Sunday, 4 July, 2010

പാത

പാതവക്കത്ത് നിറയെ ഫലവൃക്ഷങ്ങളാണ്. സദാ ഇരുട്ടുവീണപോലെയാണ് നാട്, വെളിച്ചം തീരെയില്ല, വര്‍ധിച്ചുവരുന്ന വാഹനങ്ങള്‍ക്ക് വളവിലും തിരിവുകളിലും പരസ്പരം കാണാന്‍ പറ്റുന്നില്ല. അതുമൂലം അപകട സാധ്യത വര്‍ദ്ധിച്ചിരിക്കുന്നു.  ഇതിനൊക്കെ പുറമേ പഴങ്ങള്‍ വീണു വഴിയോരം മുഴുവന്‍ ഈച്ചയും പ്രാണികളും കൊണ്ട് വൃതികേടായിരിക്കുന്നു.
നാടിലെ മുതിര്‍ന്നവര്‍ കടുത്ത നിരാശയിലാണ്. മക്കളെ എത്ര വൃത്തിയില്‍ സ്കൂളിലേക്കയച്ചാലും തിരിച്ചു വരുന്നത് പാത വക്കത്തു നിലത്ത് വീണുകിടക്കുന്ന മാമ്പഴങ്ങളും ഞാവല്‍പ്പഴങ്ങളും മറ്റും പെറുക്കി തിന്ന് പല്ലിലും വായിലും അതിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളില്‍ അതിന്റെ കറകളുമായാണ്. അധ്യാപകരും സഹപാടികളും പരാതിപറയുന്നു. ഇതിനൊരു പ്രതിവിധി കണ്ടേതീരൂ. പല നിലക്കുള്ള ആലോചനകള്‍ നടന്നു, പല നിര്‍ദേശങ്ങളും വന്നു. അവസാനം എല്ലാവരും ഒരേ നിഗമനത്തിലെത്തി. മരങ്ങള്‍! അവ ഇല്ലാതാകണം എന്നാലേ നാട് വെടിപ്പാകൂ! അവയാണല്ലോ എല്ലാറ്റിന്റെയും മൂലകാരണം!
ഞങ്ങള്‍ ആഗ്രഹിച്ചപോലെ തന്നെ കുറച്ചു നാളുകള്‍ക്കുള്ളില്‍ നാട്ടുകാരെ സന്തോഷതിലാറാടിച്ചു കൊണ്ട് ആ വാര്‍ത്ത വന്നു. ഞങ്ങളുടെ പാത സ്റ്റേറ്റ്‌ ഹൈവേ ആകാന്‍ പോകുന്നു. മാത്രമല്ല എല്ലാ മരങ്ങളും മുറിച്ചു നീക്കി പാത വീതികൂട്ടും!. മുതിര്‍ന്നവര്‍ സന്തോഷത്താല്‍ നെടുവീര്‍പ്പിട്ടു. അവസാനം നാടിനു വികസനം വരാന്‍ പോകുന്നു, ഒപ്പം സല്‍പ്പേരും.
പി ഡബ്ല്യൂ ഡി ക്കാര് വന്നിട്ടുണ്ട്, നാട്ടില്‍ മരം മുറി തുടങ്ങിക്കഴിഞ്ഞു. സ്റ്റേറ്റ്‌ ഹൈവേ ആകാന്‍ പോകുന്ന റോഡില്‍ വികസനത്തിന് തടസ്സം നില്‍ക്കുന്ന ഞാവല്‍മരത്തിന്റെ  അന്ത്യകര്‍മ്മമാണ് ആദ്യം. വര്‍ഷങ്ങളായിട്ടു അതവിടെയുണ്ട്, തലമുറകള്‍ പലതിനും തന്‍റെ തണലും ഫലങ്ങളും നല്‍കി നിശ്ശബ്ദസേവനം നടത്തിപ്പോന്ന ഒരു മുത്തശ്ശിമരം.
അവധിക്കാലത്ത് അതിന്റെ ചുവട്ടില്‍ ഉല്‍സവപ്രതീതിയാണ്. ഞാവല്‍പ്പഴം പഴുക്കുന്ന കാലം. കാറ്റടിച്ചു വീഴുന്ന പഴങ്ങള്‍ പെറുക്കികൂട്ടാന്‍ കുട്ടികള്‍ കാത്തുനില്‍ക്കും. മണ്ണില്‍ വീണു ചതഞ്ഞ പഴം മേല്‍ഭാഗം മാറ്റി ബാക്കി പൂഴിയോടെ വായിലിട്ട്, ചുണ്ടും നാക്കും വയലറ്റ് നിറമാക്കി പരസ്പരം മത്സരിക്കാന്‍ എന്തുല്‍സാഹം. കുറച്ചു മുതിര്‍ന്നവര്‍ മരത്തില്‍ എന്തിവലിച്ചു കയറി വളരെ സാഹസികമായി പഴങ്ങള്‍ പറിച്ചു ഹീറോകളാകമ്പോള്‍ മറ്റു ചിലര്‍ കല്ലും തറികളും ഉപയോഗിച്ച് എറിഞ്ഞു വീഴ്ത്തും. ആഹ്ലാദകരമായ ദിനങ്ങളോര്‍ത്ത് കുട്ടികള്‍ നിരാശയോടെ അതിലേറെ വേദനയോടെ ഇതെല്ലം നോക്കി ചുറ്റും നിന്നു.
പറഞ്ഞിട്ടെന്താ നാടിന്റെ മുന്നേറ്റത്തിനു തടസ്സം നില്‍കുന്നത് മുറിച്ചുമാറ്റുക തന്നെ.

ഇപ്പോള്‍ നാടാകെ മാറിയിരിക്കുന്നു, കാടും മരങ്ങളും മാറി എങ്ങും വെളിച്ചം. ഇലകളും പഴങ്ങളും വീഴാതെ വെയിലത്ത് വരണ്ടുണങ്ങി വൃത്തിയായ വീതിയുള്ള പാത. വേഗതകാരണം അപകടങ്ങള്‍ കൂടിയെങ്കിലും വാഹനങ്ങള്‍ക്ക് പരസ്പരം കാണാം.
ഇന്നിപ്പോള്‍ ഞങ്ങള്‍ ഇരട്ടി സന്തുഷ്ടരാണ്, കാരണം ഞങ്ങളുടെ പാത നാഷണല്‍ ഹൈവേ ആകുമത്രേ. കോഴിക്കോട് പാലക്കാട് വഴി കൊയമ്പത്തൂരിലെക്കും അവിടുന്നങ്ങോട്ടും ചരക്കുനീക്കത്തിനു സുഗമമായി കൊണ്ടുപോകാന്‍ ഈ പതയാണത്രേ എളുപ്പം, താരതമ്മ്യേന തിരക്ക് കുറവും. സന്തോഷത്തിനിനി വേറെ എന്തു വേണം.
റോഡു ഇനിയും വീതി കൂട്ടേണ്ടി വരും, അതിനു റോഡരികിലുള്ള ഞങ്ങളില്‍ ചിലരുടെ കൂരകള്‍ പൊളിക്കേണ്ടി വന്നേക്കാം, എന്നാലെന്താ വലിയ വലിയ കണ്ടൈനര്‍ ലോറികള്‍ ഞങ്ങളുടെ മുന്നിലൂടെ ചീറിപ്പാഞ്ഞു പോകുന്നത് കാണാന്‍ എന്ത് രസമായിരിക്കും! അഭിമാനകരവും!.

44 comments:

തെച്ചിക്കോടന്‍ said...

ചിത്രം പതിവുപോലെ ഗൂഗിളില്‍ തപ്പിയപ്പോള്‍ കിട്ടിയത് നമ്മുടെ സ്വന്തം നിലമ്പൂരിന്റെ റോഡ്‌!
ഫോട്ടോഗ്രാഫര്‍ ഞാനറിയാത്ത ഒരു നൗഷാദ്‌ (അജ്ഞാത സ്നേഹിതാ ഫോട്ടോ വളരെ നൊസ്സ്റ്റാള്‍ജിക്കായത് കൊണ്ടാണ് എടുത്തത്, ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമ ചോദിക്കുന്നു)

ശ്രീ said...

'റോഡു ഇനിയും വീതി കൂട്ടേണ്ടി വരും, അതിനു റോഡരികിലുള്ള ഞങ്ങളില്‍ ചിലരുടെ കൂരകള്‍ പൊളിക്കേണ്ടി വന്നേക്കാം, എന്നാലെന്താ വലിയ വലിയ കണ്ടൈനര്‍ ലോറികള്‍ ഞങ്ങളുടെ മുന്നിലൂടെ ചീറിപ്പാഞ്ഞു പോകുന്നത് കാണാന്‍ എന്ത് രസമായിരിക്കും! അഭിമാനകരവും!'

അതെയതെ.

ഭായി said...

അതെ മാഷേ..., ഒന്ന് മറ്റൊന്നിന് വളമാകേണ്ടി വരും !! അത് പൊതുതത്വം!!

Naushu said...

എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നേല്‍ കേരളം എന്നെ രക്ഷപ്പെട്ടേനെ...

ഹംസ said...

അല്ല എന്നാ J.C.B വരിക കൂര പൊളിക്കാന്‍.. ഹായ് കാണാന്‍ എന്തു രസാ അത്...

MT Manaf said...

'വികസനം' നടക്കട്ടെ.....!

സിദ്ധീക്ക് തൊഴിയൂര്‍ said...

പൊളിചടക്കാം..എല്ലാം അതാ നല്ലത്.

തെച്ചിക്കോടന്‍ said...

ശ്രീ, ആദ്യ കമെന്റിനു നന്ദി, വന്നതിനും.

ഭായ്: പൊതുതത്വം ശരിതന്നെ, പക്ഷെ കിടപ്പാടം കൂടി ഇല്ലാതായാല്‍?!. അഭിപ്രായങ്ങള്‍ക്കും വായനക്കും നന്ദി.

നൌഷു: നന്ദി

ഹംസ: ഉടനെ വരും, കരുതിയിരുന്നോ :) നന്ദി

എം ഡി മനാഫ്‌: ഇവിടെ വന്നതിനും വായനക്കും നന്ദി

സിദ്ധിക്ക് തൊഴിയൂര്‍: അതെ പോളിക്കടുക്കം. ഇവിടെ വന്നതിനും വായനക്കും നന്ദി

എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, വീനടും പ്രതീക്ഷിക്കുന്നു.

OAB/ഒഎബി said...

വീശക്കുന്നല്ലൊ വിശക്കുന്നല്ലൊ
വികസനമെടുത്ത് കഴിച്ചോളൂ
പാത ഞങ്ങള്‍ കഴിച്ചോളാം...

എറക്കാടൻ / Erakkadan said...

സ്ഥലത്തിനപ്പോള്‍ വില കൂടുമെന്ന് ചുരുക്കം ..വേഗം ചുളു വിലക്ക് കുറച്ചു സ്ഥലം വാങ്ങിയിട്ടോ

പട്ടേപ്പാടം റാംജി said...

പല കാര്യങ്ങളിലും ഇപ്പോള്‍ നമ്മള്‍ മനുഷ്യര്‍ക്ക്‌ എന്ത് വേണം എന്ത് വേണ്ട എന്ന ഒരു സംശയം കടന്നു വരുന്നു. വീതി കൂട്ടണോ വേണ്ടയോ ഏതാണ് വേണ്ടതെന്ന് കണ്ടെത്താന്‍ നമുക്ക്‌ ആവുന്നില്ല എന്ന ഒരു സത്യം അവശേഷിക്കുന്നുണ്ട്..
പഴമ നഷ്ടപ്പെടരുത്..
എന്നാല്‍ പുതിയത് വേണം താനും..
എന്നുള്ള ആശയക്കുഴപ്പത്തിലാണ്.
ഭാവുകങ്ങള്‍.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പത വരുത്തും പാതകൾ...

സ്വയം തലവെട്ടിയിട്ടിട്ട് ബുദ്ധിക്കും ,വളർച്ചക്കുമുള്ളമരുന്നുകൾ കഴിക്കുക ...അതാണല്ലോ വികസനം !

നേരിട്ടല്ലതെയാണെങ്കിലും വിമർശനാത്മകകായ ഉഗ്രൻ പോസ്റ്റ് കേട്ടൊ ഭായി

ശ്രീനാഥന്‍ said...

പാത വേണമെന്ന കാര്യത്തിൽ തർക്കമില്ല, എവിടെ വേണം, എത്ര വീതിയിൽ വേണം എന്നതാണ് പ്രശ്നം. കിടപ്പാടം നഷ്ട്ടപ്പെടുന്നവന്റെ പ്രശ്നം ഗുരുതരം ആണ്, വികസനത്തിന്റെ പ്രശ്നത്തേയും ലാഘവബുദ്ധിയോടെ കാണാനാകില്ല. കേരളം അടിയന്തിരമായി ചർച്ച ചെയ്യേണ്ട ഈ വിഷയം നല്ല ഒതുക്കത്തിൽ അവതരിപ്പിച്ചത് നന്നായി. ചിത്രവും സുന്ദരം!

കൂതറHashimܓ said...

മ്മ്.. മരങ്ങള്‍ നല്ലതാണ്
അവ നാടിന്റെ ഐശ്വര്യം
അവയെ വെട്ടുന്നതോടൊപ്പം കൂടുതല്‍ വെച്ച് പിടിപ്പിക്കാന്‍ ഞാനും ബാധ്യസ്തനാണ്
എനിക്കും നിങ്ങള്‍ക്കും അതിന് കൂടുതല്‍ കഴിയട്ടെ

അലി said...

വികസനം വരട്ടെ... തലയ്ക്കു മുകളിലൂടെ!

കമ്പർ said...

മരങ്ങൾ മുറിക്കട്ടെ, പാടങ്ങൾ നികത്തട്ടെ, കുന്നുകളും മലകളും അടിച്ച് നിരത്തട്ടെ..
ഹായ്..ഹായ് ..
എന്തൊരു ചേലായിരിക്കും ആ കേരള നാട് കാണാൻ..എന്നാണതൊക്കെയൊന്ന് കാണാനാവുക..ഹായ്.ഹയ്
( കുറച്ച് ഫോട്ടോകൾ എടുത്ത് വെച്ചോളൂ..നാളെ പേരക്കുട്ടികൾക്ക് ഇങ്ങനെയൊരു നാട് ഇവിടെ ഉണ്ടായിരുന്നു എന്ന് കാണിച്ച് കൊടുക്കാലോ..)

Vayady said...

വികസനം നമുക്ക്‌ വേണ്ടെന്നു വെയ്ക്കാന്‍ പറ്റില്ലല്ലോ? അതിന്‌ കൊടുക്കേണ്ടിവരുന്ന വിലയാണ്‌ ഇതൊക്കെ. പക്ഷേ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസനം തലമറന്നെണ്ണ തേയ്ക്കുന്നതിനു തുല്യമാണ്‌.

വഷളന്‍ | Vashalan said...

ഒരു മരം മുറിക്കുമ്പോള്‍ പകരം രണ്ടു മരം അതിനു പകരം വച്ചു പിടിപ്പിച്ചെങ്കില്‍
പുരോഗതി വേണം, എന്നാല്‍ പരിസ്ഥിതിയും നോക്കണം.

Jishad Cronic™ said...

വികസനം വരട്ടെ...

രവി said...

..
ഹഹഹഹ..

കേരളത്തിലെ പൊതുമേഖല ലാഭത്തിലോടിയാലും നഷ്ടത്തിലോടിയാലും, കുറ്റക്കാര്‍ അന്നന്ന് ഭരിക്കുന്നവര്‍ തന്നെ. അതിനിപ്പൊ ആറ് മുതല്‍
മുകളിലോട്ടുള്ള പാതകള്‍ സിംഗൂറില്‍ നിന്നും
ഗുജറാത്തിലോട്ട് നീട്ടിയാലും, രാഷ്ട്രീയ
ആസാമികള്‍ക്ക്കും ചെന്നായ്ക്കള്‍ക്കും മനുഷ്യക്കുരുതി കൊടുത്താലും-
ഛേതമാര്‍ക്ക്?

ഈ രചനയില്‍ ഒരുപാട് ചിന്തിക്കാനുണ്ട്. വികസനത്തിന്റെ പേരില്‍ മരം മുറിക്കുമ്പോള്‍ അതിനെതിരെ മുഷ്ഠി ചുരുട്ടാനാളേറെ, മനുഷ്യനെ ചുട്ടു തിന്നുമ്പോള്‍ ഇതേ ആള്‍ക്കാര്‍ വായില്‍ വെള്ളമിറക്കി അതീന്ന് ഒരു കഷണത്തിന് കാക്കുകയും ചെയ്യുന്നു.
..
പത്രത്താളുകളും ചില റിപ്പോര്‍ട്ടുകളും കണ്ട് പണ്ടാരടങ്ങിയതാണ്,
കാലികപ്രസക്തി ഒരു ആക്ഷേപരൂപത്തില്‍ അവതരിപ്പിച്ചതില്‍ ഇഷ്ടമായി.
..

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ആശാനേ ..തെങ്ങിന്റെ മണ്ടയില്‍ വികസനം വരുമോ?
നാട് വികസിക്കണം, അതിനാദ്യം റോഡ്‌ വികസിക്കണം , ഇതിനിടയില്‍ ഞങ്ങളും ഒന്ന് 'വികസിക്കണം'. ഇപ്പഴേ വികസിപ്പിക്കാന്‍ പറ്റൂ. കാറ്റുള്ളപ്പോ തന്നെ തൂറ്റണം! അവസാനം വോട്ടുബാങ്ക് എങ്ങനെ വികസിപ്പിക്കാം എന്നതും ഞങ്ങള്‍ക്കറിയാം. ബൂര്‍ഷ്വാ പിന്തിരിപ്പന്‍!കൂടുതല്‍ എഴുതിയാല്‍ മാധ്യമ സിണ്ടിക്കേറ്റില്‍ നിങ്ങളേം പെടുത്തിക്കളയും .

the man to walk with said...

അഭിമാനകരവും!'

:)

ആയിരത്തിയൊന്നാംരാവ് said...

ഇമ്മാതിരി വേഗതയില്‍ എവിടെ പോകുന്നു നാം

SAMAD IRUMBUZHI said...

""റോഡു ഇനിയും വീതി കൂട്ടേണ്ടി വരും, അതിനു റോഡരികിലുള്ള ഞങ്ങളില്‍ ചിലരുടെ കൂരകള്‍ പൊളിക്കേണ്ടി വന്നേക്കാം....""
എന്നാലെന്താ വികസനമായില്ലേ......?,പ്രകൃതി വിഭവങ്ങള്‍ പോയി മാനം മുട്ടെയുള്ള കോണ്ക്രീറ്റ് വനങ്ങളും,തിളങ്ങുന്ന റോഡുകളും വരട്ടെ....

തെച്ചിക്കോടന്‍ said...

OAB: നന്ദി വായനക്ക്.

എറക്കാടന്‍: കുറച്ചു പൈസ കിട്ടിയിരുന്നെങ്കില്‍ വാങ്ങിക്കാമായിരുന്നു, ഇന്‍ അഥവാ വില കൂടിയാലോ, നന്ദി.

പട്ടെപ്പടം റാംജി: വികസനം വേണം, പക്ഷെ പരിസ്ഥിതിയെയും കൂടെ പരിഗണിക്കണം, നന്ദി വായനക്കും അഭിപ്രായങ്ങള്‍ക്കും.

ബിലാത്തിപട്ടണം: 'സ്വന്തം തല വെട്ടിവെച്ചിട്ടു ബുദ്ധിക്കും വളര്ച്ചക്കുമുള്ള മരുന്ന് കഴിക്കുക' അത് തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്, നന്ദി ഭായി.

ശ്രീനഥന്‍: നല്ല അഭിപ്രായത്തിനു നന്ദി.

ഹാഷിം: അതെ നമ്മള്‍ക്കത്തിനു കഴിയട്ടെ, നന്ദി.

അലി: നന്ദി വായനക്ക്.

കമ്പര്‍: ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ തന്നെ കാണാം, ഫോട്ടോ കരുതാം നമുക്കും ഉപകാരപ്പെടും. നന്ദി വായനക്ക്.

വായാടി: അതെ, വികസനം വേണം അത് പരിസ്ഥിതിയെ പാടെ അവഗണിച്ചാവരുത്. നന്ദി.

വഷളന്‍: അതിനു ഇവിടെയാരും വെച്ചുപിടിപ്പിക്കുന്നില്ലല്ലോ, നശിപ്പിക്കുന്നതല്ലാതെ. നന്ദി അഭിപ്രായങ്ങള്‍ക്ക്.

നിഷാദ്‌ ക്രോണിക്ക്: നന്ദി

രവി: അര്‍ത്ഥവത്തായ നല്ല അഭിപ്രായത്തിനു നന്ദി.

ഇസ്മയില്‍ (തണല്‍): നാട് നശിച്ചാലും അങ്ങിനെ നമുക്ക് സ്വയം വികസിക്കാം. ഞാന്‍ അടിസ്ഥാന വര്‍ഗ്ഗത്തില്‍ പെട്ടവനാണ് എന്നെ സിന്റിക്കേറ്റില്‍ പെടുത്തരുത്! :)

A man to walk with: നന്ദി

ആയിരത്തോന്നാം രാവ്: അതിവേഗം ബഹോദൂരം! നന്ദി.

സമദ് ഇരുമ്പുഴി: കുറേ നാളുകള്‍ക്കു ശേഷം വീണ്ടും ഇവിടെ വന്നതില്‍ സന്തോഷം, നന്ദി വായനക്ക്.

എല്ലാവര്ക്കും ഇവിടെ വന്നതിനും വായനക്കും നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു.

നാളെ നാട്ടില്‍ പോകുന്നു ഒരു മാസത്തേക്ക്, അതിനു ശേഷം വീണ്ടും കാണാം.

എന്‍.ബി.സുരേഷ് said...

തെച്ചിക്കോടൻ വർഷങ്ങൾക്ക് മുൻപ് പത്രങ്ങളിൽ വന്ന ഒരു ചിത്രം ഓർമ്മ വരുന്നു. കോഴിക്കോട് -പാലക്കാട് ഹൈവേയിലെ മരങ്ങൾ മുറിച്ചു മാറ്റുന്ന ചിത്രവും പാലക്കാട് പൊള്ളാച്ചി റോഡിലെ മരങ്ങൾ പൂവിട്ടു നിൽക്കുന്ന ചിത്രവും ചേർത്തുവച്ചുള്ള ഒരു ദൃശ്യമായിരുന്നു അത്. നിങ്ങളുടെ കഥ പെട്ടന്നെ ആ ചിത്രത്തെ ഓർമ്മിപ്പിച്ചു.

ഒരു ഒറ്റക്കാര്യം ഓർത്താൽ മതി. 50 വർഷം ഭൂമിയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ ഭൂമിക്കു ചെയ്യുന്ന ദ്രോഹങ്ങൾ.
50 വർഷം ഭൂമിയിൽ ജീവിക്കുന്ന ഒരു മരം ഭൂമിക്കു നൽകുന്ന സേവനങ്ങൾ.

മനുഷ്യകേന്ദ്രിതമായ നമ്മുടെ ജീവിതഭോധം മാറേണ്ടതുuറ്റ്.

നിങ്ങൾ കൊടുത്ത ചിത്രവും അതിഗംഭീരം.

ഒഴാക്കന്‍. said...

ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളം

Akbar said...
This comment has been removed by the author.
Akbar said...

മരങ്ങള്‍ മുറിച്ചു മാറ്റി റോഡുകള്‍ വീതി കൂട്ടിയും കാടുകള്‍ വെളുപ്പിച്ചു വന്‍ കോണ്ക്രീട്റ്റ് സൌധങ്ങള്‍ പണിതും വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടുമ്പോള്‍ മഴ മാറിനിന്നു. പകരം അത്യുഷ്ണം വിരുന്നുവന്നു. തകിടം മറിഞ്ഞ പുതിയ കാലാവസ്ഥയില്‍ ജീവിക്കാന്‍ എ സീ യില്ലാതെ പറ്റില്ലെന്നായി നമ്മുടെ കൊച്ചു കേരളത്തിലും. ഇനി സകലരും എ സീ വാങ്ങി ഉപയോഗിക്കുന്നതോടെ അന്തരീക്ഷം വീണ്ടും ചൂട് പിടിക്കും. തല തിരിഞ്ഞ കാഴ്ചപ്പാടുകളെ വരും തലമുറ ശപിക്കാതിരിക്കട്ടെ.

മരമൊക്കെ മുറിച്ചവരെന്നുടെ
കുലമൊക്കെ മുടിച്ചവരവരുടെ
കുടല്‍ മാലകള്‍ കൊണ്ട് ജകത്തിന്‍
നിറമാലകള്‍ തീര്‍ക്കും ഞാന്‍. (കടമ്മനിട്ട)

കുമാരന്‍ | kumaran said...

റോഡ് വികസനമാണല്ലോ ഇപ്പോ പ്രോബ്ലം അല്ലേ.. പടം സൂ‍പ്പര്‍ കേട്ടോ.

പ്രണവം രവികുമാര്‍ said...

:-))

(കൊലുസ്) said...

good foto. നാടിപ്പോയി നോക്കട്ടെ. മഴ കാണണം.

ആളവന്‍താന്‍ said...

വികസിക്കട്ടെ... വികസിക്കട്ടെ... എല്ലാം നല്ലതിനാകട്ടെ... പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടു.
ആദ്യമാണ് ഇവിടെ. സമയം പോലെ ഇങ്ങോട്ടും ഇറങ്ങൂ.

ഉമേഷ്‌ പിലിക്കൊട് said...

വായിച്ചു

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

എൻ.ബി.സുരേഷ് എഴുതിയ കമന്റിലെ വാചകങ്ങൾ ഞാൻ പകർത്തട്ടെ

>ഒരു ഒറ്റക്കാര്യം ഓർത്താൽ മതി. 50 വർഷം ഭൂമിയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ ഭൂമിക്കു ചെയ്യുന്ന ദ്രോഹങ്ങൾ.
50 വർഷം ഭൂമിയിൽ ജീവിക്കുന്ന ഒരു മരം ഭൂമിക്കു നൽകുന്ന സേവനങ്ങൾ. <

കണ്ണും കാതുമില്ലാത്ത വികസനം നമ്മെ എവിടെകൊണ്ടു ചെന്നെത്തിക്കും !!

കിടന്നുറങ്ങാൻ കൂരയില്ലെങ്കിലും കൺ കുളിർക്കെ കാണാൻ കണ്ടൈനറുകൾ ചീറിപായട്ടെ.

നന്ദി

mayflowers said...

കാലിക പ്രസക്തമായ വിഷയം.എല്ലാ ജെ സി ബികളും പോയിക്കൊണ്ടിരിക്കുന്നത് ആരുടെയെല്ലാമോ ഹൃദയങ്ങളില്‍ മുറിവുണ്ടാക്കിക്കൊണ്ടാണ്.

Abdulkader kodungallur said...

മിനിക്കഥയിലൂടെ വലിയ കാര്യങ്ങളാണ് തെച്ചിക്കോടന്‍ പറഞ്ഞത് . നഷ്ടപ്പെടുന്ന ഗ്രാമീണ പൈതൃകത്തിന്റെ ആകുലതകളും വികലമായ വികസന സംരംഭങ്ങളുടെ വ്യാകുലതകളും പ്രകൃതിയുടെ മൌന രോദനവും വളരെ ഭംഗിയായി കഥയില്‍ ആലേഖനം ചെയ്തിരിക്കുന്നു. ചെറിയ വരിയിലൂടെ വലിയ കാര്യങ്ങള്‍ പറയുന്ന രചനാപാടവത്തെ അനുമോദിക്കുന്നു.

കുഞ്ഞൂസ് (Kunjuss) said...

നമ്മുടെ നാടിനും വികസനം വേണം, എന്നാല്‍ പ്ലാനിംഗ് ഇല്ലാത്ത വികസനപ്രക്രിയകള്‍, സ്വയം കുഴി തോണ്ടുന്നതിനു തുല്യം, അതാണ്‌ നമ്മുടെ നാടിന്റെ ശാപവും!
ചിന്തക്കുതകുന്നതും ഒപ്പം ഗൃഹാതുരതയും ഉണര്‍ത്തുന്ന ചിത്രവും രചനയും....

നിയ ജിഷാദ് said...

nam innu vikasanathintte paathayil
alleeee............

aashamsakal.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

Akbar said...

:)

ഹാരിസ് നെന്മേനി said...

good readable post. I thought the picture is from wayanad..anyway..congrats

SULFI said...

നഷ്ട്ടപ്പെടുന്ന ഗ്രാമാന്തരീക്ഷം, മരങ്ങള്‍, വയലേലകള്‍ ഇതൊക്കെ ഓര്‍ത്ത് നെടുവീര്‍പ്പിടാനെ പറ്റൂ. അതേ വികസനം വേണം പക്ഷേ അത് ഇത്തരത്തില്‍ വേണോ?
ഏത് സമയവും എത്തിയേക്കാവുന്ന ജെ. സി. ബി ഓര്‍ത്ത് പകച്ചു നില്‍ക്കുന്ന പാവപ്പെട്ടവന്‍റെ കരച്ചില്‍ അതെങ്കിലും കേട്ടു കൂടെ.
വികസനം ഒന്നുകില്‍ ഇത്തരം ഒരന്തരീക്ഷത്തിന്റെ പുനസൃഷ്ടിക്ക് ശേഷം ആയിക്കോടെ പിന്നെ മുറവിളികളുണ്ടാവില്ലല്ലോ.

നല്ല വരികള്‍. വരികളിലെ ആക്ഷേപവും സങ്കടവും കണ്ടില്ലെന്ന് നടിക്കാനെ വികസിത സമൂഹത്തിന് താല്‍പര്യമുണ്ടാവൂ.

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

രസിപ്പിക്കുന്ന രചനാ പാടവം

ഒരു ഓട്ട പ്രദക്ഷിണമേ നടത്തിയുള്ളൂ..

കിടിലന്‍ തുടരലുകള്‍ക്ക്.. ആശംസിക്കുന്നു