Sunday, 24 October, 2010

തടിച്ച സുന്ദരി.

തടിച്ചു വീര്‍ത്ത ശരീരം, കൊഴുപ്പടിഞ്ഞ് കൂടിയ കുടവയര്‍, ഓടാനോ എന്തിനു ഒന്ന് വേഗത്തില്‍ നടക്കാനോ പറ്റാത്ത അവസ്ഥ, നേരാം വണ്ണം ഒന്ന് കിടക്കാനോ ഉറങ്ങാനോ പറ്റാതെ, മറ്റുള്ളവരെപോലെ ആയാസരഹിതമായി യാത്ര ചെയ്യാന്‍ പറ്റാതെ... പൊണ്ണത്തടി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനവധിയാണ്. അത്തരം ഒരവസ്ഥ ഒരാളും ആഗ്രഹിക്കുന്നുണ്ടാവില്ല. ആ അവസ്ഥയില്‍ ഉള്ളവര്‍ പോലും തങ്ങളുടെ പങ്കാളികളെ കുറിച്ച് സ്വപ്നത്തില്‍ പോലും ഇത്തരം ഒരു രൂപം സങ്കല്‍പ്പിക്കാന്‍ അറയ്ക്കും. 
 
‘മടിയിലിരുത്തി ഓമനിക്കാന്‍ തോന്നുന്നു’ പ്രസിദ്ധ ഗായകന്‍ അദ്നാന്‍ സമിയെ കണ്ടപ്പോള്‍ ആരാധികയായ ഒരു സ്ത്രീ പുറപ്പെടുവിച്ച കമെന്റാണത്രെ മുകളിലേത്. തടിച്ച അദ്ദേഹത്തിന്റെ മുഖവും ശരീരവും കണ്ടപ്പോള്‍ ഉണ്ടായ ഓമനത്വത്തില്‍ നിന്നായിരിക്കാം ഇത്തരം ഒരു കമെന്റ്റ്‌ അവരില്‍ നിന്നുണ്ടായത് (ആരോഗ്യകാരണങ്ങള്‍ കൊണ്ട് ഇന്ന് അദ്ദേഹവും തടി കുറച്ചു!). എന്നിരുന്നാലും സ്വന്തം ശരീരം തടിക്കുന്നത് ആരും ഇഷ്ടപ്പെടുന്നുണ്ടാവില്ല. അത് നമ്മുടെ ആധുനിക സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് യോചിക്കുന്നില്ല എന്ന് മാത്രമല്ല, വൈരൂപ്യവുമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ അതിനു പുറമെയും.

മെലിഞ്ഞൊട്ടിയ ശരീരവും അതിനനുസരിച്ച അളവുകളും പൂച്ചനടത്തവും ഒക്കെ നമ്മുടെ പെണ്‍കുട്ടികളുടെ ആധുനിക സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രഥദമസ്ഥാനീയരാണ് . മെലിയാന്‍ വേണ്ടി ഭക്ഷണമുപേക്ഷിച്ചു മരിച്ചു പോയ മോഡലും, ഹിന്ദി സിനിമാ നടിയുടെ സീറോ സൈസും ഒക്കെ വന്‍ ചര്‍ച്ചാ വിഷയമാകുന്നത് സമൂഹത്തില്‍ ഈ പ്രവണതയുടെ വേരോട്ടം എത്രത്തോളം  ആഴത്തിലാണെന്നു വിളിച്ചോതുന്നു. മലയാളികളുടെ പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പത്തില്‍ കുറച്ചു തടിയൊക്കെ ആവാമെന്ന് തോന്നുന്നു. പഴയകാല സിനിമാ-സാഹിത്യ നായികമാരെ പരിചയപ്പെടുത്തുന്നത് അത്തരത്തിലായിരുന്നു. 

പുറത്ത് രോമം, കുംഭ, വെടിക്കല തുടങ്ങിയ പഴയ പുരുഷ ലക്ഷണങ്ങളും ഇപ്പോള്‍ ആറുപായ്‌ക്ക്‌ (6 pack muscle), എട്ടുപായ്‌ക്ക് (8 pack muscle) സങ്കല്‍പ്പങ്ങള്‍ക്ക് വഴിമാറി. കുമാരന്മാര്‍ മസിലുരുട്ടി, കൈവിരിച്ചു, നെഞ്ചു വിരിച്ചു, അണ്ടര്‍വേയറിനു താഴെ പാന്റിട്ടു നടക്കുന്ന കാലം!.

എന്നാല്‍ തടിച്ചികളാണ് സുന്ദരികള്‍ എന്ന് വിശ്വസിക്കുന്നവരും ലോകത്ത് ജീവിച്ചിരിക്കുന്നു എന്നറിയാമോ?! 

സംഗതി ഇവിടെയോന്നുമല്ല, അങ്ങ് ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് (വെറുതെ ഒരു വെയിറ്റിനുവേണ്ടി ഉഗാണ്ട എന്ന് പറഞ്ഞതല്ല, ഇത് ശരിക്കും നമ്മളെ ഉഗാണ്ട തന്നെ!).

ഉഗാണ്ടയിലെ ഗോത്രവര്ഗ്ഗക്കാരിലാണ് ഈ വിചിത്രമെന്നു തോന്നാവുന്ന രീതിയുള്ളത്. അവിടുത്തെ പുരുഷന്മാര്‍ക്ക് തങ്ങളുടെ സ്ത്രീകള്‍ തടിച്ചികളാവുന്നതാണ് ഇഷ്ടം! എത്ര തടി കൂടുന്നോ അത്രയും സുന്ദരികാളാകുന്നു, തടിയാണവിടെ സൗന്ദര്യത്തിന്റെ അളവുകോല്‍!. 

കാണുമ്പോള്‍ തന്നെ ഒരു ‘മൊത്ത’മൊക്കെ തോന്നികാന്‍ ചില പ്രത്യേക ഞൊറികളോടെയുള്ള വസ്ത്രങ്ങളാണ് അവിടുത്തെ സ്ത്രീകള്‍ മേല്‍വസ്ത്രത്ത്തിനു താഴെ ധരിക്കുന്നത്, ചന്തി (നിതംബം എന്നും പറയും) കൂടുതലായി തോന്നിക്കാന്‍!

 ഒരു ഫാറ്റ്‌ ഹട്ട്

സ്വാഭാവികമായും വിവാഹ മാര്‍ക്കറ്റിലെ മൂല്യവും തടിയെ ആശ്രയിച്ചു നില്‍ക്കുന്നു ഇവിടെ. കല്ല്യാണമുറപ്പിച്ച പെണ്ണിനെ ശരീരപുഷ്ടിക്കായി മാത്രം രണ്ടു മാസക്കാലം വേറിട്ടൊരു കുടിലില്‍ താമസിപ്പിക്കുന്നു ഇവിടെ. ഇത്തരം കുടിലുകള്‍ ‘ഫാറ്റ് ഹട്ട്’ എന്ന പേരില്‍ അറിയപ്പെടുന്നു. ഇക്കാലങ്ങളില്‍ അവര്‍ക്ക് പുരുഷ ദര്‍ശനം നിഷിദ്ധം! കുടിലിനു പുറത്തിറങ്ങാറില്ല അവര്‍. അമ്മയോ, സഹോദരിമാരോ, കൂട്ടുകാരികളോ ആയ സ്ത്രീകള്‍ മാത്രം കൂട്ടിനിരിക്കും. ശാരീരികമായ അധ്വാനങ്ങളൊന്നും ഇക്കാലങ്ങളില്‍ പാടില്ല. 

കന്നുകാലി വളര്‍ത്തല്‍ മുഖ്യ ജീവിതോപാധിയായ അവരുടെ ഭക്ഷണത്തിലും പാലും പാലുല്പന്നങ്ങളും വലിയ സ്വാധീനം ചെലുത്തുന്നു. ഫാറ്റ് ഹട്ടിലെ ജീവിതത്തില്‍ ഒരു ദിവസം 5000 കലോറിവരെ അവര്‍ അകത്താക്കുമത്രേ!

അങ്ങിനെ രണ്ടുമാസം ശരീരമനങ്ങാതെ തിന്നും കുടിച്ചും ആര്‍ജിച്ച കൊഴുപ്പുമായി, ഏതാണ്ട് 80 പൌണ്ട് വരെ വര്‍ധിച്ച തൂക്കവുമായി ‘സൗന്ദര്യവതി’കളായാണ് അവര്‍ വിവാഹപ്പന്തലിലേക്ക് പോകുന്നത്. 

ഇങ്ങിനെയൊക്കെ ആണെങ്കിലും പുരുഷന്മാര്‍ അവിടെ ആരോഗ്യദൃഡഗാത്രരാണ് ! പേശീദൃഡമായ ആഫ്രിക്കന്‍ കരുത്തര്‍! അവര്‍ക്ക് സ്വന്തം ശരീരം തടിവെക്കുന്നത് ഇഷ്ടമല്ല! കാലികളെ മേയ്ക്കാനും വളര്‍ത്താനുമൊക്കെ ശരീരം ദൃഡമായിരിക്കണമെന്നാണ് അവരുടെ ഭാഷ്യം. ഇതിലൊരു കള്ളക്കളിയില്ലേ? ഒന്നുകില്‍ തങ്ങളുടെ പുരുഷന്മാര്‍ കരുത്തരായിരിക്കണമെന്ന സ്ത്രീകളുടെ സ്വാര്‍ത്ഥത അല്ലെങ്കില്‍ പെണ്ണുങ്ങള്‍ എങ്ങിനെയായാലും വേണ്ടില്ല തങ്ങള്‍ ഫിറ്റായിരിക്കണമെന്ന പുരുഷന്റെ കുടിലത!

പട്ടിണി കിടന്നു സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്ന അഭിനവ സുന്ദരിമാര്‍ ഇത് കണ്ടിരുന്നെങ്കില്‍ അവര്‍ക്ക് മോഹഭംഗമുണ്ടായേനെ! ചിലരെങ്കിലും തങ്ങള്‍ അവിടെ ജനിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാകും അല്ലെ?! 

തടിച്ചികളെ നിങ്ങള്‍ നിരാശപ്പെടാതിരിപ്പിന്‍ നിങ്ങളെ ഇഷ്ടപ്പെടുന്ന പുരുഷന്മാരും ഈ ഭൂമിയിലുണ്ട്, അങ്ങ് ഉഗാണ്ടയിലെങ്കിലും! 

എന്താ ഇത് ഒരു കൗതുക വാര്‍ത്ത തന്നെയല്ലേ ?!

64 comments:

തെച്ചിക്കോടന്‍ said...

ഒരു കൌതുക വാര്‍ത്ത, ദാരിദ്ര്യമാണ് എന്റെ പ്രശ്നം!

ഇതിലെ എഴുത്തുരൂപമേ എന്റെതായുള്ളൂ വിവരങ്ങള്‍ക്ക് കടപ്പാട് ജെസ്സിക്കാ സിംപ്സണോട്!

junaith said...

തികച്ചും കൌതുകകരം തന്നെ..

ഹംസ said...

തടിച്ചികളും സുന്ദരിമാരാ എന്ന് എനിക്ക് തോന്നാറുണ്ട് ( എന്‍റെ മാത്രം കാര്യമാണോ എന്ന് അറിയില്ല..)
തീരെ തടിയില്ലാത്ത എല്ലു രൂപങ്ങള്‍ കാണുമ്പോള്‍ വൃത്തികേടായും തോന്നിയിട്ടുണ്ട് ( അസുഖം കൊണ്ട് വരുന്നതല്ല കെട്ടോ.. സ്വയം കുറക്കുന്നവരെ )

തെച്ചിക്കൊടന്‍ ശ്രദ്ധിച്ചിട്ടുണ്ടോ ഇവിടെ കാണുന്ന കറുത്ത സ്ത്രീ പുരുഷന്മാരുടെ തെച്ചിക്കൊടന്‍ പറഞ്ഞ ആ ഭാഗം വല്ലാതെ പിറകിലേക്ക് തൂങ്ങി നില്‍ക്കുന്നത് അതിന്‍റെ കാരണം കുട്ടികളെ പിറകിലെ സഞ്ചിയില്‍ കാലുകള്‍ രണ്ട് സൈഡിലാക്കി തൂക്കിയിടുമ്പോള്‍ തൂങ്ങി പോവുന്നതാ . പിന്നെ സഞ്ചിയില്‍ നിന്നും ഇറങ്ങി നടക്കാന്‍ തുടങ്ങുമ്പോള്‍ ആ ഭാഗം തൂങ്ങി തന്നെ നില്‍ക്കും .

പോസ്റ്റ് രസകരം
കൌതുകം തന്നെയാണ്...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

രസകരം...
കൌതുകകരം...

ManzoorAluvila said...

വ്യത്യസ്തമായ വിഷയം..രസകരം തന്നെ..

നൗഷാദ് അകമ്പാടം said...

ഉടനെ തികെയെത്താം..അല്പം തിരക്കിലാണു..
(( എന്റെ ബ്ലോഗ്ഗ് നോക്കിയാല്‍ സംഭവം പിടികിട്ടും!))

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

സംഗതി കൌതുകകരം തന്നെ :)

പൊതുജനം പല വിധം എന്നല്ലേ ! ഓരോ നാട്ടിൽ ഓരോ ജാതി വട്ട് എന്നല്ലാതെ എന്ത് പറയാൻ .

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

OT:

>പ്രഥദമസ്ഥാനീയരാന് < എന്നത് തിരുത്തുമല്ലോ

ഇതൊരു പ്രശ്നാക്കണ്ട :)

Naseef U Areacode said...

മലയാളികളെ സംബന്ധിച്ച് തടിയുള്ളവരും സൗന്ദര്യമുള്ളവരാണെന്നാണ് എനിക്കു തോന്നുന്നത്, അധികമാവാതിരുന്നാല്‍ മതി...
ഏതായാലും കൗതുകരം തന്നെ ഇത്തരം കാഴ്ചപ്പാടുകള്‍.. ഇനിയും എത്രയോ ഗോത്രാചാരങ്ങള്‍ വിചിത്രമായത് പങ്കുവെക്കുമല്ലോ...
ആശംസകള്‍

സലാഹ് said...

തടിയാവാം,
മെലിഞ്ഞുപോവരുത്,
മെലിയാം,
തടിച്ചുപോവരുത്.

ദേശാന്തരങ്ങള് കടന്നുപോയപോലെ.
വ്യത്യസ്തമായൊരവതരണം. നന്ദി

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പെണ്ണുങ്ങളായാൽ കുറച്ചൊക്കെ ഗ്ലാമർ വേണമെങ്കിൽ കുറച്ചൊക്കെ തടി വേണം ! ഓവറല്ല ..കേട്ടൊ.

നല്ലൊരു പോസ്റ്റാണിതിട്ടാ‍ാ‍ാ..

പിന്നെ ഉഗാണ്ടികൾ ഇവിടെയുമുണ്ട്....

വല്ല ട്രെയിനിലോ,ബസ്സിലോ ഡോറിന്റെമുമ്പിൽ നിൽക്കുന്ന ഇവരുടെ പിന്നിൽ പെട്ടാൽ ചിലപ്പോൾ ഇറങ്ങാൻ സമയത്ത് ,അവർ സ്വന്തം ‘പെട്ടിക്കട‘ മാറ്റി വരുമ്പോഴേക്കും,അടുത്ത സ്റ്റോപ്പെത്തിയിരിക്കും...
അപ്പോഴായിരിക്കും എന്നെപ്പോലെയുള്ള ചന്തിനോക്കികൾക്ക് അവളുമാരൊക്കെ ഉഗാണ്ടികളാണെന്ന് മനസ്സിലാകുക കേട്ടൊ !

ചാണ്ടിക്കുഞ്ഞ് said...

ഹ ഹ...തികച്ചും കൌതുകമുണര്‍ത്തുന്ന വാര്‍ത്ത...
ശ്രീവിദ്യ ജീവിച്ചിരുന്നെങ്കില്‍ ഈ ഉഗാണ്ടിമാരുടെ റാണിയാക്കാമായിരുന്നു!!!
എനിക്ക് തോന്നുന്നു ഇത് മനപൂര്‍വം ഉണ്ടാക്കിയ ആചാരമാണെന്നാ...ഇത്രേം ഫാറ്റ് ഒക്കെ കേറ്റി ഇവളുമാര് ഒരു നാല്‍പ്പതു വയസ്സില്‍ വടിയാകും...അപ്പൊ ആണുങ്ങള്‍ക്ക് വീണ്ടും കെട്ടാല്ലോ...
മുരളിയേട്ടാ, യൂക്കെയിലെ ഉഗാണ്ടിമാരുടെ കൈയീന്നു അടി കിട്ടിയിട്ടുണ്ടോ??

വീ കെ said...

വളരെ കൌതുകകരമായ വാർത്ത....

ആശംസകൾ...

Anonymous said...

കൌതുകം തന്നെ ഈ വാർത്ത ... തടി വേണ്ട എന്നല്ല പെൻസിലു പോലെ ഇരിക്കരുത് തടി നല്ലോണം വേണമെന്നുമല്ല .. അത് ആരും അങ്ങിനെയല്ലെ ആഗ്രഹിക്കുക .. ആൺ പെൺ വ്യത്യാസമില്ലാതെ ... ആശംസകൾ ഉഗാണ്ട പുരാണത്തിനു..

കുമാരന്‍ | kumaran said...

ആരു പറഞ്ഞു ഉഗാണ്ടയില്‍ മാത്രമാ‍ണെന്ന് !

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

എനിക്കും കുമാരനും ഉഗാണ്ടയില്‍ ഒന്ന് പോണമെന്നുണ്ട്.

ചെറുവാടി said...

കുറച്ചൊക്കെ തടി വേണം. പക്ഷെ ഉഗാണ്ട തടി വേണ്ട.

ANEES HASSAN said...

താങ്കളുടെ latest full size photo ഉടന്‍ postuka.എന്നിട്ടാകാം കമന്‍റ്

Jishad Cronic said...

എന്‍റെ നാട്ടിലെ കുഞ്ഞയമുക്ക( പെയിന്റെര്‍) കണ്ടാല്‍ പറയും , ഇതുപോലത്തെ ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കില്‍ പെയിന്റ് അടിക്കുമ്പോള്‍ കേറി നിന്നു അടിക്കായിരുന്നു, കോണിയുടെ ആവിശ്യം ഇല്ല എന്ന്....

Akbar said...

തന്നെ തന്നെ. തികച്ചും കൌതുക വാര്‍ത്ത തന്നെ. സംഗതി ഇപ്പൊ റിസര്‍ച്ചിലേക്ക് തിരിഞ്ഞോ. ഇന്നലെ വരെ ഒരു ഉഴാപ്പവും ഇല്ലായിരുന്നല്ലോ.

ഏതായാലും കേരളത്തിലെ തടിച്ചികള്‍ക്ക് ഉഗാണ്ടയില്‍ നിന്നും പ്യുയ്യാപ്ലനെ നോക്കണം എന്നാണോ ഇങ്ങള് പറഞ്ഞു വരുന്നത്.

.

ശ്രീനാഥന്‍ said...

മലയാളികളുടെ ഇടയിലും അടുത്ത കാലം വരെ അൽ‌പ്പം തടിയുള്ളവരെയായിരുന്നു സുന്ദരികളെന്നെണ്ണിയിരുന്നത്. നന്നായി പോസ്റ്റ്!

അലി said...

ഉഗാണ്ടയിലേക്കൊരു വിസ കിട്ടുമോ?

ഒഴാക്കന്‍. said...

അമ്പട മെലിയാ ഇപ്പൊ തടിച്ചികളുടെ പുറകെ ആണല്ലേ? വീട്ടുകാരത്തി അറിയണ്ട

jayanEvoor said...

എന്താ കഥ!
എന്തായാലും ഇമ്മാതിരി തടിച്ചികളെ എനിക്കിഷ്ടമല്ല.പണ്ടും ഇപ്പഴും.
അതുകൊണ്ട് നോ ട്രിപ് റ്റു ഉഗാണ്ട!

Mohamedkutty മുഹമ്മദുകുട്ടി said...

തെച്ചിക്കോടനും ഹംസയും ഇസ്മയിലും കൂടി ഉഗാണ്ടയിലേക്കു പോകുന്നു. കുമാരനും കൂടെയുണ്ട്. തിരിച്ചു വന്ന ശേഷം മറ്റൊരു പോസ്റ്റും കൂടി വായിക്കാം.ഏതായാലും വിവാദങ്ങള്‍ക്കു ശേഷം എല്ലാവര്‍ക്കും ഒന്നു ആശ്വസിക്കാന്‍ വകയായി!

നീര്‍വിളാകന്‍ said...

ഇതൊന്നൊന്നര കൌതുക വാര്‍ത്തകള്‍ തന്നെ!!! എന്തായാലും ഞാന്‍ ഉഗാണ്ടക്കില്ല... “അതിന്” ഇടയില്‍ പെട്ടെങ്ങാനും ചത്തു പോയാള്‍!!

Manoraj said...

ഇത് കൌതുകകരം തന്നെ.. തടിയന്മാരും സുന്ദരന്മാരാ എന്ന വാക്കുകള്‍ ഒന്ന് കേട്ടാല്‍ മതിയാരുന്നു.. :)

പട്ടേപ്പാടം റാംജി said...

അതെ ഇതൊരു കൗതുക വാര്‍ത്ത തന്നെ..
ഞാന്‍ ആദ്യമായി കേള്‍ക്കുന്ന വാര്‍ത്തയും.
ചിത്രവും വിവരണവും നന്നായിരിക്കുന്നു.
ഫൊളോ കിട്ടുന്നില്ലല്ലൊ

നൗഷാദ് അകമ്പാടം said...

കൊള്ളാം നല്ല കൗതുകവാര്‍ത്ത..
വായന തുടങ്ങിയപ്പോള്‍ ആലോചിക്കുകയായിരുന്നു
ഇതിനെടേല്‍ ഇങ്ങളെപ്പഴാ ഉഗാണ്‍ടയിലേക്ക് വണ്ടി കയറിയതെന്നു..
പിന്നെ ഇങ്ങള് തന്നെ കമന്റില്‍ പറഞ്ഞതോണ്ട് സമാധാനായി.

(ദാരിദ്ര്യം എന്നുദ്യേശിച്ചത് ആശയദാരിദ്ര്യമാണോ..പുടികിട്ടിയില്ല!

വഴിപോക്കന്‍ said...

ഈ മലയാളം ബ്ലോഗ്ഗര്‍മാര്‍ ഇങ്ങനെയാണ്
ഉഗാണ്ടയെന്നോ..തടിചികള്‍ എന്നോ വ്യത്യാസമില്ലാതെ ബ്ലോഗിക്കളയും
പോസ്റ്റു നന്നായി ബോധിച്ചു

mayflowers said...

വിചിത്രമായ ഒരു വിശേഷമാണല്ലോ ഇത്.
നന്നായി..

Echmukutty said...

തടി വാർത്ത കൊള്ളാം.
തടിച്ചാലും മെലിഞ്ഞാലും കറുത്താലും വെളുത്താലും
എല്ലാവരും വെറും മനുഷ്യർ!
മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളും ഉള്ളവർ.

തെച്ചിക്കോടന്‍ said...

ജുനൈദ്: നന്ദി
ഹംസ: നല്ല നിരീക്ഷണം തന്നെ നടത്തിയിട്ടുണ്ടല്ലോ ഇക്കാര്യത്തില്‍ :) നന്ദി.
റിയാസ്‌: നന്ദി
മന്‍സൂര്‍ ആലുവ: നന്ദി
നൗഷാദ്‌: നന്ദി, ബ്ലോഗിലെ അടിപിടി കണ്ടു.
ബഷീര്‍ വെള്ളറക്കോട്: നന്ദി, തിരുത്തി. ബഷീര്‍ ഭായി ഞാന്‍ പ്രശനക്കാരനല്ല!
നസീഫ് അരീക്കോട്‌: നന്ദി
സലാഹ്: നന്ദി
മുരളി മുകുന്ദന്‍: അതെ കുറച്ചൊക്കെ ആകാം കൂടുതലാകരുത്. ചാണ്ടിയുടെ ചോദ്യം കേട്ടാ?!
ചാണ്ടികുഞ്ഞു: ആണുങ്ങളുടെ സ്വാര്‍ഥത അല്ലെ? :) നന്ദി.
വി കെ: നന്ദി.

തെച്ചിക്കോടന്‍ said...

ഉമ്മു അമ്മാര്‍: നന്ദി
കുമാരന്‍: പാലേരിയിലും ഉണ്ടോ?! :)
ഇസ്മായില്‍: നിങ്ങള്‍ക്ക് യാത്രാമംഗളങ്ങള്‍ :) നന്ദി.
ചെറുവാടി: നന്ദി
അനീസ്‌ ഹസ്സന്‍: തല 'തെളിഞ്ഞു' വരുന്നതുകൊണ്ട് ലേറ്റസ്റ്റ്‌ ഫോട്ടോ എടുക്കാറില്ല പക്ഷെ അധികം തടിയില്ല!, നന്ദി.
ജിശാദ്‌: കുഞ്ഞയമുക്ക കൊള്ളാല്ലോ! മനസ്സിലായി!, നന്ദി
അക്ബര്‍: ഞാനിപ്പോ സീരിയസായി! നന്ദി
ശ്രീനാദ്‌: മലയാളികളും മാറിക്കൊണ്ടിരിക്കുന്നു. നന്ദി
അലി: ഒരു കൈ നോക്കണോ?!, നന്ദി
ഒഴാക്കാന്‍: ഇതൊക്കെ അറിയാത്ത ചുറ്റിക്കളികളല്ലേ, നന്ദി
ജയന്‍ ഏവൂര്‍: ചികിത്സക്ക് നല്ല സ്കോപ്പുണ്ട് ഡോക്ടര്‍ :) നന്ദി

തെച്ചിക്കോടന്‍ said...

മുഹമ്മദ്‌കുട്ടി: ബൂലോകത്ത് സമാധാനം നിലനില്‍ക്കട്ടെ, എന്നാപിന്നെ പോയിവന്നിട്ട്! നന്ദി.
നിര്‍വിളാകാന്‍: അജിത്‌ ഭായ്‌ തീരുമാനം നന്നായി, അതിനു ഇടയില്‍ പെട്ടാല്‍ ?! :) നന്ദി
മനോരാജ്: അങ്ങനെ പറയുന്നവരും കാണും, ഫോട്ടോയില്‍ കണ്ടിട്ട് അത്ര തടിയൊന്നും തോന്നിക്കുന്നില്ലല്ലോ പിന്നെന്താ :) നന്ദി.
രാംജി: ഫോളോ കിട്ടാത്തതെന്താ ണെന്നറിയില്ലല്ലോ, കൂടുതല്‍ അറിവും ഇല്ല ഇക്കാര്യത്തില്‍, ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി
വഴിപോക്കന്‍: മലയാളികളല്ലേ ആ ഗുണം! നന്ദി
നൗഷാദ്‌: ആശയം എന്നാണു ഉദ്ദേശിച്ചത്!
മെയ്‌ഫ്ലവര്‍: നന്ദി.
എച്മുകുട്ടി: അതെ, എല്ലാവരും മനുഷ്യര്‍, നന്ദി

ഭായി said...

എന്ത് ഉഗാണ്ട മാഷേ?! ഇങ് കേരളത്തിലും തൊട്ടടുത്ത തമിഴ്നാട്ടിലുമൊക്കെ ഇതുതന്നെ അവസ്ഥ. ഷക്കിലയുടേയും നമിതയുടെയുമൊക്കെ സിനിമാ കാണാൻ എന്നാ ഇടിയാ ഇവന്മാർ ഇടിക്കുന്നത്.:)

ഹാപ്പി ബാച്ചിലേഴ്സ് said...

ആദ്യ പകുതി വായിച്ച് കണ്ണാടിക്കു മുമ്പില്‍ നിന്ന് നോക്കി, തടിയെങ്ങാനും കൂടിയോ എന്നറിയാന്‍.
കുഴപ്പമില്ല എന്നറിഞ്ഞപ്പോ ബാക്കി കൂടെ വായിച്ചു. മലയാള സിനിമയെ രക്ഷിച്ച ഒരു നടിയും നല്ല തടിച്ചാണ്,
പുള്ളിക്കാരി ഉഗാണ്ട യില്‍ ഉണ്ടാര്‍ന്നു പോലും. ഇപ്പൊ വീണ്ടും അവിടെ തന്നെയാണെന്ന് തോന്നുന്നു.

ഹഹ ഉഗാണ്ട പുരാണം വെരി interesting . രസായിട്ടെഴുതി.
"കുമാരന്മാര്‍ മസിലുരുട്ടി, കൈവിരിച്ചു, നെഞ്ചു വിരിച്ചു, അണ്ടര്‍വേയറിനു താഴെ പാന്റിട്ടു നടക്കുന്ന കാലം!."
എന്നാലും പാവം നമ്മുടെ കുമാരേട്ടനെ പറ്റി ഇങ്ങനെ എഴുതണമായിരുന്നോ? ഹി ഹി.

കൌതുകകരമായ വാര്‍ത്ത പങ്കുവെച്ചതിന് നന്ദി, ആശംസകള്‍.

Vayady said...

അപ്പോള്‍ ഞാന്‍ ഉഗാഡയിലേയ്ക്കില്യ. അവിടെ പോയാല്‍ നോ രക്ഷ.. ഒറ്റയാള്‌ തിരിഞ്ഞു പോലും നോക്കില്യ. തെച്ചിക്കോടന്‍ ഈ പോസ്റ്റ് ഇട്ടത് നന്നായി. ഇനി എങ്ങാനും ഭാവിയില്‍ തടി വെച്ച് പോയാലും പേടിക്കണ്ടല്ലോ, നേരേ വിടും ഉഗാഡയിലേയ്ക്ക്. ഉഗാഡയെങ്കില്‍ ഉഗാഡ. :))

രസകരമായ പോസ്റ്റ്. പുതിയ അറിവല്ലേ ഈ പോസ്റ്റിലൂടെ പകര്‍‌ന്നു നല്‍കിയത്‌. ഇഷ്ടമായി.

കുഞ്ഞൂസ് (Kunjuss) said...

കൌതുകകരമായ വാര്‍ത്ത‍ പങ്കു വെച്ച പോസ്റ്റ്‌ കൊള്ളാം ട്ടോ...

the man to walk with said...

thadichi sundarikal ninan vazhatte..

Best Wishes

the man to walk with said...

thadichi sundarikal ninan vazhatte..

Best Wishes

ashiq said...

തിയറി മാത്രം അറിയുന്ന കാലത്ത് നമുക്കും ഒരു ഉഗാണ്ടന്‍ ചിന്താ ഗതി തന്നെയായിരുന്നു. എന്നാല്‍ പ്രാക്ടിക്കല്‍ ക്ലാസ്സിലെത്തിയപ്പോഴാണ് അത് വെറും മരീചികയാണെന്ന് മനസ്സിലായത്‌. പുതിയൊരു വിവരം പകര്‍ന്നു തന്നതിന് നന്ദി മാഷേ.

Abdulkader kodungallur said...

തീര്‍ച്ചയായും കൌതുകകരമായ വാര്‍ത്ത തന്നെ. ഇതില്‍ ചിന്തിക്കേണ്ട പലകാര്യങ്ങളും അടങ്ങിയിരിക്കുന്നു . പുതിയ അറിവും . നന്നായിരിക്കുന്നു

[ Pony Boy ] said...

നൂഡിത്സ് പോലെ മെലിഞ്ഞ ഐശ്വര്യാറായിക്കൊക്കെ ഒരു വെലയും ഇല്ലാത്ത നാട്...അതിലൊരുത്തിയെ വളച്ചെടുത്താലും ബുദ്ധിമുട്ടാ..ഈ വണ്ണവും കൊണ്ട് എങ്ങനെ വേലി ചാടും,

Pranavam Ravikumar a.k.a. Kochuravi said...

Good Post... :=)

G.manu said...

interesting.....mashe

മിന്നാരം said...

കുറച്ചു തടി നല്ലതു തന്നയാ..

നല്ല അറിവ്..

Villagemaan said...

തടിചികളെ നിരാശപ്പെടാതിരിപ്പിന്‍...അത് കലക്കി!

ഇത് കണ്ടാല്‍ നമ്മുടെ അവിടുന്ന് കുറെ പേരെങ്കിലും വണ്ടി വിളിച്ചു അങ്ങോട്ട്‌ പോകും...അറ്റ്‌ ലീസ്റ്റ് തമിഴ്നാട്ടീന്നെങ്കിലും.. അവിടെ ഉള്ളവര്‍ക്ക് അല്പം തടിചികലെയാണ് പഥ്യം എന്നും കേട്ടിട്ടുണ്ട് !

elayoden.com said...

ഷംസുക്ക, ഇപ്പോള്‍ കളി ബ്ലോഗിലും ഉഗാണ്ടയിലുമാണല്ലോ. വളരെ നന്നായിട്ടുണ്ടേ, ഭാവുഗങ്ങള്‍

ﺎലക്~ said...

കൌതുക വാര്‍ത്തകളില്‍ കൌതുകം ഉണ്ടായിരുന്നു..

വളരെ നന്നായി..ആശംസകള്‍..!

സലീം ഇ.പി. said...

ഇപ്പോഴും, ഇത്തിരി തടി വെക്കാന്‍ ആഗ്രഹിക്കുന്നവരെ തിരയാന്‍ ഉഗാണ്ടയില്‍ പോവണ്ട, നമ്മുടെ നാട്ടില്‍ തന്നെയുണ്ട്‌. തടി കൂടി കുഴപ്പമാവുംബോഴാണ് വേണ്ടിയിരുന്നില്ല എന്ന് തോന്നുക. ഇനിയിപ്പോ തടിച്ചികള്‍ വരനെ തിരയാന്‍ ഉഗാണ്ടന്‍ മലയാളം ന്യൂസ്‌ പത്രത്തില്‍ പരസ്യം കൊടുക്കെ വേണ്ടു..പുതിയാപ്ല പറന്നെത്തും..

ഉഗാണ്ടയിലെ ദാരിദ്ര്യവും തടി വെപ്പിക്കലും എങ്ങനെ ചേര്‍ന്ന് പോവും എന്നതിലാ എന്‍റെ ചിന്ത..സഹായം പ്രവഹിക്കട്ടെ !

Anonymous said...

നല്ലപോസ്റ്റ്‌
ഞാന്‍ എല്ലാം വഴിയെ വായിക്കാം

രമേശ്‌അരൂര്‍ said...

വാര്‍ത്ത അറിഞ്ഞത് നന്നായി ഇക്കൊല്ലത്തെ അഖില ലോക തടിച്ചി സമ്മേളനം നമുക്ക് ഉഗാണ്ടയില്‍ വച്ച് നടത്താമെന്ന് താടക വെല്‍ഫെയര്‍ അസോസിയഷന്‍ "ഭാര"വാഹി ശ്രീ"മതി"(ശ്രീ തീരെ ഇല്ല .പിന്നല്ലേ മതി എന്ന് പറയുന്നത് !) പൊത്തോര്‍ ജാനകി സമ്മതിച്ചിട്ടുണ്ട് .തെചിക്കോടന്‍ കൂടെ ചെല്ലണം എന്ന് ഒരേ വാശിയിലാണ് ജാനകി .പൊയ്ക്കോ പക്ഷെ ..തടി കേടാകാതെ സൂക്ഷിച്ചാല്‍ മതി .നമ്മള് ചെന്ന് ജാനകീട മേത്തു വീണാലും ജാനകി വന്നു നമ്മട മേത്തു വീണാലും കേടു നമ്മള്‍ക്കാണല്ലോ ..അതോണ്ടാ ...

NISHAM ABDULMANAF said...

athu kalakki masheeeee

Areekkodan | അരീക്കോടന്‍ said...

ഇവിടെയും ഇപ്പോള്‍ കുറാഎ തടിച്ചികള്‍ വിലസുന്നു.ഈ കുറിപ്പ് കണ്ടിട്ടാകുമോ?

വെഞ്ഞാറന്‍ said...

അവിടെയും തടിയന്മാർക്ക് ഡിമാന്റില്ല, അല്ലേ? ഹും ! എന്തുചെയ്യും....!

ജോഷി പുലിക്കൂട്ടില്‍ . said...

nalla kauthukam ulla blog . nalla font aanu. eethaanu ee font. how can we get that font?

നേന സിദ്ധീഖ് said...

അപ്പൊ ഞാനും തടിക്കാന്‍ ശ്രമിക്കട്ടെ..

ente lokam said...

ഉഗാണ്ട മാത്രം അല്ല.പൊതുവേ അഫ്രികെന്സിനു അങ്ങനെ ഒരു
ധാരണ ഉണ്ടെന്നാ തോന്നുന്നത്.പിന്നെ അവരുടെ ശരീര പ്രകൃതിയും
അങ്ങനെ തന്നെ.മുമ്പോട്ടും പിമ്പോട്ടും ഒരു balanced proportion.സുഡാനി
പെണ്ണുങ്ങളെ ഇനി ഒന്ന് ശ്രദ്ധിക്കൂ ..

ജുവൈരിയ സലാം said...

:)

jazmikkutty said...

പുതിയൊരു വിവരം പകര്‍ന്നു തന്നതിന് നന്ദി!!

Anonymous said...

ബ്ലോഗ്‌ മനോഹരമെന്നു ഒറ്റവാക്കില്‍ പറഞ്ഞാല്‍ പറ്റില്ല ........അതിമനോഹരമായിരിക്കുന്നു.............സ്വയം ചെയ്തതാണോ..?

ajith said...

പൊതുവേ മലയാളസീരിയല്‍ നടിമാരെ കാണുമ്പോഴും തോന്നും ഇവരും ഉഗാണ്ടന്‍ ചിന്താഗതി ഉള്ളവരാണോന്ന്..

anju nair said...

sathyam...! enikkavide janichal mathiyayirunnu...ini pokan valla scopum undo?? athyavashyam tadichittane