Wednesday, 21 April 2010

ഉത്സവക്കാഴ്ചകള്‍..

വെയിലിന് ചൂടേറിവരുന്നു... എന്തൊരു തീഷ്ണതയാണ് ഇന്ന് വെയിലിന്.. ചൂട് സഹിക്കാന്‍ പറ്റുന്നില്ല. രാവിലെ മുതല്‍ നില്‍ക്കാന് തുടങ്ങിയതാണ്‌.., കാലുകള്‍ കഴയ്ക്കുന്നു.. ശരീരഭാരം കാലുകളില്‍ ഇടവിട്ട് ക്രമീകരിച്ച് ആശ്വാസം കാണാന്‍ ശ്രമിക്കുകയായിരുന്നു ഇതുവരെ. താല്‍ക്കാലികമായി ഒരല്‍പം ആശ്വാസം കിട്ടും, വീണ്ടും പഴയതുപോലെ തന്നെ.

വേദന കൂടുന്നു, കാലിലെ വൃണം പഴുത്തിരിക്കുന്നു.. ഉണങ്ങുമ്പോഴേക്കും ചങ്ങല ഉരഞ്ഞു പിന്നെയും പഴുക്കും. ഇപ്പോള്‍ ചലവും ചോരയും കലര്‍ന്ന ഒരു ദ്രാവകം പുരത്തേക്കൊഴുകുന്നുണ്ട് .. പോരാത്തതിന് ചാരിവച്ച ഈ വടിയും... എന്തൊരു വേദന... ഇനി എത്രനേരം ഇങ്ങനെ നില്‍ക്കണമാവോ..?


ഇതിന്റെ  ബാക്കിഭാഗം ഇവിടെ വായിക്കുക..

20 comments:

Unknown said...

എന്റെ ഒരു കഥ, ഋതുവില്‍ പോസ്റ്റുന്നു.
ഇവിടെ മുന്‍പ്‌ പോസ്റ്റിയതാണ്

Umesh Pilicode said...

ആശംസകൾ....

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ആനക്കുളിസീനും ,ഈ ആനക്കഥയും അടിപൊളി !
ആന പ്രേമം മൂത്ത് ആനയുടെ പ്രേമം കാണാതെ,ആനയുടെ കേമത്വം മാത്രം പറഞ്ഞ് ആനക്കാമത്തെ അടിച്ചമർത്തുന്ന ആനക്കമ്പക്കാർക്കുള്ള ഒരു ആന താക്കീതാണ് ഈ ആനക്കഥ...കേട്ടൊ തെച്ചിക്കോടാ‍... (ഇത് ഞങ്ങടെ നാട്ടിലെ ഒരു ആനപ്പേരാണ്...ട്ടാ‍ാ)

ഒഴാക്കന്‍. said...

കഥ കലക്കി!

അതുപോലതന്നെ ബ്ലോഗ്‌ background വെരി നൈസ്

Unknown said...

ഉമേഷ്‌ പിലിക്കോട്: നന്ദി

ബിലാത്തിപട്ടണം: കമെന്റിനു ആകെ ഒരു ആനച്ചന്തം (തെച്ചിക്കോടന്‍ എന്റെ വീട്ടുപേര് !), നന്ദി

ഒഴാക്കാന്‍: നന്ദി

എല്ലാവരെയും വീണ്ടും ക്ഷണിക്കുന്നു

ഹംസ said...

നല്ല കഥ.. ആനക്കഥ.!! ആനയുടെ മനസ്സറിഞ്ഞ കഥ.! സൂപ്പര്‍ കഥ.!!

( O M R ) said...

ആനയോളം വരില്ല ആനപ്പിണ്ടം. എന്നാലും ആളുകളേക്കാള്‍ കേമം ആനകള്‍ തന്നെ. അല്ലെ തെചിക്കോടാ..?

kambarRm said...

വെരിനൈസ്
വളരെ നല്ല ഒരു തീമിൽ ശ്രദ്ധേയമായ ഒരു കഥ..,ദേ..ത്രശ്ശൂർ പൂരത്തിന്റെ ദിനങ്ങൾ ഇതാ അടുത്ത് വരുന്നു..,നെറ്റിപ്പട്ടവും കെട്ടി വിശറിച്ചെവിയും ആട്ടി ആൾക്കൂട്ടത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന ഓരോ ആനകൾക്കുമുണ്ടാവില്ലേ..ഇതു പോലുള്ള ഓർമ്മകൾ അയവിറക്കാൻ..,ദൈവമേ.അതിനിടയിലൂടേ അവയ്ക്കൊന്നും നീലിമാരെ തേടിപ്പോകാനുള്ള മനസ്സു തോന്നിപ്പിക്കല്ലേ
നല്ല അവതരണം..

കൂതറHashimܓ said...

നല്ല കഥ, ആനയുടെ ഈ ചിന്ത എനിക്കും അറിയില്ലായിരുന്നു. പാവം ആന!!
എന്തിനാ പാവങ്ങളെ നാട്ടില്‍…
ഇതിന്റെ  ബാക്കിഭാഗം ഇവിടെ വായിക്കുക

OAB/ഒഎബി said...

ഇനി ഇവിടെ മിണ്ടുന്നില്ല..

Nazriya Salim said...

ഞാന്‍ വരുന്നു, എന്‍റെ കഥകളുമായി. പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളെ വരിക.
എന്‍റെ കഥകളിലേക്ക്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഇഷ്ട്ടപെട്ടെന്കില്‍ പ്രോത്സാഹിപ്പിക്കുക. സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
http://vayalpaalam.blogspot.com

സിനു said...

നല്ല ആനക്കഥ..
നന്നായിട്ടുണ്ട്
ശരിക്കും ഇഷ്ട്ടായി

അലി said...

ഇന്നാണ് ഈ ബ്ലോഗ് തുറന്നത്..(തീക്കുറുക്കൻ വഴി)
ആശംസകൾ!

Akbar said...

ചെറിയ ജീവിയുടെ പീഡനം ഏല്‍ക്കേണ്ടി വരുന്ന വലിയ ജീവിയാണ് ആന. ചിലപ്പോഴൊക്കെ അവ പ്രതികരിച്ചു പോകുന്നു. കഥ നന്നായി പറഞ്ഞു. ആശംസകള്‍

Unknown said...

ഹംസ: നന്ദി ഈ നല്ല വാക്കുകള്‍ക്ക്

ഓ എം ആര്‍ : ചില ആളുകളേക്കാള്‍ കേമം ആനകള്‍ തന്നെ, നന്ദി

കമ്പര്‍: നന്ദി, അങ്ങനെ തോന്നാതിരിക്കട്ടെ.

കൂതറ ഹാഷിം : നന്ദി, വായനക്കും അഭിപ്രായങ്ങള്‍ക്കും.

ഓ എ ബി: ഇവിടെ മിണ്ടാതെ മിണ്ടിയത്തിനു നന്ദി.

ശുപ്പന്‍: നന്ദി, തീര്‍ച്ചയായും വരും

സിനു: ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി.

അലി: നന്ദി, തുറന്നല്ലോ ഏതായാലും. എന്താണീ തീക്കുറുക്കന്‍ ?!

അക്ബര്‍: ചിലപ്പോഴെങ്കിലും അവ പ്രതികരിച്ചു പോകുന്നു, അല്ലെങ്കില്‍ അവരുടെതായ ലോകത്തിലൂടെ സഞ്ചരിക്കുന്നു. നന്ദി അഭിപ്രായങ്ങള്‍ക്ക്.

എല്ലാവരുടെയും വിലപ്പെട്ട കമെന്റ്സിനു നന്ദി പറയുന്നു, വീണ്ടും പ്രതീക്ഷിക്കുന്നു.

mukthaRionism said...

നല്ല കഥ..
നല്ല എഴുത്ത്..

ആനക്കഥ പെരുത്തിഷ്ടായി.

ഭാവുകങ്ങള്‍..

ബഷീർ said...

കഥ അവിടെ വായിച്ചിരുന്നു.
വളരെ നന്നായി അവതരിപ്പിച്ച മിണ്ടാപ്രാണിയുടെ കഥ.

ശ്രീ said...

തലക്കെട്ടിലെ 'വ' എവിടെ പോയി മാഷേ? :)

Unknown said...

അതാരും കണ്ടിരുന്നില്ലല്ലോ ശ്രീ !,
നന്ദി ഇപ്പോള്‍ ശരിയാക്കാം

Vayady said...

:)