം ഉണ്ട്!

ഒരു ബ്ലോഗറെയും നേരില്‍ കണ്ടിട്ടില്ല ഞാന്‍. നാട്ടിലും മറ്റും പല ബ്ലോഗ്‌ മീറ്റുകളും നടന്നിട്ടുണ്ടെങ്കിലും അവയിലൊന്നും പങ്കെടുക്കാന്‍ പറ്റിയിട്ടില്ല എനിക്ക്, പല കാരണങ്ങള്‍ കൊണ്ടും. 

ഇവിടെ ജിദ്ദയില്‍ തന്നെ അതിപ്രശസ്തരായ ബഷീര്‍ വള്ളിക്കുന്ന്, ഓ എ ബി, നിര്‍വിളാകാന്‍, ഹംസ, വിനുവേട്ടന്‍, ഇപി സലിം, തൂവലാന്‍, സാബിബാവ, സിനു മുസ്തു തുടങ്ങി ഒരുപാട് പേരും കൂടാതെ വളരെ അടുത്ത പ്രദേശത്ത്‌ അക്ബര്‍, നൌഷാദ് അകമ്പാടംകമ്പര്‍, തുടങ്ങി ധാരാളം പേരുണ്ടെങ്കിലും ഇന്നേവരെ ആരെയും നേരില്‍ കണ്ടിരുന്നില്ല, ബ്ലോഗറാവുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പരിചയമുള്ള എന്റെ സുഹൃത്തും ഷട്ടില്‍ മേറ്റുമായ ഷാനവാസ്‌ ഇളയോടനെയും സ്വന്തം മകളായ നൗറീനെയും ഒഴിച്ച്. ആ നിലക്ക് ഞാന്‍ ജീവനോടെ നേരില്‍ കാണുന്ന ആദ്യ ബ്ലോഗറാണ് നാടകക്കാരന്‍, ഇതെന്റെ ആദ്യ ബ്ലോഗ്‌ മീറ്റും!

ഈയിടെയായി ജിദ്ദയിലെ തെരുവുകളിലൂടെ, ഷോപ്പിംഗ്‌ മാളുകളിലൂടെ വിന്റോഷോപ്പിംഗ്‌ ചെയ്തു നടക്കുമ്പോള്‍ മലയാളികളാണെന്ന് തോന്നുന്ന സ്ത്രീകളെ കാണുമ്പോള്‍ അവരെ നോക്കി വെറുതെ ഒന്ന് ചിരിക്കാന്‍ തോന്നുന്നു. കൂട്ടുകാരന്‍ ഹംസക്ക്‌ ബ്ലോഗിണിമാരില്‍നിന്നു ബിരിയാണി കിട്ടി എന്ന് കേട്ടത് മുതലാണ്‌ ഈ അസുഖമുണ്ടായത്. അവരാരെങ്കിലും ബ്ലോഗര്‍മാരാണെങ്കിലോ?! ഇനി ബിരിയാണി വല്ലതും കിട്ടിയെങ്കിലോ?!!

കിട്ടുന്നത് മുഴുവന്‍ സ്വന്തമായി വാങ്ങിക്കോളണം പങ്ക് വെയ്ക്കാന്‍ ഞങ്ങളെ വിളിക്കരുത് എന്ന ഭാര്യയുടെ നിഷ്കരുണമുള്ള താക്കീത്‌ കൊണ്ട് അത് തല്‍ക്കാലം കണ്ട്രോള്‍ ചെയ്തു നിര്‍ത്തിയിരിക്കുകയാണ്.      

ജിദ്ദയിലെ പല സദസ്സുകളിലും പാട്ടുപാടിയിരുന്ന ഗായകനായ മാമന്റെ റൂമില്‍ കുറേനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു സാധാരണ മലപ്പുറത്തുകാര് സംസാരിക്കുന്നത് പോലെയല്ലല്ലോ നിങ്ങളുടെ ഭാഷ എന്ന്. പാലക്കാട് ജില്ലയുടെ അതിര്‍ത്തിയിലാണ് ഞാന്‍ അതുകൊണ്ടായിരിക്കാം എന്ന് തട്ടിവിട്ടു. അന്യ ജില്ലക്കാരല്ലേ നമ്മള് മോശമാകാന്‍ പാടില്ലല്ലോ..! (എന്റെ നാടന്‍ ഭാഷ മനസ്സില്‍ ഇസ്തിരിയിട്ടു ചുളിവ് നിവര്‍ത്തി പറയാന്‍ ഞാന്‍ പെടുന്ന പെടാപ്പാട് ഈ മാമന്‍ അറിയുന്നില്ലല്ലോ!!)

നല്ലവരായ ആഥിധേയര്‍ മുഷിയുന്നതിനു മുന്‍പ്‌, ഇപ്പോഴും ചിരിക്കുന്ന, ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, സഹൃദയനായ, സര്‍വോപരി സുമുഖനും അവിവാഹിതനുമായ നാടകക്കാരനോട് ഇനി എന്നെങ്കിലും കാണാം എന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞ സന്തോഷമായിരുന്നു, വിവരണങ്ങള്‍ക്ക് അതീതമായി.

86 comments:

Unknown said...

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്‌ ജിദ്ദയില്‍ വച്ചു നാടകക്കാരന്‍ ബിജുവിനെ കണ്ടപ്പോള്‍!

Junaiths said...

കലക്കി അവര്‍കളെ ...എന്നാലും ബിരിയാണിക്കായ് നോക്കുന്നതൊക്കെ കൊള്ളാം..ശ്രീമതി പറഞ്ഞപോലെ സംഭവിച്ചാലോ?
സ്വന്തം ഭാഷ ഇസ്തിരിയിട്ട് പറയണോ?സ്വന്തം സ്ലാങ്ങില്‍ സന്തോഷമായ് പറയുന്നതല്ലേ ഇക്കാ ഭംഗി.

Elayoden said...

കിട്ടുന്നത് മുഴുവന്‍ സ്വന്തമായി വാങ്ങിക്കോളണം പങ്ക് വെയ്ക്കാന്‍ ഞങ്ങളെ വിളിക്കരുത് എന്ന ഭാര്യയുടെ നിഷ്കരുണമുള്ള താക്കീത്‌ കൊണ്ട് അത് തല്‍ക്കാലം കണ്ട്രോള്‍ ചെയ്തു നിര്‍ത്തിയിരിക്കുകയാണ്.

ആരെയും നോക്കിക്കോ, ശ്രീമതി പറഞ്ഞ കാര്യം മറക്കണ്ട..ഷട്ടില്‍ കളിച്ചു നന്നാക്കിയ ബോഡി കീപ്‌ ചെയ്തോ..

കലക്കീട്ടോ..
പിന്നെ നമ്മുടെ പച്ച മലയാളം - മലപ്പുറം ഭാഷ..അത് ഇസ്തിരി ഇട്ടു വെന്ക്കണ്ട.. അല്ലപ്പോ ഈജ്ജുപ്പൊരു ബ്ലോഗറയപ്പോ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തെച്ചിക്കോടാ...
നമ്മള്‍ നാട്ടില്‍ ഉള്ളപ്പോ കാണാന്‍ കഴിയാഞ്ഞത് നന്നായി. അല്ലെങ്കില്‍ എന്നെയും പോസ്റ്റ്മോര്‍ട്ടം നടത്തിയേനെ അല്ലെ..
താങ്കളെപ്പോലെ,ബിജുവിനെപ്പോലെ സൗഹൃദം കൊതിക്കുന്ന സുമനസ്സുകള്‍ പെരുകട്ടെ
ആശംസകള്‍.

jayanEvoor said...

ബ്ലോഗിലെ സൌഹൃദം ജീവിതത്തിലും പൂത്തുലയട്ടെ!

"കിട്ടുന്നത് മുഴുവന്‍ സ്വന്തമായി വാങ്ങിക്കോളണം പങ്ക് വെയ്ക്കാന്‍ ഞങ്ങളെ വിളിക്കരുത് എന്ന ഭാര്യയുടെ നിഷ്കരുണമുള്ള താക്കീത്‌..!"
കലക്കി!

Jazmikkutty said...

അവസാനം തെച്ചിക്കോടന്‍ അവര്‍കള്‍ക്ക് ആ ഭാഗ്യം സിദ്ധിച്ചു..ഇനി ഞാനൊക്കെ എന്നാണാവോ ഒരു 'ജീവനുള്ള ബ്ലോഗറെ' കാണുന്നത്?
നാടകക്കാരനെ പരിചയപ്പെടുത്തിയതിനു നന്ദി ട്ടോ...

കൊമ്പന്‍ said...

നിങ്ങള്‍ക്ക് വളരെ പ്രസസ്തനും ജനകോടികളുടെ വഞ്ചക(വിശ്വസ്ത ) ബ്ലോഗറുമായ കൊമ്പന്‍ മൂസയെ നേരില്‍ കാണാന്‍ ഒരു സുവരണാ അവസരം

എല്ലാ വീക്ക് എന്ടിലും സരഫിയയില്‍ വന്നിട്ട ഈ നമ്പറില്‍ വിളിക്കുക പ്രതേകം ഓര്‍ക്കുക ഫുഡ്‌ ഒന്നും വേണം എന്ന പറയരുത്
0540406133

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആഹാ...അപ്പോ നിങ്ങളും മീറ്റ് നടത്തില്ലേ...?
ഞാനും ഇവിടെ രണ്ട് ബ്ലോഗര്‍മാരെ കണ്ടിരുന്നു...
ഒരു പോസ്റ്റെഴുതാനുള്ള വകുപ്പായി...

Naseef U Areacode said...

അപ്പോ ബിരിയാണി കിട്ടിയില്ലെങ്കിലും ആളെ കണ്ടു...
ബ്ലോഗിങിലൂടെ കിട്ടുന്ന ഒരു പ്രധാന കാര്യം ഇങ്ങനെ പുതിയ കൂട്ടുകാരെ കിട്ടും എന്നുള്ളതാണ്...
ആശംസകള്‍

രമേശ്‌ അരൂര്‍ said...

ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ഉള്ള ബ്ലോഗു സുഹൃത്തുക്കളെ ..ആരെങ്കിലും ബിരിയാണി ഉണ്ടാക്കി വച്ച് എന്നെയൊന്നു വിളീ ...ഞാന്‍ റെഡി ...കുറച്ചു പേരുടെ പേരുകള്‍ തെച്ചിക്കോടന്‍ പറഞ്ഞല്ലോ ...നമുക്കൊന്ന് കൂടിയാലോ ....ഇനി ആര്‍ക്കെങ്കിലും ബിരിയാണി വയ്ക്കാന്‍ തോന്നിയാലോ !!

കുസുമം ആര്‍ പുന്നപ്ര said...

ശരിയാണ് തെച്ചിക്കോടന്‍ പറഞ്ഞത്.ഈ ബ്ലോഗരന്‍മാര്‍ അന്യോന്യം കാണുമ്പോളൊരു സന്തോഷമാ.

പ്രയാണ്‍ said...

ഇനിയും ബ്ലോഗ് മീറ്റുകള്‍ നടക്കാന്‍ ആശംസകള്‍

കൂതറHashimܓ said...

ബൂലോക സൌഹൃദവും കൂടിച്ചേരലും എന്നും മനസ്സിന്‍ സന്തോഷം നല്‍കുന്നവ തന്നെ.

സന്തോഷം...
ഞാനും കാണും ‘കോട്ടില്ലാ‘ത്ത നാടകക്കാരനെ.. പുള്ളി നാട്ടില്‍ വരട്ടെ

Jishad Cronic said...

ഭഗ്യവാന്‍,കാരണം ഞാനിതുവരെ ആരെയും കണ്ടിട്ടില്ല...
--

പട്ടേപ്പാടം റാംജി said...

ഒന്നുകൂടി ഒന്ന് ചുറ്റിത്തിരിഞ്ഞാല്‍ ചിലപ്പോള്‍ ബിരിയാണി കിട്ടിയേക്കും. ജിദ്ദയിലുള്ള എല്ലാവരും പോസ്റ്റ്‌ കണ്ടാല്‍ ബിരിയാണി കിട്ടുമെന്ന കാര്യം തീര്‍ച്ചയാണ്. കാരണം എല്ലാവരും പരസ്പരം കാണാന്‍ കൊതിച്ചിരിക്കുന്നവര്‍ തന്നെ.
ജിദ്ദയില്‍ കുറെ ആളുണ്ടല്ലോ. ഒരു കുഞ്ഞു ബ്ലോഗ്‌ മീറ്റ്‌ തന്നെ സംഘടിപ്പിക്കു തേച്ചിക്കൊടാ.
ഇങ്ങിനെ കൊതിയൂറുന്ന മനസ്സുമായി നടക്കണോ.

Manoraj said...

സത്യം പറ.എന്നിട്ട് നാടകക്കാരന്‍ ചൊറിത്തവളയെ തന്നില്ലേ.. എന്നോട് പറഞ്ഞത് തെച്ചിക്കോടനും കൊടുത്തു ഒരു ചൊറിത്തവളയെ എന്നായിരുന്നല്ലോ.. :)

അങ്ങിനെ ബ്ലോഗ് മീറ്റുകള്‍ നടക്കട്ടെ.. നാട്ടില്‍ നമ്മുടെ കൊട്ടോട്ടി ഒരു മീറ്റ് പ്ലാന്‍ ചെയ്യുന്നുണ്ട്. തിരൂരില്‍. വരിക വരിക സഹജരെ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു തെച്ചിപ്പൂവ്വിന്റെ നൈർമ്മ്യല്ലത്തോടെ തെച്ചിക്കോടൻ തന്റെ പ്രഥമബൂലോഗ മീറ്റിനെ കുറിച്ച് വർണ്ണിക്കുക മാത്രമല്ല,ജിദ്ദയിലെ സകലമാന ബൂലോഗരെയടക്കം ചുള്ളനായ നാടകക്കാരനേയും ഈ സംഗമത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുന്നു...

Well Done..!

സാബിബാവ said...

ഹഹ നല്ല ബ്ലോഗ്‌ മീറ്റ്

Mohamedkutty മുഹമ്മദുകുട്ടി said...

ഇനി ബിരിയാണി വല്ലതും കിട്ടിയെങ്കിലോ?!!
...സലീം കുമാറിന്റെ ഡയലോഗാണോര്‍മ്മ വന്നത് !. ഇവിടെ സ്വന്തം വീട്ടിലിരുന്നു ഞാന്‍ നടത്തിയത്ര ബ്ലോഗ് മീറ്റും ആരും നടത്തിയില്ലെന്നു തോന്നുന്നു.എന്റെ പുതിയ പോസ്റ്റായ വീട്ടു പണി വായിച്ചിട്ട് ബ്ലോഗിണി ജുവൈരിയ സലാം ഇന്നലെ വൈകുന്നേരം ഭര്‍ത്താവും കുട്ടിയുമൊത്ത് ഇവിടെ വന്നിരുന്നു. മനോരാജ് പറഞ്ഞ പോലെ കൊട്ടോട്ടി സംഘറ്റിപ്പിക്കുന്ന തുഞ്ചന്‍ പറമ്പിലേക്ക് വരാന്‍ ശ്രമിക്കുക.പിന്നെ നമ്മുടെ മലപ്പുറം ഭാഷ ചിലരുടെ ഫാഷയേക്കാള്‍ എത്രയോ മെച്ചം!

Anonymous said...
This comment has been removed by the author.
Anonymous said...
This comment has been removed by the author.
Thommy said...

ചിരിച്ചു

Anonymous said...

തെച്ചിക്കോടൻ അവർകളെ താങ്കൾ നാടകീയൻ അവർകളെ കണ്ടുമുട്ടിയത് നാടകീയതയില്ലാതെ അവതരിപ്പിച്ചു.. ഇങ്ങനെയുള്ള സുഹൃത്തുക്കൾ എന്നെങ്കിലും നേരിൽ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാകും അല്ലെ... പോസ്റ്റ് നന്നായി ആശംസകൾ ... ( ജാസ്മിക്കുട്ടീ: ഞാൻ ഒരു ജീവനുള്ള ബ്ലോഗറെ ദൂരെ നിന്നും കണ്ടിട്ടുണ്ട്.. നടന്നു പോകുന്നത് കണ്ടപ്പോൾ മനസ്സിലായി ജീവനുള്ള ബ്ലോഗർ ആണെന്ന് ..)

ആളവന്‍താന്‍ said...

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്‌, കൃത്യമായി പറഞ്ഞാല്‍ നമ്മുടെ കൊച്ചി കായല്‍ മീറ്റിന്റെ തലേ ദിവസമാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരു ബ്ലോഗറെ പച്ച ജീവനോടെ കണ്മുന്നില്‍ കാണുന്നത്.... തല്‍ക്കാലം നിര്‍ത്തുന്നു. ബാക്കി ഞാനും ഒരു പോസ്റ്റ്‌ ഇടുന്നുണ്ട്. അപ്പൊ വായിച്ചോ......!

വല്ലാത്ത ഒരു സന്തോഷമാണ് ഇങ്ങനെയുള്ള അവസരങ്ങളില്‍

Umesh Pilicode said...

:-)

മൻസൂർ അബ്ദു ചെറുവാടി said...

ബ്ലോഗ്‌ മീറ്റ് വിശേഷം രസകരമായി. നാടകക്കാരനെയും പരിചയപ്പെട്ടു . ഒരു ചെമ്പ് ബിരിയാണി വെച്ച് ഒരു ബ്ലോഗ്‌ മീറ്റ് കൂടെ നടക്കട്ടെ എന്ന് ആശംസിക്കുന്നു

രമേശ്‌ അരൂര്‍ said...

എവട ..ചെറുവാടീ..ഞാന്‍ ഒരു ചൂണ്ട ഇട്ടിട്ടു ആരും കൊത്തുന്നില്ല !!...നല്ല മനസുള്ള ജിദ്ദ ബ്ലോഗര്‍മാര്‍ ഇതൊന്നും കാണുന്നില്ലേ )

മൻസൂർ അബ്ദു ചെറുവാടി said...

കാണാഞ്ഞിട്ടല്ല രമേഷ് ഭായ്.
ബിരിയാണി കൊതി ഇല്ലാഞ്ഞിട്ടും അല്ല .
അതിനു വേണ്ടി സൗദി വരെ പോവെണ്ടേ .
അവിടെ എത്താനുള്ള പോവാനുള്ള ടിക്കറ്റും കൂടി അയച്ചു തരാന്‍ പറയണം .

K@nn(())raan*خلي ولي said...

കുഴിമടിയന് പോസ്റ്റ്‌ടാന്‍ നിമിത്തമായ നാട്ടുകാരന്‍ നാടകക്കാരന് പെരുത്ത്‌ നന്ദി.

@@
അവര്‍കളേ, വായില്‍ വെള്ളമൂറ്റി കണ്ട പെണ്ണുങ്ങള്‍ടെ പിറകെ നടന്നാല്‍ കഷണ്ടിത്തലയില്‍ തല്ലു കൊള്ളുമ്പോള്‍ ഒറ്റ ബ്ലോഗറും സഹായത്തിനുണ്ടാവില്ല കേട്ടോ.

ദുബായിലോട്ടു വാ. നല്ല തലശ്ശേരി ബിരിയാണി വെച്ചുതരാം.

ഐക്കരപ്പടിയന്‍ said...

തെച്ചികോടന്‍ സാറേ, വായിനോക്കികളെ കുറിച്ച് കേട്ടിട്ടുണ്ട്, ബിരിയാണി നോക്കികളെ ആദ്യമായ്‌ കേള്‍ക്കുകയാണ്.
നടകക്കരനെയും, ജിദ്ദയിലെ ഞാനറിയാത്ത ബ്ലോഗര്‍മാരെ കുറിച്ചുള്ള വിവരണത്തിനു നന്ദി. ഒരു ബ്ലോഗ്‌ മീറ്റ് നടത്താന്‍ മാത്രം ആളുകള്‍ ഉണ്ടല്ലോ.. വള്ളിക്കുന്നിനെ മാത്രമേ നേരിട്ട് അറിയൂ, ബാക്കി എല്ലാവരെയും ഞാന്‍ തെച്ചിക്കൊടനെ പോലെ ആള്‍ക്കൂട്ടത്തില്‍ തിരയാറുണ്ട്, തെച്ചിക്കൊടനെയും..പക്ഷെ ഞാനൊരു ബിരിയാണി നോക്കിയല്ല കേട്ടോ...:)

എന്‍.ബി.സുരേഷ് said...

നാടകക്കാരനെ ആദ്യമായി കണ്ടതിന്റെ സന്തോഷം എഴുത്തിലുമുണ്ടായി. ബ്ലോഗുകൾ നൽകുന്ന ഒരു നന്മ അത് മലയാളികളെ അതിർത്തികൾ പരിഗണിക്കാതെ ഒന്നാവാൻ തുണയ്ക്കുന്നു എന്നതാണ്. അക്ഷരങ്ങൾമൂലം വരുന്ന സൌഹൃദമായതിനാൽ അതിൽ ഒട്ടും ഉപാധികൾ വരുന്നുമില്ല എന്ന് തോന്നുന്നു. എന്നെപ്പോലെ നാട്ടിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്ന ആളുകൾക്ക് നിങ്ങൾ പ്രവാസികൾ കൂടിക്കാണുന്ന പോലെ സന്ദർഭങ്ങൾ വരാറില്ല. എങ്കിലും ചിലരെങ്കിലും നാട്ടിൽ വരുമ്പോൾ വിളിക്കാറുണ്ട്. കഴിഞ്ഞ 8 മാസത്തെ ബ്ലോഗിംഗ് ഉണ്ടാക്കിയ ഒരുപാട് സൌഹൃദങ്ങൾ ഉണ്ട്. നാടകക്കാരനും ചാറ്റീൽ എന്റെ ചങ്ങാതിയാണ്. രാജേഷ് ചിത്തിര, ലച്ചു, സോണാ, സ്മിത മീനാക്ഷി,ഏറക്കാടൻ, അങ്ങനെ പലരും നാട്ടിലെത്തുമ്പോഴും പുറത്തായിരിക്കുമ്പോഴും വിളിക്കാറുണ്ട്. പാവപ്പെട്ടവനും നാട്ടിൽ വന്ന് വിളിച്ചെങ്ക്കിലും കാണാൻ കഴിഞ്ഞില്ല. പിന്നെ നിരന്തരമായി വിളിക്കുന്നത് കൂതറ ഹാഷിമിനെയാണ്. അന്തമില്ലാതെ നമ്മുടെ ചങ്ങാത്തം വളരട്ടെ.

Unknown said...

അപ്പൊ ബ്ലോഗര്‍മാര്‍ ജീവനുള്ളതും,ഇല്ലാത്തതും ഉണ്ടോ..!?
ഞാനേതായാലും രണ്ടുകൂട്ടരെയും കണ്ടിട്ടില്ല,ഭാഗ്യം!
കഴിഞ്ഞ മാസം ഞാന്‍ ജിദ്ദയില്‍ വന്നപ്പോള്‍..,ബലദിലും,ശരഫിയ്യയിലുമൊക്കെ മലയാളികളെ കാണുമ്പോള്‍,ഓരോരോ ബ്ലോഗര്‍മാരുടെ
മുഖച്ഛായ തോന്നി മറഞ്ഞു നില്‍ക്കാന്‍വരെ ശ്രമിച്ചിരുന്നു.
ബ്ലോഗിലെ എഴുത്ത്‌ മനസ്സില്‍ കണ്ട് ആരെങ്കിലും എന്നോടെങ്ങാന്‍ സംസാരിച്ചാലൊ?/

വീകെ said...

ലോകത്തെ ആദ്യത്തെ ഏറ്റവും ചെറിയ ‘ബ്ലോഗ് മീറ്റ്’ ജിദ്ദയിൽ നടന്നിരിക്കുന്നു... അഭിനന്ദനങ്ങൾ...

എന്‍.പി മുനീര്‍ said...

ഹഹ..നാടകീയ സംഗമത്തിനു നില്‍ക്കാതെ
ഒരു ബിരിയാണി സംഗമം അങ്ങട് സംഘടിപ്പിച്ചൂടെ..
ഇത്രയും ജിദ്ധ ബ്ലോഗ്ഗേര്‍സ്സ് ഉള്ള സ്തിഥിക്കു
എന്തിനാ ഇനി മടിച്ചു നില്‍ക്കുന്നത്..സൌഹൃദങ്ങള്‍
വികസിക്കട്ടെ..ആശംസകള്‍

A said...

നാടകീയതകളില്ലാതെ നര്‍മമധുരമായി എഴുതിയ അനുഭവക്കുറിപ്പ് ഹൃദ്യമായി. ശാന്തമായി ഒഴുകുന്ന ഒരു പുഴ ഓര്‍മ്മ വന്നു.

കുഞ്ഞൂസ് (Kunjuss) said...

ഇനിയും വൈകുന്നതെന്തിനു തെച്ചിക്കോടാ,ജിദ്ദയിലെ ബ്ലോഗർമാരെ സംഘടിപ്പിക്കൂ... അപ്പോൾ, ബ്ലോഗ് മീറ്റും ആയി,ബിരിയാണി കൊതിയും തീരും!അങ്ങിനെ സൌഹ്രുദങ്ങൾ പൂത്തുലയട്ടെ...

ഭായി said...

മാഷേ അവിടുള്ള സ്ത്രീകളെ ഒന്ന് തലോടി നോക്കാത്തതെന്ത്? എന്നും (അകത്ത്നിന്നും)ബിരിയാണികിട്ടുമായിരുന്നു.! ഉറപ്പ്.:)
കോടൻ, കാരൻ സംഗമം ഹൃദ്യമായ രീതിയിൽ പറഞു.

Naushu said...

രമേശ്‌ അരൂര്‍ പറഞ്ഞതിനോട് എനിക്കും താല്പര്യമുണ്ട്... കാരണം, ഞാനും ഒരു ബ്ലോഗ്രെയും കണ്ടിട്ടില്ലാ....

Unknown said...

ജുനൈദ്: ആദ്യകമെന്റിനു നന്ദി. ഒരു തമാശക്ക് വേണ്ടി അങ്ങിനെ എഴുതിയെന്നെയുള്ളൂ, ഞാന്‍ അത്ര മസില് പിടുത്തക്കാരനല്ല, ഭാഷയില്‍!

ഇളയോടന്‍: എന്നാല്‍ പിന്നെ ആരെയും നോക്കാം അല്ലെ, നമുക്ക്‌ കളി തുടരണ്ടേ?. നന്ദി ഷാനവാസ്‌.

ഇസ്മായില്‍ (തണല്‍): ഏയ്‌ ഞാനത്രത്തോളം ഭീകരനല്ല! :) അന്ന് കാണാന്‍ ആഗ്രഹിച്ചിരുന്നു. സൗഹൃദം നിലനില്‍ക്കട്ടെ, നന്ദി.

ജയന്‍ ഏവൂര്‍: അതെ ഡോക്ടര്‍ സൗഹൃദം പൂത്തുലയട്ടെ, നന്ദി.

ജസ്മികുട്ടി: നിങ്ങള്‍ ഇമാറാത്തില്‍ കുറേ ആള്‍ക്കാരുണ്ടല്ലോ, ഇടയ്ക്കിടയ്ക്ക് അവിടത്തെടെ മീറ്റുകളെ കുറിച്ച് ബ്ലോഗുകളില്‍ കാണാറുണ്ട്‌. ഇനി അടുത്ത മീറ്റില്‍ പങ്കെടുത്തു ഏതായാലും ആശനിറവേറ്റുക. നന്ദി

അയ്യോപാവം: കൊമ്പാ നമുക്കൊന്ന് അങ്ങിനെ മീറ്റണം, ഈറ്റില്ലെങ്കിലും കുഴപ്പമില്ല.

റിയാസ്‌ (മിഴിനീര്തുള്ളി): എന്നാപിന്നെ ഉടനെ പണി തുടങ്ങട്ടെ :) നന്ദി.

നസീഫ്: അതെ സൌഹൃദമാണ് വലിയ മുതല്‍കൂട്ട്, നന്ദി വായനക്ക്.

Unknown said...

രമേശ്‌ അരൂര്‍: രമേശ്‌ ഭായ്‌ ജിദ്ദയിലാണോ?! അതറിഞ്ഞില്ല കേട്ടോ. നമുക്ക് കൂടാം. നല്ല സംഘാടകാരുണ്ട് നമ്മുടെ ഇടയില്‍, ഞാനക്കാര്യത്തില്‍ അത്ര പോരാ.

കുസുമം: അതെ അതൊരു സന്തോഷമാണ്, നന്ദി വായിച്ചതിനു.

പ്രയാണ്‍: മീറ്റുകള്‍ ഇനിയും നടക്കട്ടെ, ഇവിടെ വന്നതിനും വായനക്കും നന്ദി.

ഹാഷിം: ശരിയാണ് കൂടിക്കാഴ്ചകള്‍ സന്തോഷദായകമാണ്, നിങ്ങളുടെ കൂടിക്കാഴ്ച ഉണ്ടാവട്ടെ, നന്ദി.

ജിശാദ്‌: അപ്പോള്‍ കണ്ണൂരാനെ കണ്ടു എന്ന് പറഞ്ഞത് പുളുവായിരുന്നോ?! നന്ദി.

റാംജി: അങ്ങിനെ ഞാനും ആഗ്രഹിക്കുന്നു, പക്ഷെ ആര് മുന്നിട്ടിറങ്ങും :)

മനോരാജ്: ചൊറിത്തവള ടീമില്‍ മനോ ഉദായിരുന്നു എന്നാണല്ലോ ഇവിടെ കേള്‍ക്കുന്നത്. തിരൂര്‍ മീറ്റിനു ഭാവുകങ്ങള്‍. നന്ദി.

Unknown said...

ബിലാത്തിപട്ടണം: നല്ല ഈ വാകുകള്‍ക്ക് നന്ദി മുരളി ഭായി. നന്ദി

സാബിബാവ: വായിച്ചതിനു നന്ദി, പേര് പരാമര്‍ശിച്ചതില്‍ ഈര്‍ഷ്യയൊന്നും തോന്നില്ല എന്ന് കരുതട്ടെ, ഒരു രസത്തിനുവേണ്ടിയാണ് ബിരിയാണിക്കാര്യം ഇവിടെ എഴുതിയത്.

മുഹമ്മദ്‌ കുട്ടി: അത് ശരിയാണ് കുട്ടിക്ക നടത്തിയതര മീറ്റുകള്‍ അതും സ്വന്തം വീട്ടില്‍, ആരും നടത്ത്തിക്കണില്ല. നന്ദി
ഭാഷയുടെ കാര്യത്തില്‍ ഞാനൊരു നാടന്‍ തന്നെയാണ്.

തൊമ്മി: നന്ദി ഇവിടെ വന്നതിനും വായിച്ചതിനും

ഉമ്മുഅമ്മാര്‍: സുഹൃത്ത്‌സംഗമങ്ങള്‍ സന്തോഷകരം തന്നെ, നന്ദി.

ആളവന്താന്‍: ഉടനെ പോസ്റ്റ്‌ ഇറക്ക്, ആരാണെന്നറിയാന്‍ ആകാക്ഷയായി ഇപ്പോള്‍. നന്ദി

ഉമേഷ്‌ പീലിക്കോട്: നന്ദി

ചെറുവാടി: നന്ദി, ആശംസിച്ചപോലെ നടക്കട്ടെ.

Unknown said...

രമേശ്‌: രമേശ്‌ ഭായി പറഞ്ഞത് ആരും കേള്‍ക്കുന്നില്ലേ? താങ്കള്‍ തന്നെ മുന്നിട്ടിറങ്ങേണ്ടി വരും എന്നാണു തോന്നുന്നത് :)

ചെറുവാടി: ആ പാലം കടന്നിങ്ങോട്ടു പോര്

കണ്ണൂരാനെ: മാക്സിമം തല്ലുകൊള്ളാതെ നോക്കുന്നുണ്ട്! തലശ്ശേരി ബിരിയാണി കൊറിയറില്‍ അയച്ചാല്‍ മതി അഡ്രസ്സ് തരട്ടെ?!
നന്ദി ഈ സൌഹൃദത്തിന്.

ഐക്കരപ്പടി: ആള്‍ക്കൂട്ടത്തില്‍ ഇനിയും നോക്കണം ചിലപ്പോള്‍ കിട്ടിയാലോ സലീമേ! നന്ദി.

എന്‍ ബി സുരേഷ്: അതെ അക്ഷരങ്ങള്‍ തരുന്ന ഉപാധികളില്ലാത്ത സൗഹൃദം എല്ലവിധ അതിരുകള്‍ക്കും അതീനമാണ്. ഈ സൌഹൃദങ്ങള്‍ വളര്‍ന്നു പന്തലിക്കട്ടെ.
താങ്കളുടെ വിലപ്പെട്ട വാക്കുകള്‍ എന്നും പ്രോചോദനമേകുന്നു. നന്ദി

എക്സ് പ്രവാസിനി: എന്തിനാണ് മാറി നില്‍ക്കുന്നത്, ഗൃഹാതുരത്വമുണര്‍ത്തുന്ന നല്ല പോസ്റ്റുകളാണ് താങ്കളുടേത്. ഇവിടുത്തുകാര്‍ക്ക് അതൊരിക്കലും മടുക്കില്ല. നന്ദി വന്നതിനു.

വി കെ: അതെ അങ്ങിനെ സംഭവിച്ചു :), നന്ദി.

മുനീര്‍: അങ്ങിനെ സംഭവിക്കാന്‍ ആഗ്രഹിക്കുന്നു. നന്ദി.

സലാം: നല്ല ഈ വാക്കുകള്‍ക്കു നന്ദി, ഇവിടെ വന്നതിനും.

പൊന്നൂസ്: ഈ പോസ്റ്റ്‌ മൂലം അങ്ങിനെ നടക്കട്ടെ. നന്ദി.

ഭായ്‌: എന്റെ തടി കേടാക്കാനാണോ ഈ പറഞ്ഞത്, എന്റെ ഈ ഗ്ലാമര്‍ കണ്ടിട്ട് സഹിക്കുന്നില്ല അല്ലെ :) നന്ദി ഭായ്‌ ഭായി.

നൌഷു: താങ്കളും ജിദ്ദയിലാണല്ലേ, നമ്മള്‍ ഒരുപാട് പേരുണ്ട് അപ്പോള്‍ ഇവിടെ. നന്ദി വന്നതിനു.

ഇവിടെ വന്ന എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി, വീണ്ടും വരിക.

വാഴക്കോടന്‍ ‍// vazhakodan said...

തെച്ചിക്കോടാ ഇനി ബിരിയാണി വല്ലതും കിട്ടുമ്പോള്‍L ഒന്ന് അറിയിക്കണേ....:)

പാവപ്പെട്ടവൻ said...

ആപ്പോൾ നാടകക്കാരൻ റിയാദിൽ നിന്നു നേരെവന്നതു തെച്ചിക്കോടന്റെ ആടുത്താണു അല്ലേ.

നാടകക്കാരൻ റിയാദിൽ കേളി കലാസാംസ്കാരിക വേദിയുടെ ഒരു പരിപാടിയിൽ പങ്കെടുത്തിട്ടാണു ജിദ്ദയിൽ എത്തിയതു

Nena Sidheek said...

ഒരു ബിരിയാണി തരാവോ ..ഇക്കാ ..

OAB/ഒഎബി said...

തെച്ചിക്കോടൻ അവർകളെ, ഒരു കാര്യം ചെയ്യാം. ഞാൻ നാട്ടിൽ നിന്നും വന്ന ശേഷം ജിദ്ദ ബ്ലോഗേഴ്സിനെയെല്ലാം താങ്കളുടെ റൂമിലേക്ക് ക്ഷണിക്കൂ. എന്നാൽ മിസ്സിസ് ഷംസുവിന്റെ വളയിട്ട കൈകളാ‍ൽ ഉണ്ടാക്കിയ ബിരിയാണി നമുക്കെല്ലാം കൂടി കഴിക്കാം. വേണമെങ്കിൽ അതൊരു ബ്ലോഗ് മീറ്റും ആക്കാം. എന്തേയ്...?

പിന്നെ ഹംസയെ ക്ഷണിക്കരുത് ട്ടൊ. എനിക്കും അദ്ദേഹത്തിനോട് അസൂയയ :)

ഞാനും കണ്ടു മുഖ്താർ,കൊട്ടോട്ടിക്കാരൻ, അരീക്കോടൻ എന്നീ മൂന്ന് ബ്ലോഗർമാരെ. അവരെന്റെ വീട്ടിൽ വന്ന് ‌-ഞാനാദ്യമായി അവരെ കാണുകയും- ബിരിയാണി തിന്നുകയും ചെയ്തു.

ബ്ലോഗർ ~ex-pravasini* യെ ഭാര്യ ക്ഷണിച്ചിരുന്നെങ്കിലും ഞാനൊരു ബ്ലോഗെഴുത്ത് കാരനാണെന്ന രഹസ്യം പരസ്യപ്പെടുത്താതനിനാലൊ സമയം ഒത്ത് വാരാ‍ത്തതിനാലൊ ആ ബ്ലോഗിണി വന്ന് കണ്ടില്ല.

ജീവി കരിവെള്ളൂർ said...

സൌഹൃദങ്ങള്‍ പൂത്തുലയട്ടെ !
“താന്താന്‍ നിരന്തരം ..........” ശ്രീമതിയുടെ ഉപദേശംകൊണ്ട് നന്നായോ ...

ഗീത said...

നേരിട്ടു കാണുന്ന സുഹൃത്തുക്കളോട് തോന്നുന്നതിനേക്കാൾ സൌഹൃദം ഈ ബ്ലോഗ് സുഹൃത്തുക്കളോട് തോന്നുന്നുണ്ട് അല്ലേ? തെച്ചിക്കോടൻ ‘അവർകളെ’ ഫോണിൽ വിളിച്ച് സൌഹൃദം പുലർത്തിയ നാടകക്കാരനു നന്ദി. പിന്നെ തെച്ചിക്കോടന്റെ ഭാര്യയുടെ നിഷ്കരുണമായ വാക്കുകൾ - ഇതേ വാക്കുകൾ തന്നെയാണ് കാട്ടാളനായിരുന്ന ആളിനെ പിൽക്കാലത്ത് വാൽമീകിയെന്ന മഹർഷിയും കവിയും ആക്കിത്തീർത്തത്. നല്ലപോസ്റ്റ്.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായിരിയ്ക്കുന്നു!!

ഹൃദയം നിറഞ്ഞ ആശംസകളോടെ..

MOIDEEN ANGADIMUGAR said...

വായിക്കാൻ നല്ലരസമുള്ള പോസ്റ്റ്.ആശംസകൾ

ശ്രീനാഥന്‍ said...

നാടകാന്തം കവിത്വം എന്നതിനു പകരം നാടക്കാരനെ കണ്ടാലും മതി എന്നു തോന്നുന്നു, രസകരമായി, ജിദ്ദയിലെ അതിപ്രശസ്തർക്ക് സലാം!

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നാട്ടിലും മറുനാട്ടിലും അയല്‍ക്കാരായിട്ടും നാം തമ്മില്‍ കണ്ടില്ല. നല്ല അയല്‍ക്കാര്‍!

നാടകക്കാരന്‍ said...

ഷംസുക്കാ ഇങ്ങിനെ ഒക്കെ സംഭവിച്ചു അല്ലെ ഞാൻ അറിഞ്ഞില്ല. പാവപ്പെട്ടവന്റെ കൂടെ നാലു ദിവസം താമസിച്ച് ഞണ്ടും , ചെമ്മീനും , നാടനും അടിച്ചിട്ടൂം പുള്ളിക്കൊരു പോസ്റ്റിടാൻ തോന്നിയില്ല. ഏതായാലും ഈ മണിക്കൂറുകൾക്കിടയിലെ സംഗമം എനിക്കും മറക്കാൻ പറ്റാത്തതാണ്. കുറച്ച് ദൂരെയാണ് എന്നു പറഞ്ഞപ്പോ ഞാൻ കാണാൻ പറ്റുമെന്നു കരുതിയതല്ല പിന്നെ . അപ്രതീക്ഷിതമായായിരുന്നു ഷംസൂക്കാന്റെ കോൾ വന്നത് വഴി പറഞ്ഞു തരാൻ . നിമിഷങ്ങൾക്കുള്ളിൽ എത്തുകയും ചെയ്തു.10 മിനിറ്റ് നേരത്തെ സംഭാഷണം .. ഒരു പാവം ഇക്കാക്ക . മുഖത്ത് നോക്കി ഒരു തെറിപോലും പറയാൻ പറ്റാത്തത്ര നിഷ്കളങ്കത്ത്വം. അതാണു തെച്ചിക്കോടൻ .

Areekkodan | അരീക്കോടന്‍ said...

ചില സംഗമങ്ങള്‍ നാടകീയം തന്നെ....

സ്വപ്നസഖി said...

ഇതു വായിച്ചപ്പോള്‍ ബ്ളോഗിലുള്ള സുഹൃത്തുക്കളില്‍ ഒരാളെയെങ്കിലും നേരില്‍ കാണണമെന്ന് എനിക്കുമൊരാശ. അതീ ജന്മത്തില്‍ നടക്കുമോ ആവൊ..

Akbar said...

അങ്ങിനെ ഇങ്ങളും ബ്ലോഗ്‌ മീറ്റ്‌ നടത്തി അല്ലെ. പക്ഷെ ഈ നാടകക്കാരന്‍ യാന്ബുവില്‍ ആയിട്ട് നമ്മള്‍ അറിഞ്ഞില്ലല്ലോ. നമ്മളും ഇവിടെ ആണേ.

പിന്നെ ബിരിയാണി അധികം തിരയണ്ട. കേട്ടോ ചിലപ്പോള്‍ "മന്തി"ചോര്‍ ആവും കിട്ടുക.

MT Manaf said...

ഒരു വിശാല ജിദ്ദ മീറ്റ്‌ നടന്നേ പറ്റൂ ......

ManzoorAluvila said...

അങ്ങനെ ഞങ്ങളാരും അറിയാതെ ഒരു ബ്ലോഗ് മീറ്റും നടന്നു അല്ലെ..നടക്കട്ടെ..പിന്നെ ഭാര്യ പറഞ്ഞത് അത്ര നിസാര കാര്യമല്ല..കേട്ടോ

mayflowers said...

ജാസ്മിക്കുട്ടിയുടെ വാക്കുകള്‍ തന്നെ ഞാനും പറയട്ടെ..ഒരു ബ്ലോഗ്ഗറെ കാണുന്ന സുദിനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനും.
@കണ്ണൂരാന്‍,ഓ..ഖാദര്‍ കുട്ടിസാഹിബിന്റെ മോള്‍ അപ്പോള്‍ തലശ്ശേരിക്കാരിയാണല്ലേ?എന്നാല്‍ കാണാന്‍ വകുപ്പുണ്ടല്ലോ..

mayflowers said...

ജാസ്മിക്കുട്ടിയുടെ വാക്കുകള്‍ തന്നെ ഞാനും പറയട്ടെ..ഒരു ബ്ലോഗ്ഗറെ കാണുന്ന സുദിനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനും.
@കണ്ണൂരാന്‍,ഓ..ഖാദര്‍ കുട്ടിസാഹിബിന്റെ മോള്‍ അപ്പോള്‍ തലശ്ശേരിക്കാരിയാണല്ലേ?എന്നാല്‍ കാണാന്‍ വകുപ്പുണ്ടല്ലോ..

jiya | ജിയാസു. said...

അപ്പോ ബിരിയാണി കിട്ടിയില്ലെങ്കിലും ആളെ കണ്ടു...!!!
കലക്കി!

ജയരാജ്‌മുരുക്കുംപുഴ said...

ella vidha aashamsakalum nerunnu......

അജയനും ലോകവും said...

കൊള്ളാം ഈ പരിചയപ്പെടലും, പരിചയപ്പെടുത്തലും..
സൗഹൃദങ്ങള്‍ വീണ്ടും പൂത്ത് വിടരട്ടെ..

ശങ്കരനാരായണന്‍ മലപ്പുറം said...

വായിച്ചു തെച്ചിക്കോടാ, ഏപ്പിക്കാടു വഴിയല്ലേ താങ്കളുടെ വീട്ടിലേക്ക് പോവുക?

African Mallu said...

:-)

kambarRm said...

പുതിയ പുതിയ സൌഹ്രദങ്ങൾ മുളപൊട്ടട്ടെ, വളരട്ടെ, പടർന്ന് പന്തലിക്കട്ടെ.
എല്ലാത്തിനും നന്ദി ബ്ലോഗറിനോടും ദൈവത്തോടൂം.

ആശംസകൾ

ബെഞ്ചാലി said...

ഞാൻ നിങ്ങളുടെ അടുത്തൊന്നുമല്ല ;) ആശംസകള്‍ :)

ശ്രദ്ധേയന്‍ | shradheyan said...

ഞങ്ങള്‍ ഖത്തറില്‍ ഒന്ന് മീറ്റി നിവര്ന്നതേ ഉള്ളൂ.. :)

ഒരു ഓഫ്‌: ഞാന്‍ മുമ്പ് തെച്ചിയുടെ ബ്ലോഗില്‍ വന്നില്ല എന്നൊരു പരാതി പറഞ്ഞിരുന്നല്ലോ. അവിടെ ഞാന്‍ മറുപടിയും പറഞ്ഞിരുന്നു. അത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു ല്ലേ? ഒന്ന് നോക്കാമോ :)

Unknown said...

വാഴക്കോടന്‍: ഹ ഹ, അറിയിക്കാം,ഞങ്ങള്‍ ഇവിടെ കൂടുന്നുണ്ട് വരുന്നോ?, നന്ദി നാളുകള്‍ക്കു ശേഷം ഇവിടെ വന്നതിനു.

പാവപ്പെട്ടവന്‍: കേളിയുടെ പരിപാടിയെക്കുറിച്ച് നാടകക്കാരന്‍ പറഞ്ഞിരുന്നു. നന്ദി വായനക്ക്.

നേന: മോള് ബാപ്പാന്റെ കൂടെ ഇങ്ങോട്ട് പോര്, ബിരിയാണി തരാം :) നന്ദി.

ഓ എ ബി: നാട്ടില്‍നിന്നു എത്തിയില്ലേ ?! ഇവിടെ വമ്പന്‍ മീറ്റ് ഒക്കെ നടക്കാന്‍ പോകുന്നു, ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ നഷ്ടം തന്നെ. ഹംസയെ കാണാനില്ല ഈ വഴിക്കൊന്നും!
നാട്ടില്‍നിന്നും ഇവിടെ വരാന്‍ സമയം കണ്ടെത്തിയതിനു നന്ദി.

ജി വി കരിവള്ളൂര്‍: നന്നായി വരുന്നു! നന്ദി.

ഗീത: കേട്ടും അറിഞ്ഞു പരിചയമുള്ളവരെ കാണുമ്പോഴുള്ള സന്തോഷം വേറെതന്നെ.
വാല്മീകിയുടെ ഭാര്യയോട് എന്റെ ഭാര്യയെ ഉപമിച്ചത് ഞാനവളെ അറിയിക്കുന്നുണ്ട് :) നന്ദി.

ജോയ്‌ പാലക്കല്‍‍: നന്ദി

മൊയ്‌തീന്‍ അങ്ങാടിമോഗര്‍: നന്ദി.

ശ്രീനാദ്‌: നന്ദി, തിരിച്ചും സലാം.

ജുവൈരിയ സലാം: നന്ദി.

ഉസ്മാന്‍ ഇരിങ്ങാട്ടിരി: ഇപ്പോള്‍ നമ്മള്‍ കണ്ടു! നന്ദി.

ബിജു: ഇവിടെ വന്നതിനും നല്ല വാക്കുകള്‍ക്കും നന്ദി (എന്തിനാ തെറിപരയുന്നത്?!!).

അരീക്കോടന്‍: ജീവിതം നാടകീയം! നന്ദി.

സ്വപ്നസഖി: നന്ദി, ആഗ്രഹം നടക്കട്ടെ എത്രയും പെട്ടെന്ന്.

അക്ബര്‍: നിങ്ങള് തമ്മില്‍ കണ്ടോ?!
സലിംകുമാറിന്റെ ഒരു ഡയലോഗ് ഇവിടെ ഒത്തുവന്നപ്പോള്‍ കൊടുത്തെന്നെയുള്ളൂ, ഞാന്‍ ഭയങ്കര പാവമാണ്! നാട്ടുകാരെകൊണ്ട് പുറം മന്തിയാക്കാന്‍ മാത്രം അത്ര കുഴപ്പക്കാരനല്ല :)
ഈ സൌഹൃദത്തിന് നന്ദി. മീറ്റിനു വരണം!

എം ടി മനാഫ്‌: ശരിയാണ് അത് നടക്കാന്‍ പോകുന്നു, വരില്ലേ?! ഇവിടെ വന്നതിനു നന്ദി.

മന്‍സൂര്‍: അങ്ങനെ എല്ലാവരും അറിഞ്ഞു കൊണ്ട് നാമെല്ലാവരും മീറ്റുന്നു! ജിദ്ദയിലല്ലേ? താങ്കളും വരണം. നന്ദി.

മെയ്‌ഫ്ളവര്‍: ആഗ്രഹം നടക്കട്ടെ. കണ്ണൂരാന്റെ തലശ്ശേരി ബിരിയാണി കിട്ടിയോ?!
നന്ദി.

ജിയ: നന്ദി

ജയരാജ്‌: നന്ദി ആശംസകള്‍ തിരിച്ചും!

അജയനും ലോകവും: നന്ദി ഇവിടെ വന്നതിനു.

ശങ്കരനാരായണന്‍ മലപ്പുറം: ഇവിടെ വന്നതിനു ആദ്യമേ നന്ദി പറയുന്നു.
നിങ്ങള്‍ മഞ്ചേരി വഴിയാണ് വരുന്നതെങ്കില്‍ പാണ്ടിക്കാട് വഴി, മലപ്പുറം വഴിയാണെങ്കില്‍ പെരിന്തല്‍മണ്ണ വഴിയും! എപ്പിക്കാട് അടുത്ത പ്രദേശമാണ്.

ആഫ്രിക്കന്‍ മല്ലു: നന്ദി

കമ്പര്‍: ജിദ്ദ മീറ്റിനു വരില്ലേ? കാണണം.
നന്ദി.

ബെഞ്ചാലി: നന്ദി ഇവിടെ വന്നതിനു. കൂടുതല്‍ അടിത്തിരുന്നു കാണാം ഇന്ഷാ അല്ലാഹ്.

ശ്രദ്ധേയന്‍: നിങ്ങളുടെ മീറ്റിന്റെ ചിത്രങ്ങളും വിവരങ്ങളും കണ്ടിരുന്നു, ഇവിടെയും അങ്ങിനെയൊന്നു നടക്കാന്‍ പോകുന്നു.

ഇപ്പോഴാണ് മറുപടി എഴുതാന്‍ പറ്റിയത്.
മെയിലില്‍ പറഞ്ഞത് കൊണ്ട് ഇവിടെ സൌഹൃദത്തിന് നന്ദി മാത്രം പറയുന്നു.

ഒരില വെറുതെ said...

രസകരമായി എഴുതി. ആശംസകള്‍

Anees Hassan said...

കാണാം

ഷമീര്‍ തളിക്കുളം said...

ഇത്തരം ബ്ലോഗ്ഗ് "മീറ്റുകള്‍" ഇനിയുമുണ്ടാവട്ടെ...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

Yasmin NK said...

നന്നായി.എല്ലാ ആശംസകളും

Anil cheleri kumaran said...

"ഇപ്പോഴും ചിരിക്കുന്ന, ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, സഹൃദയനായ, സര്‍വോപരി സുമുഖനും അവിവാഹിതനുമായ നാടകക്കാരനോട്"

അവൻ ബിരിയാണി വാങ്ങിത്തന്നു കാണും. അല്ലെങ്കിലാരെങ്കിലും ഈ പച്ചക്കള്ളം എഴുതുമൊ????

ഇത് വായിക്കാൻ ഒത്തിരി വൈകി. എന്റെ ബ്ലോഗിനെയും എന്നെയും പരാമർശിച്ചതിൽ നന്ദിയുണ്ട്.

ഷബീര്‍ - തിരിച്ചിലാന്‍ said...

ഒരു ബ്ലോഗറെ ജീവനോടെ കാണാന്‍ എനിക്കും ആഗ്രഹം ഇല്ലാതില്ല. ആശംസകള്‍

sulekha said...

biriyani kitiyille?

Unknown said...

ഒരു ബ്ലോഗറെയും നേരില്‍ കണ്ടിട്ടില്ല ഞാന്‍. നാട്ടിലും മറ്റും പല ബ്ലോഗ്‌ മീറ്റുകളും നടന്നിട്ടുണ്ടെങ്കിലും അവയിലൊന്നും പങ്കെടുക്കാന്‍ പറ്റിയിട്ടില്ല എനിക്ക്, പല കാരണങ്ങള്‍ കൊണ്ടും...
ഇനി ഒരു ബ്ലോഗ് മീറ്റിന്‌ തമ്മില്‍ കാണാം എന്ന് കരുതുന്നു.

വരയും വരിയും : സിബു നൂറനാട് said...

അപ്പൊ നമ്മളെന്നാ കാണുന്നെ..?? ;-)

ANSAR NILMBUR said...

നെറ്റിലെ സൗഹൃദം ഒരു പുകയാണെന്ന് തോന്നാറുണ്ട്.നേരില്‍ ഒരു ബ്ലോഗറെയും കാണാത്തതിനാല്‍ ആവാം അങ്ങനെ തോന്നുന്നത്.ആരെയെങ്കിലും എന്നെങ്കിലും കണ്ടുമുട്ടുമായിരിക്കും എന്ന പ്രതീക്ഷിക്കുന്നു.ജീവിതം തന്നെ വരാനുള്ളതിനുള്ള ഒരു കാത്തുനില്‍പ്പ് ആണല്ലോ...... ആശംസകള്‍...

Anonymous said...

നന്നായിരിക്കുന്നു............ആശംസകള്‍....

Vayady said...

"കിട്ടുന്നത് മുഴുവന്‍ സ്വന്തമായി വാങ്ങിക്കോളണം പങ്ക് വെയ്ക്കാന്‍ ഞങ്ങളെ വിളിക്കരുത് എന്ന ഭാര്യയുടെ നിഷ്കരുണമുള്ള താക്കീത്‌ കൊണ്ട് അത് തല്‍ക്കാലം കണ്ട്രോള്‍ ചെയ്തു നിര്‍ത്തിയിരിക്കുകയാണ്."

ഹ..ഹ..ഹ ഭാര്യ കലക്കി.
സ്വന്തം കയ്യില്‍ ഇന്നും ടിക്കറ്റെടുത്ത് അമേരിക്ക വരെ വരികയാണെങ്കില്‍ ബിരിയാണി തരുന്ന കാര്യം ഞാന്‍ ഏറ്റു. പിന്നെ അതുകഴിഞ്ഞ്‌ കഴിക്കാന്‍ റം കേക്കും തരാം.:) എന്തു പറയുന്നു?

അതിരുകള്‍/പുളിക്കല്‍ said...

ങ്ങളെന്തിനാ അങ്ങനൊക്കെ ഇസ്തിരിട്ട് പറണേ ...ങ്ങക്ക് മ്മളെ ബര്‍ത്താനം പറഞ്ഞാ പോരെ തെച്ചിക്കോടന്‍ കാക്കാ...പിന്നെ കണ്ട പെണ്ണുങ്ങളേ നോക്കി വല്ലതും മേടിച്ച് വരല്ലേ..

അലി said...

ക്ഷമിക്കണം. ഈ പോസ്റ്റ് ഇപ്പഴാ കാണുന്നത്.
അങ്ങിനെ നാടകക്കാരനെയും പരിചയപ്പെട്ടു.
ആശംസകൾ!

Mohiyudheen MP said...

ബ്ലോഗിലെ സൌഹൃദം ജീവിതത്തിലും പൂത്തുലയട്ടെ!

ഹൃദയം നിറഞ്ഞ ആശംസകളോടെ..

Echmukutty said...

വായിച്ച് സന്തോഷിച്ചു...