Monday 27 September, 2010

സൈതാലിക്കാക്കാന്റെ പ്രലോഭനങ്ങള്‍

‘ഹോട്ടല്‍ ഡി പാരിസ്‌’ അതാണ്‌ സൈതാലിക്കാക്കാന്റെ ചായമക്കാനിയുടെ പേര്. ചായയും വീട്ടുകാരി ഉണ്ടാക്കി കൊണ്ടുവരുന്ന പലഹാരങ്ങളും കൂടാതെ ഉച്ചക്ക് സ്ഥിരം കുറ്റികളായ നാട്ടിലെ കൂലിപ്പണിക്കാര്‍ക്ക് ഊണും കൊടുക്കുന്നുണ്ടവിടെ. 

മദ്ധ്യവയസ്കന്‍, കള്ളിത്തുണിയും കയ്യുള്ള ബനിയനും സ്ഥിരവേഷം. തുണിയെപ്പോഴും ഒരു കൊച്ചു കുടം കമെഴ്ത്തി വച്ചപോലെ ആകൃതിയൊത്ത കുംഭയ്ക്ക് താഴെയായി മടക്കി കുത്തിയതു കണ്ടാല്‍ ഇതാ ഇപ്പോപ്പോകും എന്ന മട്ടില്‍ കമ്പില്‍ തടഞ്ഞു നില്ക്കണ തുണി പോലെ. ‘ലോ വെയ്സ്റ്റ്‌’ വസ്ത്രധാരണത്തിന്റെ നാട്ടിലെ ഉപജ്ഞാതാവാണ് സൈതാലിക്കാക്ക. 
   
നാട്ടിലെ ഒരു പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണ് ഈ ചായമക്കാനി. അത്യാവശ്യം കുഴപ്പമില്ലാത്ത കച്ചവടമുണ്ട് സൈതാലിക്കാക്കാക്ക്. ചായക്ക് പുറമേ കാരംസ്‌ ചെറുപ്പക്കാരെ അങ്ങോട്ട്‌ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. 

അതിരാവിലെ തുടങ്ങും കച്ചവടം. സുബഹിക്ക് പള്ളിയില്‍ നിന്നും മടങ്ങുന്നവര്‍ ഓരോ കാലി അടിച്ചു പത്രപരായണവും അത്യാവശ്യം കുറച്ചു പരദൂഷണവും കഴിച്ചേ വീട്ടിലേക്കു മടങ്ങൂ.  ഒരൊറ്റ പത്രമേ ഉള്ളൂ എങ്കിലും അതവിടെ കൂടിയവര്‍ ഷീറ്റുകള്‍ കൈമാറി വായിക്കും. ചിലപ്പോഴൊക്കെ നാട്ടിലെ ‘ജനറല്‍ സര്‍വിസ്’ ആയ ബാപ്പുട്ടിക്കാക്ക ഉറക്കെ വായിക്കും മറ്റുള്ളവര്‍ ശ്രോതാക്കളാകും.
വരുന്നവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു ചായ ഇടുന്നതും സപ്ലൈ ചെയ്യുന്നതും എല്ലാം സൈതാലിക്കാക്ക തന്നെ. ഒരു വണ്മാന്‍ ഷോ. വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ ഒത്ത്കൂടുന്നതും വെടിപറഞ്ഞിരിക്കുന്നതും എല്ലാം ഇതിനു ചുറ്റും തന്നെ.

നാട്ടിലെ കാര്യമായി പണിയൊന്നും ഇല്ലാത്ത ചെറുപ്പക്കാരാണ്, അബു, ഉസ്മാന്‍, സലാം, ഗോപാലന്‍ തുടങ്ങിയവര്‍. എന്നും ചായമക്കാനിയില്‍ ഒത്തു കൂടി കാരംസ്‌ കളിയാണ് മുഖ്യ തൊഴില്‍. ഓരോ കളിക്കും ഈടാക്കുന്ന ബോര്‍ഡിന്റെ വാടക കൂടാതെ ഇടയ്ക്ക് ചായയും ചിലവാകുന്നത് കൊണ്ട് അവരുടെ വരവും സൈതാലികാക്കാക്കും സന്തോഷമാണ്.

പതിവുപോലെ അന്നും വൈകുന്നേരം അവരവിടെ കൂടിയിരുന്നു. വന്നപാടെ ഉസ്മാന്‍ നാല് ചായക്കോര്‍ഡര് കൊടുത്തു.

“ഇവിടെ നാല് ചായൈ”, അടുക്കളഭാഗത്തേക്ക് നോക്കി സൈതാലിക്കാക്ക ഉറക്കെ വിളിച്ചു പറഞ്ഞു, പിന്നെ അടുക്കളയില്‍ ചെന്ന് സ്വയം ചായ കൂട്ടാന്‍ തുടങ്ങി.

“ഓ പറീണത് കേട്ടാ തോന്നും ഇവിടെ പണിക്കാരെ കൊണ്ട് നടക്കാമ്പറ്റില്ലെന്ന്” ഗോപാലന്‍ പരിഹസിച്ചു. അത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് സൈതാലിക്കാക്ക തന്റെ പണികളില്‍ മുഴുകി.

കളി നല്ല ആവേശത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരെക്കാള്‍ നന്നായിട്ട് കളിക്കുന്ന ഉസ്മാന്റെ ഒരു നീക്കം കണ്ടു അബു ഇങ്ങനെ തട്ടിവിട്ടു.

“ഇതിപ്പോ ഞമ്മളെ കല്ല്യാണിക്കുട്ടി പണ്ട് സെക്കന്റ്‌ ഷോ വിട്ടതു നേരെ ന്റെ കുടീക്കാ എന്ന് ചോദിച്ചപോലെ ആണല്ലോ റെഡും സ്ട്രൈക്കറും എല്ലാം പിന്നാലെ പിന്നാലെ ഇതില്ക്ക്”.

സമാവറിനടുത്ത് ചായ നീട്ടി അടിച്ചുകൊണ്ടിരുന്ന സൈതാലിക്കാക്ക ഇതുകേട്ട് ഓടിവന്നു പറഞ്ഞു. 

“ഓളെ കാര്യം ഇവ്ടെ മുണ്ടരുത്, തൊള്ളീല്‍തോന്ന്യേതു പറയാള്ള സ്ഥലല്ലിത്, ഇങ്ങള് വേണേങ്കി രാഷ്ട്രീയം പറഞ്ഞോളീം ന്നാലും ഇത് വേണ്ട” കയ്യിലെ ചായ ഗ്ലാസ് മേശയില്‍ ഒച്ചയോടെ വച്ച് സൈതാലിക്കാക്ക അരിശം കൊണ്ടു.

നാട്ടില്‍ നല്ല പേരുള്ളവളാണ് കല്ല്യാണിക്കുട്ടി, അടുത്ത ഗ്രാമത്തില്‍ നിന്നുള്ളവള്‍. ചെറുപ്പക്കാരി, സ്വന്തം ശരീരമാണ് വരുമാനമാര്‍ഗ്ഗം. പല മാന്യന്മാരും ഇവളുടെ കുറ്റിക്കാരാണെന്നു പലരും അടക്കം പറയാറുണ്ട്‌. നാട്ടിലെ ചില ചെറുപ്പക്കാരൊക്കെ വഴിപിഴച്ചു പോയത് ഇവള് കാരണമാണെന്നാണ് സംസാരം.

“വെറുതെ പറഞ്ഞത് കൊണ്ടെന്തു ചേതാ വര്വാ”, ഗോപാലന്‍ സംശയം ചോദിച്ചു.

“പറീണതും ചെല്ലുന്നതും ഒക്കെ ഒരു മാതിരിയാണ്. ആരോ പിടിച്ചു മുടിവേട്ടീറ്റ്  ഒന്നൊതുങ്ങീര്‍ന്നു ഇപ്പോ പിന്നേം എറങ്ങി സാധനം നാട്ടാരെ ചീത്യക്കാനായിട്ട്” . സൈതാലിക്കാക്കാക്ക് കലി അടങ്ങുന്നില്ല.

പറ്യാനൊക്കെ ആള്ണ്ടാകും, അവസരം കിട്ട്യാ ഓലെന്നെ മുന്നില്‍ പോകേം ചിജ്ജും” അബു ഒന്ന് കൊളുത്താന്‍ തീരുമാനിച്ചു തന്നേയാണ്.

“അയ്നു നടക്ക്ണോല്ണ്ടാകും ഞമ്മളെ അക്കൂട്ടത്തില്‍ കൂട്ടണ്ട” 

പത്രം വായിച്ചു കൊണ്ടിരുന്ന കുഞ്ഞിമോന്‍ നിവര്‍ത്തിപ്പിടിച്ച പത്രത്തിലാണ് കണ്ണെങ്കിലും ചെവി ഇവരിരിക്കുന്ന ഭാഗത്തേക്ക് പരമാവധി ഫോക്കസ് ചെയ്തു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ചെറുതായിരുന്നത് കൊണ്ടും എക്സ്പീരിയന്സ് കുറവായത് കൊണ്ടും അവനെ കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല അവര്‍. ‘അനക്ക് പ്രായായ്ട്ടില്ല്ല പോ അവുടുന്നു’ എന്ന് പറഞ്ഞു ഇത്തരം സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ അവരവനെ ഓടിക്കും.

അതേസമയം ദൂരെ സ്ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ നടന്നു വരുന്ന രൂപത്തെ ചൂണ്ടി സലാം പറഞ്ഞു “പറഞ്ഞു തീര്‍ന്നില്ല ഇതാ വരണുണ്ട്”.

ക്ഷണനേരം കൊണ്ട് എല്ലാവരും റോഡിനോടഭിമുഖമായ ഭാഗത്തെത്തി, പട്ടിണി കിടന്നവന്റെ മുന്‍പില്‍ ബിരിയാണിപ്പൊതി വച്ചപോലെ പോലെ ആര്‍ത്തിയോടെ നോക്കിനിന്നു.

അവജ്ഞയോടെ അവരെ നോക്കികൊണ്ട് സൈതാലിക്കാക്ക കുറച്ചു മാറിനില്പ്പുണ്ട്.

സമയം ഏഴരമണി, കല്യാണി ചായക്കടയുടെ ഏതാണ്ട് മുന്‍പില്‍ എത്തിയപ്പോഴാണ് പവര്‍ക്കാട്ടുണ്ടായത്. എങ്ങും ഇരുട്ട്! പരസ്പരം തമ്മില്‍ കാണാന്‍ പറ്റാത്തത്ര ഇരുട്ട്.

പെട്ടെന്ന് ആരൊക്കെയോ ഇറങ്ങിയോടുന്ന ശബ്ദം തുടര്‍ന്ന് റോഡില്‍ നിന്ന് ഒരു നിലവിളിയും, പിടിവലി ശബ്ദവും. 

"അവിടെ പുടിച്ചല്ലെട @#&$%.." അത് കല്ല്യാണിക്കുട്ടിയുടെ ശബ്ദമായിരുന്നു. 

ആരോ തെളിച്ച മെഴുകുതിരി വെട്ടത്തില്‍ വെപ്രാളപ്പെട്ട് സ്ഥാനാം തെറ്റിയ വസ്ത്രം പൊത്തിപ്പിടിച്ചു ഓടിപ്പോകുന്ന കല്ല്യാണിക്കുട്ടിയെ ആണ് കണ്ടത്.

"എന്താ എന്താണ് സംഭവിച്ചത്" എന്ന ചുറ്റുമുള്ളവരുടെ ചോദ്യത്തിന് ശബ്ദത്തില്‍ അരിശം വരുത്തിക്കൊണ്ട്, കിതപ്പടക്കികൊണ്ട് സൈതാലിക്കാക്ക പറഞ്ഞു 

“കള്ളപ്പന്നി, ഓളെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, നാട്ടാരെ ചീത്ത്യാക്കാന്‍ നടക്ക്ണ ജാഹില്”

പാരവശ്യത്തോടെ നാവുകൊണ്ട് ചുണ്ട് നനച്ചു സലാം അത് ശരിവച്ചു “നേര്വന്നെ!”

പരസ്പരം നോക്കി ചിരിയൊതുക്കികൊണ്ട് അബ്ദുവും ഉസ്മാനും, ഗോപാലനും ഒരേ സ്വരത്തില്‍ പറഞ്ഞു “തന്നെ തന്നെ !”
വെളിച്ചം പോയപ്പോള്‍ റോഡിലേക്കോടി അവളെ ‘കൈകാര്യം’ ചെയ്യാന്‍ സലാമിന് മുന്‍പില്‍ ഉണ്ടായിരുന്നത് സൈതാലിക്കാക്ക ആയിരുന്നു!.

60 comments:

Unknown said...

സൈതാളിക്കാക്കാന്റെ ഒരു പ്രലോപനത്തിന്റെ കഥ!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തെച്ചിക്കോടാ...
തേങ്ങ എന്റെ വകയാണോ...
എന്നാ കിടക്കട്ടെ എന്റെ വക ഒരു മുഴുത്ത തേങ്ങാ..
പ്രലോപനമോ പ്രലോഭനമോ..
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കറുത്തവാവ് വന്നാല്‍ പലതിനും വിഷം വെക്കും എന്ന് കേട്ടിട്ടുണ്ട്.പവര്‍കട്ട് വന്നാലും സ്ഥിതി അതുതന്നെ.
ഫാഗ്യം!!!നമ്മടെ കല്യാണിക്കുട്ടിയുടെ ചാരിത്ര്യം ഒന്നും നഷ്ടപ്പെട്ടില്ലല്ലോ....

അലി said...

എവിടെയും ഇതുപോലെ പവർകട്ട് വരാൻ കാത്തിരിക്കുന്ന ചില ആൾക്കാരുണ്ട്. സൈതാലിക്കാക്കാനെ പിന്നെ ആരെങ്കിലും ശരിക്കും കൈകാര്യം ചെയ്തോ?

കഥ ഉഷാറായി.
ആശംസകൾ!

Akbar said...

ഹ ഹ സൈതാലിക്ക ആള് കൊള്ളാലോ. വലല്യ എതിര്‍പ്പ് കണ്ടപ്പഴേ തോന്നി അവസരം കിട്ടിയാല്‍ മൂപ്പരായിരിക്കും ആദ്യം മുതലെടുക്കുക എന്ന്. കഥ കൊള്ളാം കേട്ടോ. കപട സധാചാരത്തിന്റെ മുഖംമൂടികള്‍ക്ക് നേരെയാണ് ആക്രമണം അല്ലെ ?.

Unknown said...

റിയാസ്‌: ആ മുഴുത്ത തേങ്ങക്കും, തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്തിനും നന്ദി. തിരുത്തിയിട്ടുണ്ട്.

ഇസ്മയില്‍: ഒരു പവര്‍ക്കട്ട് വന്നാലേ ഇത്തരക്കാരുടെ തനി രൂപം പുറത്ത് വരൂ, നന്ദി.

അലി: കൈകാര്യം ചെയ്തില്ലെങ്കിലും ആളെ എല്ലാവര്ക്കും മനസ്സിലായി. വായനക്കും നല്ല വാക്കിനും നന്ദി.

അക്ബര്‍: വല്യ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ എപ്പോഴു ഒന്ന് കരുതണം, നന്ദി.

Abdulkader kodungallur said...

പവര്‍ക്കട്ടില്‍ നഷ്ടപ്പെട്ട സദാചാരബോധത്തേക്കാള്‍ ഭീകരമായിരിക്കും അര്‍ദ്ധരാത്രി സൂര്യനുദിച്ചാല്‍. ഗ്രാമത്തിലെ ആ ചായക്കടയും അവിടുത്തെ സംഭവ വികാസങ്ങളും മനസ്സില്‍ തെളിയുന്ന എഴുത്ത് .

മൻസൂർ അബ്ദു ചെറുവാടി said...

കല്യാണി അവിടെ നില്‍ക്കട്ടെ,
എനിക്കിഷ്ടായത് ആ ചായമാക്കാനിയും കാരംസ് കളിയും അവിടത്തെ പരിസരവും ഒക്കെയാണ്.
ഒരു നല്ല ഗ്രാമത്തില്‍ വന്നിറങ്ങിയ പോലെ.

Jishad Cronic said...

പെട്ടെന്ന് ആരൊക്കെയോ ഇറങ്ങിയോടുന്ന ശബ്ദം തുടര്‍ന്ന് "നോഡില്‍" നിന്ന് ഒരു നിലവിളിയും, പിടിവലി ശബ്ദവും.


റോഡില്‍ എന്നാക്കണം

പട്ടേപ്പാടം റാംജി said...

നാട്ടിലെ ഒരു ചായക്കടയുടെ അന്തരീക്ഷം കണ്മുന്‍പില്‍ ഒരു ചിത്രം പോലെ തെളിഞ്ഞു. അവിടത്തെ ക്യാരംസ്‌ കളിയും പള്ളിയില്‍ പോയി വരുന്നവര്‍ ചായ കുടിച്ചേ വീട്ടിലേക്ക്‌ തിരിക്കറുള്ളു എന്നതൊക്കെ ആ ചുറ്റുപാടിനെ ശരിക്കും കാട്ടിത്തന്നു.
സദാചാരത്തിന്റെ കപടമുഖം വൃത്തിയായി പറഞ്ഞു.

ചാണ്ടിച്ചൻ said...

പകല്‍ മാന്യതയുടെ ഉത്തമോദാഹരണം...
അവസാനം, സെയ്താലിക്കയാണത് ചെയ്തതെന്ന് നേരെ പറയുന്നതിന് പകരം, ഏതെങ്കിലും ബിംബങ്ങള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഭംഗിയായേനെ എന്ന് തോന്നുന്നു...ഉദാഹരണത്തിന്, കറന്റു വന്നപ്പോള്‍ കരണവും തടവിയിരിക്കുന്ന സെയ്താലിക്ക എന്നോ മറ്റോ...

ആളവന്‍താന്‍ said...

ഹും... ഫിംഗര്‍ ബോള്‍സ് ഫോര്‍ ഫിംഗര്‍ എക്സര്‍സൈസ്‌!!!!
അതേ, ചാണ്ടിച്ചന്‍ പറഞ്ഞ പോലെ നേരെ അങ്ങോട്ട്‌ പറയണ്ടായിരുന്നു സെയ്ദാലിക്കായുടെ ഇരുട്ടിലെ പെരുമാറ്റത്തെ പറ്റി.!

RAY said...

അവിടെ പുടിച്ചല്ലെഡാ.. ഉം... ഉം .. ;)

ശ്രീനാഥന്‍ said...

നന്നായി കഥ, കല്യാണിക്കുട്ടിയല്ല യഥാർത്ഥപ്രതി നമ്മുടെ സമൂഹത്തിൽ.

K@nn(())raan*خلي ولي said...

@@
തെച്ചിക്കോടാ, വൃത്തികേട്. മഹാവൃത്തികേട്‌.!
ഈ പോസ്ടല്ല. നിങ്ങള്‍ ചെയ്തത്.
എഴുതൂ എഴുതൂ എന്നും പറഞ്ഞു പിന്നാലെ വന്നിട്ട് ഒരു പോസ്റ്റ്‌ ഇട്ടിട്ടു കണ്ണൂരാനെ അറിയിച്ചില്ല. എങ്ങേനെയോ ഇവിടെയെത്തി ഇത് കണ്ടു. കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി പ്രതിഷേധം അറിയിക്കുന്നു.

***

ഹംസ said...

സൈതാലിക്കാക്കയാണ് താരം ..... !! വായിക്കുമ്പോൾ നാട്ടിൽ ഒരു ചായമക്കാനിയിൽ ഇരിക്കുന്ന സുഖം ഉണ്ടായിരുന്നു. കഥ ഉഷാറായിരിക്കുന്നു.. "അവിടെ പുടിച്ചല്ലെട @#&$%.." ഹിഹിഹി.... വയ്യ ..തോറ്റു തെച്ചിക്കോടാ.. തോറ്റു.!!

Unknown said...

അബ്ദുല്‍ ഖാദര്‍ ..: ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം, നന്ദി.

ചെറുവാടി: നന്ദി വായനക്കും അഭിപ്രായത്തിനും നന്ദി.

ജിഷാദ് ക്രോണിക്ക്: നന്ദി, മാറ്റി.

പട്ടേപ്പാടം റാംജി: വായനക്കും നല്ല വാകുകള്‍ക്കും നന്ദി.

ചാണ്ടിക്കുഞ്ഞ്: നിര്‍ദേശങ്ങള്‍ക്ക് നന്ദി, അങ്ങിനെ ആക്കാമായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.

ആളവന്‍താന്‍: വായനക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി.

റേ: ഉം പുടികിട്ടിയല്ലേ?!

ശ്രീനാഥന്‍: നന്ദി, ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

Unknown said...

കണ്ണൂരാന്‍: ക്ഷമി, എന്റെ തെറ്റ്. ഇത്തരം ഗ്രൂപ്പ്‌ മെയിലിനെ കുറിച്ച് ബസ്സിലും ബ്ലോഗിലും പലരും എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് കണ്ടു, ചിലര്‍ തെറി പറയുന്നതു വരെ എത്തി. ജന്മനാ പാവമായ ഞാന്‍ അതുകണ്ട് ഇനി എന്തിനാ വെറുതെ ആള്‍ക്കാരെകൊണ്ട് തെറിവിളിപ്പിക്കുന്നത് എന്ന് കരുതി മെയിലിടാതിരുന്നതാണ്.
എനിക്ക് അത്തരം മെയിലുകള്‍ വരുന്നതില്‍ ഒരു വിരോധവുമില്ല, അങ്ങിനെയാണ് പല ബ്ലോഗിലും ഞാന്‍ ചെല്ലാറ്.
ഇനി അങ്ങിനെ ഒരു സേഫ്‌ ലിസ്റ്റ് ഉണ്ടാക്കിയാലോ എന്ന് ആലോചനയിലുണ്ട്. ഉണ്ടായാല്‍ കണ്ണൂരാനേ You will be my first love, I promise! :)

Muralee Mukundan , ബിലാത്തിപട്ടണം said...

സൈതലികാക്കയും കൊള്ളാം,സലാമും കൊള്ളാം
നല്ലൊരു നട്ടിമ്പുറ വർണ്ണനതന്നെയായിരുന്നു ഇത് കേട്ടൊ

Vayady said...

നാട്ടിന്‍പുറത്തെ ഒരു ചായക്കടയുടെ അന്തരീക്ഷം ഭാവനയില്‍ കാണാന്‍ സാധിച്ചു. കപടസദാചാരത്തിന്റെ മുഖം മൂടി വലിച്ചു കീറീയ പോസ്റ്റ്. കൊള്ളാം. നന്നായിട്ടുണ്ട്.

അനില്‍കുമാര്‍ . സി. പി. said...

എന്നോ, എവിടെയോ കണ്ടുമറന്ന (അതോ മറക്കാതെ മനസ്സിലുള്ളതോ!) ഒരു നട്ടിന്‍‌പുറക്കാഴ്ച രസകരമായി അവതരിപ്പിച്ചു.

ഒഴാക്കന്‍. said...

ഉം ആ സൈതാലിക്കാനെ ഞമ്മക്ക് പുടി കിട്ടി

Junaiths said...

സൈതാലിക്കായുടെ ഒരു കാര്യം..കെ.എസ.ഇ.ബി ഇത്ര പെട്ടന്ന് ചതിക്കുമെന്ന് പുള്ളി കരുതി കാണില്ല..ഹിഹി..
എല്ലാ സദാചാരക്കാരും ഒരു പോലെ തന്നെ..
"ആടെ പുടിച്ചല്ലെടാ"

the man to walk with said...

പൊന്മുട്ടയിടുന്ന താറാവിലെ ശങ്കരാടിയെ ഓര്‍ത്തു ..നന്നായി

Echmukutty said...

നാട്ടിൻ പുറക്കാഴ്ച നന്നായി.

Unknown said...

മുരളി മുകുന്ദന്‍: ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം,നന്ദി

വായാടി: വായനക്കും അഭിപ്രായത്തിനും നന്ദി.

അനില്‍കുമാര്‍: നന്ദി

ഒഴാക്കന്‍: പുടികിട്ടിയല്ലേ?!, നന്ദി

ജുനൈദ്: ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം, നന്ദി.

The man to walk with: സന്ദര്‍ശനത്തിനും വായനക്കും നന്ദി.

Echmukutty: ഇവിടെ വന്നതിനും വായനക്കും നന്ദി.

Unknown said...

തന്നെ തന്നെ....................... :)

Sidheek Thozhiyoor said...

ഈ സൈതാലിക്ക പല പേരിലായി പലയിടത്തും നാം നിത്യവും കണ്ടുകൊണ്ടിരിക്കുന്ന ഒരാളാണ്.സൈതാലിക്കമാരില്ലാത്ത നാട് വളരെ ചുരുക്കം ..നല്ല വായന ...ആശംസകള്‍.

നീര്‍വിളാകന്‍ said...

ഗ്രാമത്തിന്റെ നിഷ്കളങ്കതയുടെ മറ്റൊരു മുഖം നന്നായി... അഭിനന്ദനങ്ങള്‍...

ജിദ്ദക്കാരന്‍ ആണെന്നറിഞ്ഞതില്‍ വളരെ സന്തോഷം, താങ്കളുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ അതിലേറെ സന്തോഷം.... പുതിയ പോസ്റ്റുകളുടെ ലിങ്ക് തീര്‍ച്ചയായും പോസ്റ്റ് ചെയ്യണം....

lekshmi. lachu said...

പകല്‍ മാന്യതയുടെ ഉത്തമോദാഹരണം...ആശംസകൾ!

Anees Hassan said...

"അവിടെ പുടിച്ചല്ലെട @#&$%.



................
സൈതാളിക്കാക്കാ...എന്നാലും എന്നാലും

നൗഷാദ് അകമ്പാടം said...

കൊള്ളാം കൊള്ളാം നന്നായി തന്നെ പറഞ്ഞൂട്ടോ തെച്ചിക്കോടാ..!

C.K.Samad said...

നാട്ടിലെ ഒരു അന്തരീക്ഷവും... പഴയ കാല ചില സംഭവങ്ങളും ഓര്‍മയില്‍ തെളിഞ്ഞു. നന്നായിരിക്കുന്നു ആശംസകള്‍...

perooran said...

“നേര്വന്നെ!”

Mohamedkutty മുഹമ്മദുകുട്ടി said...

സെയ്താലിക്കാക്കാക്ക് ഈ സെന്‍സിറ്റീവ് പാര്‍ട്ട്സെ പറ്റുകയുള്ളൂ.!!....ഈ ചായക്കച്ചോടത്തിനിടക്ക് [അതും ഒണ്‍ മാന്‍ ഷോ?] അതിനൊക്കെ എവിടെ നേരം?.മറ്റേ കക്ഷി പവര്‍ക്കട്ട് സമയം കണക്കാക്കി വരുന്നതാവുമോ തെച്ചിക്കോടാ...?

വഴിപോക്കന്‍ | YK said...

നാട്ടില്‍ ചായക്കടയില്‍ ഇരുന്നു നല്ലൊരു പരദൂഷണംകേട്ട ഫീലിംഗ് ...
എന്നാലും എന്റെ സൈതാലിക്കാ ....
ആസ്വാദ്യമായ പോസ്റ്റ്‌

Umesh Pilicode said...

ആശംസകള്‍ ...

ManzoorAluvila said...

എന്നാലും എന്റെ സയ്താലികാക്കാ..ഹ..ഹ

നാന്നായ്‌ എഴുതി

ആശംസകൾ

Anil cheleri kumaran said...

നാട്ടിലെ ചില ചെറുപ്പക്കാരൊക്കെ വഴിപിഴച്ചു പോയത് ഇവള് കാരണമാണെന്നാണ് സംസാരം.

ഉം.,, പിന്നേ...

ബഷീർ said...

പ്രകോപനം പ്രലോഭനത്തിനു വഴിമാറിയതിനാലുള്ളപ്രതികരണം.. :)
അതാണ്‌ മാന്യതയുടെ മുഖം മൂടി അഴിഞ്ഞാലുള്ള കാഴ്ച

നന്നായി

ഭായി said...

നാടിനോടും നാട്ടിലെ ചെറുപ്പക്കാരോടും പ്രതിബദ്ധതയുള്ള സൈതാലീക്ക, അമ്മിണിക്കുട്ടിയെ ഒരു പാഠം പഠിപ്പിച്ചതിന് എല്ലാവരും എന്തിനാ പാവം സൈതാലീക്കാന്റ നെഞ്ചത്ത് കയറുന്നത്. ആരുമില്ലാത്ത സമയത്തായിരുന്നെങ്കിൽ, സൈതാലീക്ക അമ്മിണിക്കുട്ടിയെ നല്ല രീതിയിൽ പാഠം പഠിപ്പിക്കുമായിരുന്നു. കളി ആരോടാ..?

Unknown said...

മൈ ഡ്രീംസ്: നന്ദി

സിദ്ധീക് തൊഴിയൂര്‍: അതെ സൈതാളിക്കാക്ക എല്ലായിടത്തും കാണും, വായനക്ക് നന്ദി.

നിര്‍വിളാകന്‍: ഇവിടെ വന്നതിനു നന്ദി.
താങ്കളുമായി പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞതില്‍ എനിക്കും അതിയായ സന്തോഷമുണ്ട്, തീര്‍ച്ചയായും ഇനിയും ബന്ധപ്പെടാം, നന്ദി.

ലക്ഷ്മി-ലച്ചു: വന്നതിനും വായനക്കും നന്ദി

ആയിരത്തൊന്നാം രാവ്: ഇവിടെ വന്നതിനും വായനക്കും നന്ദി

നൗഷാദ്‌: ഇഷ്ടപായെന്നറിഞ്ഞതില്‍ സന്തോഷം, നന്ദി

സമദ്‌ ഇരുമ്പുഴി: നല്ല വാകുകള്‍ക്ക് നന്ദി.

പെരൂരാന്‍: നന്ദി

മുഹമ്മദ്‌ കുട്ടിക്കാ: ഒരു ഇടവേളയ്ക്കു ശേഷമുല്ല ഈ വരവിനു നന്ദി.
ഒരവസരം ഒത്തു വന്നപ്പോള്‍ സൈതാലിക്കാക്ക അത് മുതലാക്കിയതാണ്!.

വഴിപോക്കന്‍: നന്ദി, നല്ല വാക്കുകള്‍ക്കും വായനക്കും.

ഉമേഷ്‌ പീലിക്കോട്: നന്ദി

മന്‍സൂര്‍ ആലുവ: നന്ദി

കുമാരന്‍: സത്യം കുമാരാ! :) നന്ദി

ബഷീര്‍ വെള്ളറക്കോട്: നന്ദി

ഇവിടെ വന്നു മിണ്ടിയവരും മിണ്ടാതെ പോയവരുമായ എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി. ഇനിയും വരണമെന്ന് ആശിക്കുന്നു.

പാവപ്പെട്ടവൻ said...

അല്ല ...ഈ സൈദാലി എന്നാ ആളെ നമ്മള്‍ അറിയുന്നതല്ലേ

Anonymous said...

നാട്ടിന്‍ പുറങ്ങള്‍ നന്മകളാല്‍ സമൃദ്ധം എന്നല്ലേ ...സൈതാലിക്കായും കുണ്ടന്‍ മാരും കൊള്ളാം :P...പകല്‍ മാന്യന്മാരുടെ വേറെ ഒരു മുഖം ....

Mohamed Salahudheen said...

കാപട്യം സാര് വജനീനമാവാതിരിക്കട്ടെ.

mukthaRionism said...

പാപം ചെയ്തവര്‍ കല്ലെറിയുന്നു.
നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നതു തന്നെ.

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു പറഞ്ഞാല്‍.........!

നല്ല അവതരണം.

ഹാപ്പി ബാച്ചിലേഴ്സ് said...

ചായക്കടക്കാരനാം സൈതലിക്കാക്കാനെ സത്യത്തിലാരും തിരിച്ചറിഞ്ഞീല..

Unknown said...

ഓര്‍മ്മയില്‍ ഇങ്ങിനെ ഒരു ചായക്കട ഞങ്ങളുടെ ഗ്രാമത്തിലുമുണ്ടായിരുന്നു. ഓലമേഞ്ഞ ചായക്കടയുടെ ഓലപഴുതിന്നിടയിലൂടെ വന്ന സൂര്യകിരണങ്ങള്‍ അവിടവിടെ കോഴിമുട്ട വട്ടങ്ങള്‍ തീര്‍ത്തു. 'ചൌക്കി ബാപ്പുക്ക' പേപ്പര്‍ വായിക്കും ഒരു പുരുഷാരം അത് കേട്ടിരിക്കും...പഴയ ഓര്‍മ്മയിലേക്ക് നയിച്ച പോസ്റ്റ് നന്ദി

Jazmikkutty said...

നാട്ട്ന്പുറത്തെ കാഴ്ചകളും..കപട സദാചാരവും,നര്‍മ്മ രൂപേണ വളരെ നന്നായി അവതരിപ്പിച്ചു...

രമേശ്‌ അരൂര്‍ said...

സദാചാരം മൊത്തക്കച്ചവടമായി ഏറ്റെടുത്തിട്ടുള്ളത് നാട്ടിന്‍ പുറത്തെ ചായക്കടക്കാരും ബാര്‍ബര്‍ ഷാപ്പ്‌കാരുമാണല്ലോ..
സംഗതി കലക്കി തെച്ചിക്കൊടാ,,കുറച്ചു കൂടി ആലോചിച്ചു ഹ്യുമര്‍ ടച്ച്‌ കൂട്ടാമായിരുന്നു...

വരയും വരിയും : സിബു നൂറനാട് said...

പെട്ടെന്ന് ആരൊക്കെയോ ഇറങ്ങിയോടുന്ന ശബ്ദം തുടര്‍ന്ന് റോഡില്‍ നിന്ന് ഒരു നിലവിളിയും, പിടിവലി ശബ്ദവും.


സത്യം പറ...തെച്ചിക്കോടന്‍ എവ്ടെയാരുന്നു..??! ;-)

നാണമില്ലാത്തവന്‍ said...

സൈതാലിക്കയും എന്നെ പോലെ നാണമില്ലാത്തവനാ അല്ലെ...

ഐക്കരപ്പടിയന്‍ said...

ആദ്യമായിട്ടാ ഞമ്മള് ങ്ങളെ ഈ ചായമക്കാനിയില്‍ വരുന്നത്. ഇത്തരം ചായമാക്കനികള്‍ എന്‍റെ നാട്ടിലുമുണ്ട്. പക്ഷെ ലീവിന് പോവുമ്പോള്‍ പഴയ പോലെ ആളുകളെ കാണുന്നില്ലല്ലോ...ഏതായാലും ഒരു നാലു പോസ്റ്റിനുള്ള വക ഒറ്റ പോസ്റ്റില് തന്നതിന് നന്ദി.

ബിന്‍ഷേഖ് said...
This comment has been removed by the author.
ബിന്‍ഷേഖ് said...

ഡിയര്‍ തെച്ചിക്കോടന്‍,

സലീമിനെ പോലെ ഞാനും ആദ്യമായിട്ടാ ഈ ചായമാക്കാനിയില്‍ വരുന്നത്. ബൂലോകത്ത് വന്ന അന്ന് തൊടങ്ങിയതാ എല്ലാരും ചായേം കുടിച്ചു വെടി വിടുന്ന സ്ഥലം തപ്പാന്‍ .ഇപ്പോഴാ കണ്ടെത്തിയത്.

ബൈ ദ ബൈ,കല്യാണിക്കുട്ടി ഇപ്പം ഏടെയാ
താമസം. :)

ഓ.ടോ.
ഈ നാണമില്ലാത്തവന് ഒരു നാണവുമില്ലേ എല്ലായിടത്തും പോയി ഇങ്ങനെ നാണക്കേട് വിളിച്ചു പറയാന്‍, നാണമില്ലാത്തവന്‍ !

അജേഷ് ചന്ദ്രന്‍ ബി സി said...

കൊള്ളാം..
നമ്മള്‍ ചെയ്യുമ്പോള്‍ ആവശ്യവും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അനാവശ്യവുമായ ഒരു സംഗതിയാണല്ലോ..ഇത്

Unknown said...

ഭായ്, പാവപ്പെട്ടവന്‍, ആദില, സലാഹ്, മുഖ്താര്‍, ഹാപ്പി ബച്ചിലെര്സ്, പാലക്കുഴി, ജസ്ക്കുട്ടി,രമേശ്‌ അരൂര്‍, സിബു നൂറനാട്‌, നാണമില്ലാത്തവന്‍, സലിം ഇ പി, ബിന്‍ ഷേഖ്, അജേഷ്‌ ചന്ദ്രന്‍ എല്ലാവര്ക്കും നന്ദി.

ഇവിടെ വന്നു വായിച്ച എല്ലാവര്ക്കും നന്ദി എല്ലാവരെയും വീണ്ടും പ്രതീക്ഷിക്കുന്നു.

Villagemaan/വില്ലേജ്മാന്‍ said...

സൈതാലിക്ക ആളു പുലിയല്ല...പുപ്പുലി !

Areekkodan | അരീക്കോടന്‍ said...

എനിക്കും ആ ചായമക്കാനി നന്നായി ഇഷ്ടപ്പെട്ടു.

SUJITH KAYYUR said...

thechikkoden, manoharamaaya vivaranam.chithrangalum ezhuthinte shailiyum ishtamaayi.