നേരം നട്ടുച്ച സമയം, വെയിലിനു നല്ല ചൂടുണ്ട്. ഞങ്ങള്‍ കുറച്ചു നേരത്തേ ഇവിടെ എത്തിയെന്നാണ് തോന്നുന്നത്. കൂടെയുള്ളവരൊന്നും എത്തിയിട്ടില്ല.
പള്ളിയില്‍ നിന്ന് മദ്ധ്യാഹ്ന നമസ്കാരത്തിനുള്ള ബാങ്ക് വിളിച്ചു. പള്ളിയില്‍ പോകാന്‍ തീരുമാനിച്ചു ഞങ്ങള്‍ ബാങ്ക് കേട്ട ഭാഗത്തേക്ക് നടന്നു. മുതവ്വ (മതകാര്യ വിഭാഗം പ്രവര്‍ത്തകര്‍) വരുന്നതിനു മുന്‍പ് ഇവിടുന്നു പോകുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ വെറുതെ പൊല്ലാപ്പാണ്, നൂറുക്കൂട്ടം ചോദ്യങ്ങള്‍ വിശദീകരണങ്ങള്‍. ചിലപ്പോള്‍ പറഞ്ഞാലും അവര്‍ക്ക് മനസ്സിലാവില്ല.
പൈപ്പ് വെള്ളത്തിന് തിളച്ചവെള്ളം പോലത്തെ ചൂട്, എരിയുന്ന സൂര്യന് താഴെ ടാങ്കുകള്‍ പതചിരിക്കുന്നു.
നമസ്കാരം കഴിഞ്ഞിട്ടും മറ്റുള്ളവര്‍ എത്തിയിട്ടില്ല, അവര്‍ ഒരുപക്ഷെ ജനാസയെ (മൃതുദേഹത്തെ) അനുഗമിക്കുകയായിരിക്കും. കൂടെ പണിയെടുക്കുന്ന ഈജിപ്ത്കാരനോപ്പം ഇവിടെ എത്തിയത് മറ്റൊരു സഹപ്രവര്‍ത്തകന്റെ മാതാവിന്റെ മരണാന്തര കര്‍മ്മങ്ങള്‍ക്ക് വേണ്ടിയാണ്. നാട്ടില്‍നിന്നു വിഭിന്നമായ ഇവിടുത്തെ ആചാരങ്ങള്‍ കണ്ടുമനസ്സിലാകുകയും ആവാം എന്ന ഉദ്ദേശവുമുണ്ട് ഈ വരവില്‍.
"സമയമുണ്ട് നമുക്കൊന്ന് നടന്നു കണ്ടാലോ", കൂട്ടുകാരനാണ് അങ്ങനെ ഒരാശയം മുന്നോട്ടു വച്ചത്. അത് തന്നെ ഞാനും ചിന്തിച്ചിരുന്നത് കൊണ്ട് രണ്ടാളും ഖബര്‍സ്ഥാനീന്റെ (ശ്മശാനത്തിന്റെ) പ്രധാന കവാടവും കടന്നു അകത്തു പ്രവേശിച്ചു.
ഇരുഭാഗത്തുമായി ഓഫീസ് മുറികളുള്ള ഒരു ചെറിയ കെട്ടിടം, അതിനു ശ്മശാനത്തിന്റെ മദ്ധ്യത്തേക്ക് നീണ്ടു കിടക്കുന്ന ഒരു നീളന്‍ ഇടവഴി. ഈ വഴിയില്‍ ഇരുഭാഗത്തും ഇരിപ്പിടങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു. അരമതിലും അതിനുമുകളിലായി മുടഞ്ഞിട്ട പരമ്പ് പോലത്തെ മരംകൊണ്ടുള്ള മറകളുമുണ്ട്, ഇരുഭാഗത്തും. വെയിലില്‍നിന്നു രക്ഷിക്കാന്‍ മേല്‍ക്കൂരയും, ചൂടിനെ ചെറുക്കാന്‍ ഫാനുകലും സജ്ജീകരിച്ചിരിക്കുന്നു. മണ്മറഞ്ഞ തങ്ങളുടെ ഉറ്റവരെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്കു, മൈതാനത്തിന്റെ മധ്യം വരെ ഇങ്ങനെ വെയിലേല്‍ക്കാതെ പോകാം.
ഇടവഴിയുടെ അങ്ങേതലക്കല്‍ നിന്നും ഒരാള്‍ നടന്നു വരുന്നു. പ്രായം ചെന്ന ഒരു അറബി. ശ്മശാനത്തില്‍ നിന്നും വരികയാണ്. പ്രായത്തിന്റെ അവശതകള്‍ കാരണം വളരെ പതുക്കെ വേച്ചുവേച്ചാണ് നടക്കുന്നത്. സാവകാശം അയാള്‍ ഞങ്ങളുടെ അടുത്തെത്തി. വൃദ്ധനാണ്, പ്രായത്തിന്റെ ചുളിവുകള്‍ മുഖത്തിലും കഴുത്തിലുമെല്ലാം നല്ലവണ്ണം കാണാം. അവശനെങ്കിലും പ്രസരിപ്പുള്ള മുഖം.
അദ്ദേഹം ചിരിച്ചു, സൗഹൃദം കാണിച്ചു. ഇവിടെ എന്താണ് എന്നു ചോദിക്കുന്നതിലെ ഔചിത്യക്കുറവ് ഞങ്ങളെ വെറുതെ സൗഹൃദ ഭാവത്തില്‍ ചിരിക്കാന്‍ മാത്രം പ്രേരിപ്പിച്ചു.
“ഭാര്യയെ കാണാന്‍ വന്നതാണ്” അദ്ദേഹം സാവകാശം പറഞ്ഞു. "അവിടെ ആ കുളിപ്പുരയുടെ അടുത്താണ് അവള് കിടക്കുന്നത്", അദ്ദേഹം ചിരിച്ചു കൊണ്ട് ശ്മശാനത്തിന്റെ ഒരു മൂലയിലേക്ക് വിരല്‍ ചൂണ്ടി. പിതാവ് അവിടെ, മാതാവ്, അതിനപ്പുറം. ഓരോരോ ദിക്കിലേക്ക് ചൂണ്ടി അദ്ദേഹം ഞങ്ങളെ കാണിച്ചുതന്നു. "എന്നും ഇവിടെ വരും അവരെയൊക്കെ കാണാന്‍".
"ഇതാണ് അവസാന ലക്ഷ്യം, എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും ഇവിടെ ഒരുനാള്‍ വന്നേ തീരൂ",
ഇതിനോടകം പരിചയമായ അയാള്‍ തുടര്‍ന്നുകൊണ്ടെയിരുന്നു. നിങ്ങള്‍ക്കറിയാമോ, ഈ രാജ്യത്തെ വലിയ രണ്ടു ബാങ്കുകളുടെ ഉടമകളാണ് അവിടെ കിടക്കുന്നത്. സുഖസൗകര്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നിരിക്കില്ല അവര്‍ക്ക് പക്ഷെ ഇപ്പോള്‍ ഇവിടെ..
"എന്റെ ഭാര്യയുടെ സാമഗ്രികളാണത്", കെട്ടിടത്തിന്റെ ഒരുഭാഗത്തെ തുറസ്സായ വരാന്തയില്‍ ഒരു വീല്‍ചെയര്‍ അതിനടുത്തുതന്നെ ഒരു ഊന്നുവടിയും. "ഞാനിത് ഇവിടെ സൂക്ഷിച്ചതാണ്, എന്നും വരുമ്പോള്‍ കാണാന്‍, ദൈവത്തിനു സ്തുതി", ഭാര്യയുടെ ഓര്‍മ്മകള്‍ കെടാതെ സൂക്ഷിക്കുന്ന ആ വൃദ്ധന്റെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കം. വാക്കുകളില്‍ എത്രയും പെട്ടെന്ന് ഇവിടെ എത്തിച്ചേരാനുള്ള ഉത്സാഹം. മരണഭയം അദ്ദേഹത്തില്‍ ഒട്ടും കാണാനില്ല, മറിച്ച് ഈ ലോകത്തില്‍ നിന്ന് എത്രയും പെട്ടെന്ന് തന്റെ പ്രിയപ്പെട്ടവരുടെ അടുത്തെത്താനുള്ള കൊതി.
"ഇവിടെയാണ് ശാശ്വതം, ഞാന്‍ ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ്". അദ്ദേഹം നന്ദി പറഞ്ഞു, ഉപചാരങ്ങള്‍ ചൊല്ലി പതുക്കെ നടന്നു മറഞ്ഞു.
നിരനിരയായി കൊണ്ക്രീറ്റ് ചെയ്തു ഉണ്ടാകിയിട്ട റെഡിമെയ്ഡ് ഖബറുകളില്‍ ഒന്നില്‍ സഹപ്രവര്‍ത്തകന്റെ മാതാവിനെ അടക്കം ചെയ്യുമ്പോഴും ആ വൃദ്ധന്റെ മുഖമായിരുന്നു മനസ്സില്‍, ആ വാക്കുകള്‍ കാതുകളില്‍ തങ്ങിനില്ക്കുന്നു. 'എല്ലാവരും ഇവിടെ എത്തണം ഒരുനാള്‍, ഇതാണ് അവസാനം'.
തരിച്ചു പടിയിറങ്ങുമ്പോള്‍ കണ്ണുകള്‍ അറിയാതെ വെയിലുകൊണ്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയ ആ വീല്‍ചെയറില്‍ ഉടക്കി അതിനു കൂട്ടായി ചാരി നില്ക്കുന്ന ഊന്നുവടിയിലും..
64 comments:
മടക്കം അനിവാര്യം.
ഇതു തന്നെയാണു ഫൈനൽ എക്സിറ്റ്,മനുഷ്യൻ എന്നും ഓറ്മിക്കാൻ മറക്കുന്നതും
ശരിയാണ് മാഷേ. അത് തന്നെയാണ് അവസാനം. എല്ലാവര്ക്കും അനിവാര്യമായ യാത്ര തന്നെയാണ് അത്.
avasanam athu thanne.. ethra sari..
തെച്ചികോടന് ഇക്ക .. പറഞ്ഞത് വളരെ ശരിയാണ് ... എന്തൊക്കെ തിരക്കുണ്ടെങ്കിലും ഒടുവില്‍ നാം അവിടെ ചെല്ലും . പക്ഷെ മരണ ശേഷം വ്യക്തിക്ക് നിലനില്‍പ്പുണ്ട് എന്നുള്ള വിശ്വാസം എനിക്ക് വളരെ ചിന്തനീയമാണ് ....
പോകേണ്ടവര്‍ പോയെ തീരൂ..
അതില്‍ സങ്കടപ്പെടാനെ നമുക്ക് കഴിയു..
ജീവിക്കാനും വെട്ടിപ്പിടിക്കാനുമുള്ള താത്ത്രപ്പാടില് നമ്മളാരും ഇതോര്‍ക്കുന്നില്ല എന്ന് മാത്രം!!
എത്ര എത്ര റീ എന്റ്രികള്‍ അവസാനം ഫൈനല്‍എക്സിറ്റ് അതെല്ലാവര്‍ക്കും ഉള്ളത്. ഒരു ഗഫീലിന്റെയും സമ്മതവും സീലും വേണ്ടാത്ത എക്സിറ്റ്. നല്ല ഒരു പോസ്റ്റ്
മടക്കം അനിവാര്യമെങ്കിലും അതിനുമുപുള്ള മനുഷ്യന്റെ ആഗ്രഹങ്ങളെ (ആചാരങ്ങളിലെ വ്യത്യസ്ഥത മനസ്സിലാക്കല്‍ ) കുടി പറഞ്ഞുകൊണ്ടുള്ള ചിന്ത എനിക്കിഷ്ടായി.
മരണത്തെ എപ്പോഴും ഓര്‍ക്കുന്നത് നമ്മുടെ അഹങ്കാരത്തെ ശമിപ്പിക്കാന്‍ നല്ലതാണ് .
മരണാന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പലര്‍ക്കും മടിയാണ്.അവരോടു ഒരു വാക്ക്-
ഒരു ശസംസ്കാരത്തില് നിങ്ങള്‍ പങ്കെടുത്തെ മതിയാവൂ.അത് നിങ്ങളുടേത് തന്നെയാണ്
"ഒരിക്കല്‍ മരിക്കുമെന്ന് എല്ലാവര്ക്കും അറിയാം . പക്ഷെ താന്‍ അടുത്തൊന്നും മരിക്കില്ലെന്ന് ഓരോരുത്തരും വൃഥാ കരുതുന്നു."
"the first breath is the beginning of last breath"
ഇതൊക്കെ വായിക്കുമ്പോള്‍ , എന്തിനാണ് നമ്മള് നിസ്സാര കാര്യങ്ങള്‍ക്ക് കിടന്നു വഴക്ക് കൂടുന്നതെന്ന് ചിന്തിക്കാറുണ്ട്... സങ്കുചിത മനസുകള്‍ വിശാലമാക്കാന്‍ പറ്റുന്ന ഒരു പോസ്റ്റ്.. നന്നായി..
"അഹന്യഹനി ഭൂതാനീ ഗച്ഛന്തീഹ യമാലയം
ശേഷാ: സ്ഥാവരമിച്ഛന്തി കിമാശ്ചാര്യമത:പരം"
- മനുഷ്യരുള്‍പ്പടെയുള്ള എല്ലാ ജീവികളും സദാസമയവും യമപുരിയിലേക്ക് പുറപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ ഇവിടെ എന്നന്നേക്കും ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു .. ഇതില്‍പ്പരം ആശ്ചര്യകരമായി മറ്റെന്തുണ്ട് ??
എല്ലാവര്ക്കും ഈ തിരിച്ചറിവ് ഉണ്ടായിരുന്നെങ്കില്‍...........
ഭൂമി എന്നേ സ്വര്‍ഗമായേനെ അല്ലെ?
നല്ല പോസ്റ്റ് അഭിനന്ദനങ്ങള്‍..
നല്ല ആശയം.ജിദ്ദയിൽ എവിടെയാണ്?
മരണം കാണിച്ചുതരുന്ന തിരിച്ചറിവിനെയും വിഷാദത്തെയും നന്നായി അവതരിപ്പിച്ചിരിക്കുന്നു.
പക്ഷെ എന്റെ കഴിഞ്ഞ ഒന്‍മ്പതു വര്‍ഷത്തെ അനുഭവത്തില്‍ ഈ ബോധമുള്ള ഒരു സൌദിയേയും കണ്ടിട്ടില്ല..
മടങ്ങാതെ പറ്റില്ലല്ലോ..?
നന്നയിരിക്കുന്നു ഏട്ടാ, ജിദ്ദാവാസം ശരിക്കും നല്ല കഥകള്‍ കൂടി തരും അല്ലേ.
ഒരഭിപ്രായവിത്യാസമന്യേ സര്‍വ്വമനുഷ്യരും ഏകപ്പെടുന്ന ഒരേയൊരു സംഗതി,മരണം !! എന്നിട്ടും സ്വാര്‍ത്ഥനായ മനുഷ്യന് ഭൂമിയിലിനിയും താന്‍ നൂറ്റാണ്ടുകള്‍ ജീവിക്കും എന്ന വ്യാമോഹത്താല്‍ എങ്ങിനെങ്കിലും വിഭവങ്ങള്‍ ശേഖരിച്ചു വെക്കാനുള്ള തത്രപ്പാടിലും ! ഒടുങ്ങാത്ത ആഗ്രഹങ്ങളുടെ പിന്നാലെ നെട്ടോട്ടമോടുന്ന മനുഷ്യന്,ഒടുവില്‍ ആര്‍ത്തിയുടെ തീരത്തു ഒടുങ്ങുന്നു ! ദുരമൂത്ത് ചിന്നിച്ചിതറി മരിക്കുന്നു !
അവസാനം അതുതന്നെ..
'എല്ലാവരും ഇവിടെ എത്തണം ഒരുനാള്‍, ഇതാണ് അവസാനം'...
ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഒരു നാള് എത്തിയെ മതിയാകൂ
ശ്രീ പറഞ്ഞപ്പോലെ ഇതു തന്നെയാണ് ഫൈനൽ എക്സിറ്റ്
നാസര്‍
ശ്രീ
മനോരാജ്
പ്രദീപ്
സിനു
ഹംസ
പട്ടേപ്പാടം റാംജി
ഒരു പുലരി
വെള്ളത്തിലാശാന്‍
കൊലകൊമ്പന്‍
ഏകതാര
എല്ലാവര്ക്കും നന്ദി, വന്നതിനും വായനക്കും, വീണ്ടും വരണം.
തൂവലാന്‍: ജിദ്ദയില്‍ അനാക്കിഷിലാണ് താമസം, ജോലി ബാവാദി - സൈക്കിള്‍ റൗണ്ട് എബൌട്ട്നു അടുത്ത്. താങ്കള്‍ ജിദ്ദയിലാണോ?
ആര്‍ദ്ര പ്രസാദ്: എല്ലാവരും അങ്ങിനെയല്ല, അഹങ്കാരികള്‍ ധാരളമുണ്ടെങ്കിലും.
ഒരു നുറുങ്ങു:
ബാവ താനൂര്‍:
അഭി:
എറക്കാടന്‍:
എല്ലാവര്ക്കും നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു.
ഫൈനല്‍ എക്സിറ്റിന് സന്തോഷത്തോടെ കാത്തിരിക്കുന്ന ആ വൃദ്ധനെപ്പോലെ ആഗ്രഹിക്കാന്‍ ഈ പാപിക്ക് കഴിയുന്നില്ലല്ലൊ എന്റെ പടച്ചവനെ...
തന്പോരിമയാലുള്ള മാലും മുതലും, കൂട്ട് കുടുംബം, ഈ കമന്റ് പോലും വിട്ട് ഭൂമിയിലെ വിരുന്നുകാരനായ എനിക്കും ഒരു ഫൈനല്‍...
തെച്ചി നന്നായി.
എല്ലാരുമെത്തുന്നിടം.....
അതെ മടക്കം അനിവാര്യം..
ആ ഫൈനല്‍ എക്സിറ്റ് ഒഴിവാക്കാനാവില്ല തന്നെ..
എന്നിട്ടും നാം മരിക്കാത്തവരെ പോലെ ...
ജീവിതത്തിന്റെ നശ്വരത ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പു. ഇടക്കിടക്കു ഇങ്ങനെയുള്ള ഓര്‍മപ്പെടുത്തല്‍ വായിക്കാന്‍ ഇടയാവുന്നതും നല്ലതാണു നമുക്കു.
ഇത് കഥ ആണോ അനുഭവമാണോ ? കൊള്ളാം . നന്നായി
ഇടയ്ക്ക് ഇങ്ങനെ ഒരു സന്ദര്‍ശനം നല്ലതാ മാഷേ..
നമ്മള് എന്താണെന്ന് ഇടയ്ക്കൊന്നു ഓര്‍മിക്കും
:-)
OAB
താരകന്
മുരളി
പഥികന്
The man to walk with
Sabu
കണ്ണനുണ്ണി
ഉമേഷ്
എല്ലാവര്ക്കും വായനക്കും സന്ദര്‍ശനത്തിനും നന്ദി, വീണ്ടും വരണം
അതെ--മടക്കം അവിടേക്ക് തന്നെയാണ്. മരണം എന്ന നിത്യ സത്യത്തിലേക്ക് നാം അടുക്കുന്നു എന്നത് ജീവിതത്തിന്റെ വര്‍ണപ്പൊലിമയില്‍ ഭ്രമിച്ചു നാം മറക്കുന്നു. മറന്നതായി ഭാവിക്കുന്നു. താങ്കള്‍ കണ്ട വൃദ്ധനെപ്പോലെ ജീവിതത്തിന്റെ സായാഹ്നത്തില്‍ മരണം സഹയാത്രികനായി അനുഭവപ്പെടുമ്പോള്‍ പല സല്‍കര്‍മ്മങ്ങളും ചെയ്യാന്‍ ഏറെ വൈകിക്കഴിഞ്ഞിരിക്കും. നല്ല ചിന്തകള്‍ പങ്കു വെച്ചതിനു നന്ദി.
"എല്ലാവരും ഇവിടെ എത്തണം ഒരുനാള്‍ ,ഇതാണ് അവസാനം " ഇവിടെയാണ് ശാശ്വതം ,ഞാന്‍ ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണ് ....... "ഞാനും"
ബഷീർ വെള്ളറക്കാട് - ഹൃദയസ്പർശിയായ കുറിപ്പ് Mar 2
Saji Sugathan ......തെക്കു - ഒരു വലിയ സത്യം വളരെ ലളിതമായി പറഞ്ഞിരിക്കുന്നു......Mar 2
ഒറ്റവരി രാമന് - Nice one Boss.. Mar 2
nannayirikkunnu...valare adhikam
aashamsakal
ഒരു മധ്യാഹ്നത്തിന്റെ ചൂടും ആ പരിസരവും തൊട്ടറിഞ്ഞ പോലെ
അക്ബര്‍: ശരിയാണ്, പുനര്വിചിന്തനന്തിനു സമയം കിട്ടിയെന്നു വരില്ല. നന്ദി ഈ സാന്നിധ്യത്തിനു,വായനക്ക്.
എസ് എം സാദിക്ക്: എല്ലാവരും! നന്ദി.
ബഷീര്‍ വെള്ളറക്കോട്:
തെക്കു:
ഒറ്റവരി രാമന്:
നന്ദി വായനക്ക്, ബസ്സിലെ നിങ്ങളുടെ അഭിപ്രായങ്ങളാണ് ഇവിടെ ഇട്ടത്.
INTIMATE STRANGER: നന്ദി ഇവിടെ വന്നതിനു
ശൈവം: നന്ദി ഇവിടെ വന്നതിനു
ഒടുവില്‍ നാമെത്തേണ്ടിടം! നല്ല ഓര്‍മ്മപ്പെടുത്തല്‍
ഒഴിവാക്കാനാവാത്ത അനിവാര്യമായ യാത്ര... എങ്കിലും ആരും താല്പര്യപ്പെടത്ത യാത്ര.
റാംജിയുടെ കമ്മെന്റ്റും അസ്സലായി
good story.There are such times in life when we are forced to look inward, stright into our hearts.
കൂടിയല്ല ജനിക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മധ്യേ ഇങ്ങനെ കാണുന്ന നേരത്ത്
മല്സരിക്കുന്നതെന്തിന്നു നാം വൃഥാ
പക്ഷെ പൂന്താനം എഴുതി വച്ചതു ആരൊക്കെ ഓറ്ക്കുന്നു?
നീറ്റിലെപ്പോളയ്ക്കു തുല്യമാം ജീവനെ
പോറ്റുവാനെത്ര ദു:ഖിക്കുന്നു മാനുഷർ!
നല്ല പോസ്റ്റ്!
എല്ലാം വെട്ടിപ്പിടിക്കാന്‍ നെട്ടോട്ടമോടുന്നവര്‍!
എന്ത് ഫലം! അവസാനം എല്ലാം......
ഹൃദയത്തില്‍ തട്ടുന്ന രീതിയില്‍ എഴുതി മാഷേ.
ഞാന്‍ മുന്‍പ് വായിച്ചതാ അന്നു അഭിപ്രായവും പറഞ്ഞു ഇപ്പോള്‍ വന്നു നോക്കിയപ്പോല്‍ ഫോണ്ട് വളരേ ചെറുതാക്കി കാണുന്നു. കുറച്ച് കൂടി വലുതാക്കി കൂടെ..
അനിവാര്യമായ ആ തിരിച്ചുപോക്കിന്റെ പുറംവാതിൽ കടന്നുപോകുവാൻ നമ്മളാരും ആഗ്രഹിക്കുന്നില്ല...
അതല്ലേ സത്യം...ഭായി?
ഞാൻ ഇവിടെയുമെത്തി. ഒരിക്കൽ കൂടി വായിച്ചു.
ഫൈനൽ എക്സിറ്റ് വരെ വായിക്കാമല്ലോ !
അനിവാര്യതയിലേക്കുള്ള മടക്കത്തെ ഓര്‍മിപ്പിച്ചു.
മനസ്സിനെ തൊട്ടുണര്‍ത്തുന്ന കഥ..പ്രിയപ്പെട്ടവരുടെ വേര്‍പാട് മനസ്സിലേല്പ്പിക്കുന്ന മുറിവ് എത്ര ആഴമുള്ളതാണ്.
മരണം ഒഴിച്ചുകൂടാനാകാത്ത ഒന്നാണന്നറിയാം എങ്കിലും ഒരു നിമിഷം ഞാനൊന്ന് പേടിച്ചുവോ?
സംസ്,
ഉറ്റവരും ഉടയവരും കൂട്ടിനില്ലാത്ത, ആറടി മണ്ണിന്റെ അവകാശികളാണ് എന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചുവോ?.
കൂടെകൊണ്ട്പോകുവാൻ ഒന്നുമില്ലെങ്കിലും, ബാക്കിയാക്കുന്നത് നന്മയായിരിക്കണം.
Sulthan | സുൽത്താൻ
കൊള്ളാം....
സത്യം...
ശരിക്കും പിടിച്ചു ഉലയ്ക്കുന്ന കഥ
തെച്ചിക്കോടാ...ആദ്യമായാ ഇവിടെ...മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ കുറച്ചു ബുദ്ധിമുട്ടി...നല്ല ടച്ചിംഗ് സ്റ്റോറി....
താങ്കളെ ഞാനും പിന്തുടരുകയാ...ഇപ്പോള്‍ മുതല്‍...
തെച്ചിക്കോടാ...ആദ്യമായാ ഇവിടെ...മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ കുറച്ചു ബുദ്ധിമുട്ടി...നല്ല ടച്ചിംഗ് സ്റ്റോറി....
താങ്കളെ ഞാനും പിന്തുടരുകയാ...ഇപ്പോള്‍ മുതല്‍...
മടക്കം അനിവാര്യം...
പോസ്റ്റ്.. നന്നായി..
അതെ,
"ഇതാണ് അവസാന ലക്ഷ്യം, എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും ഇവിടെ ഒരുനാള്‍ വന്നേ തീരൂ",
"ഇവിടെയാണ് ശാശ്വതം, ഞാന്‍ ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ്".
വായിച്ചു തീര്‍ന്നപ്പോള്‍ എനിക്കും..
എന്തോ പതിവില്ലാതെ ഈ സമയത്ത് മക്കളെ കാണാന്‍ തോന്നുന്നു.
അറബികള്‍ എന്ന് കേള്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും കെട്ടുന്നവര്‍ എന്ന തെറ്റിദ്ധ്രാണമാറ്റി അവരുടെ മനസ് നന്മയുള്ളത് തന്നെ എന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിച്ച ഈ പൊസ്റ്റിനു നന്ദി.മറ്റൊന്നും പറയാനില്ല
“മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം” എവിടെയോ വായിച്ച വാക്കുകളാണു എനിക്ക് പെട്ടെന്നോർമ്മ വന്നത്..,
ഈ ഭൂമിയിൽ സർവ്വ സുഖ സൌകര്യങ്ങളോടെ ജീവിച്ചവർ അതെല്ലാം ഇട്ടെറിഞ്ഞ് ഒടുക്കം ആറടി മണ്ണിലേക്ക് മടങ്ങും തീർച്ച..,എന്തൊരു വിട വാങ്ങൽ അല്ലേ..
അതാണു അവസാനത്തെ എക്സിറ്റ്..,
കൊള്ളാം..ഇക്കാ.,, ചിന്തയനീയമായ കുറിപ്പ്
അഭിനന്ദനങ്ങൾ
വെഞ്ഞാറന്
Pd
മൈത്രേയി
അമ്പിളി
ജയന് ഏവൂര്‍
ഭായ്
ഹംസ
ബിലാത്തിപട്ടണം
ബഷീര്‍ വെള്ളറക്കോട്
കുമാരന്
വായാടി
സുല്‍ത്താന്‍
ജിഷാദ് ക്രോണിക്ക്
കൊട്ടോട്ടിക്കാരന്
ഒഴാക്കന്
ചാണ്ടികുഞ്ഞു
നിയ ജിഷാദ്
മുഖ്താര്‍
അരുണ്‍
കമ്പര്‍
എല്ലാവര്ക്കും നന്ദി, അഭിപ്രായങ്ങള്‍ക്കും, സന്ദര്‍ശനത്തിനും.
ഒന്നും പറയാതെ പോയവരോടും നന്ദിയുണ്ട്.
എല്ലാവരെയും ഇനിയും പ്രതീക്ഷിക്കുന്നു.
നന്ദി ഒരിക്കല്‍ക്കൂടി.
അവസാനമോര്ക്കാന്
നന്നായി...
http://manafmt.blogspot.com/
മരണം രംഗബോധമില്ലാത്ത കോമാളി...
nice
Post a Comment