Monday 11 January, 2010

എന്‍റെ ഭാഗ്യാന്വേഷണ യാത്ര.

ഇന്‍റെര്‍നെറ്റ്‌ ഫോണിന്‍റെ ഔദാര്യത്തില്‍ ഭാര്യ മതിമറന്നു നാട്ടിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ്. എന്‍റെ വീട്ടിലും, അവളുടെ വീട്ടിലും, ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞു ഇനി ഏതൊക്കെ നമ്പര്‍ ബാക്കിയുണ്ട് എന്ന് തപ്പിപ്പിടിച്ചു വിളിയോടു വിളി. ആദ്യമാദ്യം വീട്ടു കാര്യങ്ങളും സുഖവിവരങ്ങളും അന്വേഷിച്ചും വിവരങ്ങള്‍ ചോദിച്ചും തുടങ്ങി പിന്നെ രാത്രി എന്താണ് വച്ചത്, കറിയെന്താണ്, അരച്ചതാണോ അതോ താളിപ്പാണോ തുടങ്ങി വിഷയം അനന്തമായി നീണ്ട് പോവുകയാണ്. ഉടനെ ഒന്നും നിര്‍ത്തും എന്ന് തോന്നുന്നില്ല.



ഒന്ന് മയങ്ങാം എന്ന് കരുതി ബെഡ്ഡില്‍ മലര്‍ന്നു കിടക്കുകയാണ് ഞാന്‍, ഇടക്കെപ്പോഴോ അവള്‍ പറയുന്നത് കേട്ടു "ഇവിടൊരാള്‍ക്ക് (ഈ രണ്ടുമുറി ഫ്ലാറ്റില്‍ വേറെ കുറേ ആളുകളുണ്ടായിട്ടല്ല, അങ്ങനെ ആണല്ലോ അതിന്‍റെ ഒരു രീതി) ഇപ്പോ എപ്പളും നാട്ടുക്ക് പോണം ന്ന വിചാരം മാത്രേ ഉള്ളൂ, എപ്പളും പറയും കൊറേ കാലായി വന്നിട്ട്, ഞ്ഞി നാട്ടില്‍ പോയി നിക്കണം എന്ന്".

അത് സത്യം, നാട്ടില്‍ പോകണം, സെറ്റിലാകണം തുടങ്ങിയ ചിന്തകള്‍ വല്ലാതെ പിന്തുടരുന്നു. എന്‍റെ‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് ഡിസംബര്‍ 29 നു പത്തൊന്‍പത് വര്ഷതമായി. ആയുസ്സിന്റെ ഒരു നല്ല ഭാഗം, ഇവിടെ കഴിഞ്ഞു. നീണ്ട പത്തൊന്‍പതു വര്‍ഷങ്ങള്‍.


ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങിയ കാലം, എല്ലാ ശരാശരി അഭ്യസ്തവിദ്യരെയും പോലെ എന്‍റെ മുന്നിലും ആ ചോദ്യം അവതരിച്ചു. ഇനിയെന്ത് ?! നാട്ടില്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ജോലി എന്തെങ്കിലും കിട്ടുമായിരിക്കും. പക്ഷെ അത് കൊണ്ട് തികയില്ല എന്നില്‍ അര്‍പ്പിക്കപ്പെട്ട പ്രതീക്ഷകള്‍. മൂത്തപുത്രന്‍റെ സ്വാഭാവികമായ കുടുംബനാഥ സ്ഥാനാരോഹണസമയം അതിക്ക്രമിച്ചുകഴിഞ്ഞിരുന്നു.

ഞാന്‍ വലുതായാല്‍, പഠിച്ചു പാസായാല്‍ ഉടനെ ജോലിയാകും, പിന്നെ എല്ലാം ശരിയാകും എന്ന വേണ്ടപ്പെട്ടവരുടെ പ്രതീക്ഷകള്‍, പ്രാര്‍ത്ഥനകള്‍. പിന്നെ താമസിച്ചില്ല ജിദ്ധയിലുള്ള അമ്മാവന് കത്തെഴുതി, എനിക്കും വേണം ഒരു വിസ..!!. കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ട് എന്നെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയില്ല. അമ്മാവനും എളാപ്പയും കൂടി വിസക്ക് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.


ഏറെ താമാസിച്ചില്ല വിസ വന്നു, ഉടനെ മെഡിക്കലിനു പോകണം, കൂട്ടുകാരന്നായ ട്രാവല്‍ ഏജണ്ട് അറിയിച്ചു. അതിനായി കോഴിക്കോട് പോകണം, മെഡിക്കലിനും യാത്രക്കുമുള്ള പൈസ എന്‍റെ  ഓട്ടക്കീശയിലില്ല, എന്ത് ചെയ്യും എന്നായി അടുത്ത പ്രശ്നം. ഇളയ അമ്മായി പണ്ടം പണയം വെക്കാന്‍ തന്നു അക്കാര്യം പരിഹരിച്ചു.

കേട്ടറിവ് മാത്രമായത് കൊണ്ട് മെഡിക്കല്‍ എന്നാല്‍ എന്തോ ഭയങ്കര സംഗതിയാണെന്നാണ് കരിതിയിരുന്നത്. മെയിന്‍ ഡോക്ടര്‍ അകത്തു മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് എന്നെ പറഞ്ഞയച്ചു. അസിസ്റ്റന്റ് ഡോക്ടര്‍ അത്യാവശ്യം കുഴലുവച്ചു നോക്കി, പിന്നെ ശരീരത്തിലെ ചില സംഗതികളൊക്കെ ഓക്കെ ആണോ എന്ന് കൈകൊണ്ടു പരിശോധിച്ചു. പോരാന്‍ നേരത്ത് അയാള്‍ പിച്ചക്കാരെ പോലെ കൈനീട്ടിക്കൊണ്ട് ചോദിച്ചു, ‘ഇനി എനിക്കെന്തെങ്കിലും?!’. അതെനിക്കൊരു പുതിയ അറിവായിരുന്നു. ഉന്നതരിലും അത്ര ഔന്നത്യം ഇല്ലാത്തവരുമുണ്ട്!.
കയ്യിലുണ്ടായിരുന്ന 20 രൂപ അയാള്‍ക്ക് കൊടുത്ത് അവിടെ നിന്ന് പോന്നു, കയ്യില്‍ സീലുവെച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുമായി.


അങ്ങനെ ഡിസംബര്‍ 24 നു ഒരു ചെറിയ ബാഗും വലിയ പ്രതീക്ഷകളും വഴിച്ചിലവിനു കുറച്ചു നേന്ത്രപ്പഴവുമായി മേലാറ്റൂരില്‍ നിന്നും ബസ്സില്‍ കോഴിക്കോട്ടേക്കും, അവിടുന്ന് ട്രെയിനില്‍ ഇതുവരെ കാണാത്ത വടക്കെന്‍ കേരളം താണ്ടി മങ്ങലാപുരത്തേക്കും, അവിടുന്ന് വീണ്ടും ബസ്സില്‍ നീണ്ട യാത്രക്കൊടുവില്‍ മഹാനഗരമായ ബോംബയില്‍ എത്തി.

എന്നെപോലെതന്നെ മുന്‍ യാത്രാ പരിചയമില്ലാത്ത ഹംസ എന്ന നാട്ടുക്കാരനും ബോംബയില്‍ മറ്റൊരു വഴിക്ക് പിരിഞ്ഞു. ഇടുങ്ങിയ റൂമിലെ നാല് ദിവസത്തെ ആ ജീവിതത്തില്‍ വളരെ യാദ്രിശ്ചികമായിട്ടാണ് എന്‍റെ കൂട്ടുകാരന്‍ വാഹിദിനെ അവിടെ വച്ച് കണ്ടത്. എന്നെ പോലെതന്നെ ഗള്‍ഫില്‍ പോകാനായി വന്നതാണ് അവനും. സ്വന്തം റൂമിലെ കക്കൂസില്‍ നിന്നും ബാഗുമായി ഇറങ്ങിവരുന്ന രൂപത്തിലാണ് അവനെ ആദ്യമായി കാണുന്നത് (ബാഗ് മോഷണം പോകാതിരിക്കാന്‍ അതുമായിട്ടു കേറിയതായിരുന്നത്രേ അവന്‍).  അപരിചിത നഗരത്തില്‍ പരസ്പരം കണ്ടപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ സന്തോഷവും ആശ്വാസവും അനിര്‍വചനീയമായിരുന്നു.

പിന്നീടുള്ള കറക്കം ഞങ്ങള്‍ ഒന്നിച്ചായിരുന്നു, ചിലസ്ഥലങ്ങളൊക്കെ കണ്ടു, കൂട്ടത്തില്‍ പ്രധാനപ്പെട്ട സ്ഥലം, നാട്ടില്‍ പല കഥകളിലും പലവട്ടം കേട്ട ആ പേരുകേട്ട ചുവന്ന തെരുവായിരുന്നു (വെറുതേ കാണാന്‍ മാത്രം, എങ്ങിനെയിരിക്കും ഈ സ്ഥലം എന്നറിയാന്‍, അല്ലാതെ...ഛെ. ചിന്തിച്ചു കാട് കയറരുത്)


ഒരു ഗോള്‍ഫ് ഗ്രൌണ്ട് പോലെ പച്ചപിടിച്ച താഴ്വരകളും, തടാകങ്ങളും, ശീതളിമയും നിറഞ്ഞ ഒരു ചിത്രമായിരുന്നു എന്‍റെ മനസ്സില്‍ കാണാത്ത ഗള്‍ഫ്. പക്ഷെ...

എന്നാലും .. നിറയെ തെരുവുവിളക്കുകളാല്‍ ശോഭിച്ചു നില്‍ക്കുന്ന, വലിയ വലിയ കെട്ടിടങ്ങളുള്ള, കള്ളി വരച്ചതുപോലെ വടിവൊത്ത റോഡുകളുള്ള, അതില്‍ നിറയെ പല നിറത്തിലും വലിപ്പത്തിലും ഓടുന്ന വാഹനങ്ങലുള്ള, നാട്ടിലെപോലെ ബസ്സുകളോ കാല്‍നടക്കാരെയോ കാണാത്ത നഗരം ഒരു കൌതുക കാഴ്ച തന്നെയായിരുന്നു.

അതിനു ശേഷം ഭൂമി സ്വന്തം നിലക്കു പലപ്രാവശ്യം കറങ്ങി, അല്ലാതെ ചുറ്റിക്കറങ്ങി 19 തവണ വളരെ വേഗതയില്‍,

ഇക്കാലയളവില്‍ രണ്ടുകൊല്ലം കൂടുമ്പോള്‍ 45 ദിവസത്തെ ലീവിന് നാട്ടില്‍പോകുന്ന നമ്മുടെ അവസ്ഥ അനുഭവിക്കുന്നവര്‍ക്കേ അറിയൂ. നാട് തികച്ചും അന്യമായി, അല്ലെങ്കില്‍ പരിചിതരുടെ ഇടയില്‍ അന്യനെപ്പോലെ എണ്ണപ്പെട്ട ദിനങ്ങള്‍.


പലരും നിര്‍ത്തിപ്പോയി, ചിലരൊക്കെ പരാജയപ്പെട്ടു തിരിച്ചു വന്നു, എങ്കിലും....നാട് കാണാന്‍, മഴ കാണാന്‍, ഒന്നു മുങ്ങിക്കുളിക്കാന്‍ ഒക്കെയുള്ള മനസ്സിലെ ആശ അടയ്ക്കാനാവുന്നില്ല, ഇനി എന്നാണാവോ ...


“അതാണ്‌ ഞാനും പറീണത് ഇന്നാലും ഇത്രേം കാലം കുടുംബം നോക്കീല്ലേ, വീടും വച്ചു, ഇത്ര നിരാശപ്പെടാനുണ്ടോ, അതും ഇല്ലാത്തവര്‍ എത്രയുണ്ട്’ അവളുടെ ഫോണ്‍ വിളി അവസാനിച്ചിട്ടില്ല,

ഇവളിന്നു  STC ക്കാരെക്കൊണ്ട് എന്നെ തല്ലുകൊള്ളിക്കും.

30 comments:

Unknown said...

പലരും നിര്‍ത്തിപ്പോയി, ചിലരൊക്കെ പരാജയപ്പെട്ടു തിരിച്ചു വന്നു, എങ്കിലും....നാട് കാണാന്‍, മഴ കാണാന്‍, ഒന്നു മുങ്ങിക്കുളിക്കാന്‍ ഒക്കെയുള്ള മനസ്സിലെ ആശ അടയ്ക്കാനാവുന്നില്ല, ഇനി എന്നാണാവോ ...

ബഷീർ said...

മനുഷ്യനെ വെറുതെ ടെൻഷനടിപ്പിക്കാനാണോ.. നാട്ടിൽ നിന്നു വന്നതിന്റെ ആട്ടം മാറിയിട്ടില്ല :( അപ്പോഴാണീ പോസ്റ്റ് വായിച്ചത്.. തെച്ചിക്കോടൻ.. നാട്ടിലേക്ക് വെറും കയ്യോടെ ഓടിപ്പോകാൻ നിൽക്കണ്ട ചുരുങ്ങിയത്.. പ്രഷറോ,ഷുഗറോ സംഘടിപ്പിക്കുക. അപ്പോൾ അധികം താമസിയാതെ എല്ലാം ശരിയാവും .:(

ടി. കെ. ഉണ്ണി said...

പ്രവാസിയുടെ ആശങ്കകൾ നന്നായി ചിത്രീകരിച്ചു...
പലരുടെയും അവസ്ഥ താങ്കളേക്കാൾ പരിതാപകരമാണ്‌.. എന്നാൽ ചിലരെല്ലാം
എന്നാൽ കുറഞ്ഞ കാലംകൊണ്ട്‌ നാട്ടിലെ മാഫിയകളോട്‌ മത്സരിക്കാവുന്നവരായിട്ടാണ്‌ തിരിച്ചുവരുന്നതെന്നതും സത്യമാണ്‌..?
ആശംസകൾ..

ഭായി said...

###(വെറുതേ കാണാന്‍ മാത്രം, എങ്ങിനെയിരിക്കും ഈ സ്ഥലം എന്നറിയാന്‍, അല്ലാതെ...ഛെ. ചിന്തിച്ചു കാട് കയറരുത്)###


ഹേയ്...ഞാന്‍ വായിച്ചിട്ടുമില്ല ചിന്തിച്ചിട്ടുമില്ല കാടില്‍ കയറിയിട്ടുമില്ലാ..തെച്ചിക്കോടന്‍ ചെവല ചന്തയില്‍ പോയിട്ടുമില്ല..
:-)))

ആശങ്കകള്‍ ശങ്കക്കിടയില്ലാത്ത വിധം പങ്കുവെച്ചു!

പട്ടേപ്പാടം റാംജി said...

തൊണ്ണൂറു ശതമാനം പ്രവസികളുടേയും കഥ ഇതൊക്കെത്തന്നെ. പക്ഷെ അതിനിടയില്‍ വരുന്ന ഫോണ്‍ വിളികളില്‍ ഓരൊ അക്ഷരത്തിനും തീവ്രതയുണ്ടെന്നാണ്‌ ഞാന്‍ കരുതുന്നത്. അതില്‍ ചോറും കറിയും എല്ലാം അടങ്ങിയിരിക്കും.
തുറന്നെഴുതിയ കഥ നന്നായി.
ആശംസകള്‍..

Unknown said...

ബഷീര്‍ വെള്ളറക്കാട്‌: നാട്ടില്‍ നിന്നും വന്നു അല്ലെ, കൊറേ കാലമായി ഇതിലെ വന്നിട്ട്. നാട്ടില്‍ പോകുന്ന പലര്‍ക്കും അതൊക്കെ തന്നെ സമ്പാദ്യം. നന്ദി, വീണ്ടും വരുമല്ലോ.

T. K. Unni: അതെ, പലരുടെയും സ്ഥിതി മോശമാണ്, ചിലരൊക്കെ പറഞ്ഞപോലെ, വന്‍ തോക്കുകളായവരുമുണ്ട്.
നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു.

ഭായ്: ആശങ്കകള്‍ ശങ്കക്കിടയില്ലാത്ത വിധം പങ്കുവെച്ചു!
എഴുതിയത് ‍അബദ്ധമായോ ഭായ്..?!! നന്ദി, ഈ വരവിനും കംമെന്റ്സിനും, ഇനിയും വരണം.

pattepadamramji: ദിവസം മുഴുവന്‍ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്ന അവരുടെ ജീവിതത്തില്‍ ഇത്തരം വിളികള്‍ വല്ലാത്ത ആശ്വാസം തന്നെയാണ്.
താങ്കളുടെ ഈ വരവും കമന്റും സന്തോഷം പകരുന്നതാണ്,വീണ്ടും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Typist | എഴുത്തുകാരി said...

നാട് തിരിച്ചു വിളിച്ചുതുടങ്ങി അല്ലേ? വിളി കേട്ട് പെട്ടെന്നങ്ങനെ‍ ഓടി വരാന്‍ കഴിയില്ലല്ലോ!

ശരിക്കു പറഞ്ഞാല്‍ ഈ ബൂലോഗം ഇപ്പോള്‍ ചെറിയൊരു ആശ്വാസമല്ലേ?

ചാണക്യന്‍ said...

പ്രവാസ മനസിന്റെ വിങ്ങലുകൾ കോറിയിട്ട രചന.....

കേളി കലാസാംസ്കാരിക വേദി said...

തൊണ്ണൂറു ശതമാനം പ്രവസികളുടേയും കഥ ഇതൊക്കെത്തന്നെ

Anil cheleri kumaran said...

ഇക്കാലയളവില്‍ രണ്ടുകൊല്ലം കൂടുമ്പോള്‍ 45 ദിവസത്തെ ലീവിന് നാട്ടില്‍പോകുന്ന നമ്മുടെ അവസ്ഥ അനുഭവിക്കുന്നവര്‍ക്കേ അറിയൂ. നാട് തികച്ചും അന്യമായി, അല്ലെങ്കില്‍ പരിചിതരുടെ ഇടയില്‍ അന്യനെപ്പോലെ എണ്ണപ്പെട്ട ദിനങ്ങള്‍.

ചെറിയ വരികളില്‍ ഒരു പാട് കാലത്തിന്റെ വേദനകള്‍ വരച്ചിട്ടു.

വാഴക്കോടന്‍ ‍// vazhakodan said...

തുറന്നെഴുതി... നന്നായി.
ആശംസകള്‍..

Unknown said...

Typist | എഴുത്തുകാരി: ബൂലോകം ചെറിയതല്ല, വലിയ ഒരാശ്വാസം തന്നെയാണ്. നന്ദി വായനക്ക്, ഇനിയും പ്രതീക്ഷിക്കുന്നു.

keli: നന്ദി, വീണ്ടും വരണം.

കുമാരന്‍: ഈ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദിയുണ്ട്, മേലിലും പ്രതീക്ഷിക്കുന്നു.

വാഴക്കോടന്‍: നന്ദി, വന്നതില്‍ സന്തോഷം, വീണ്ടും വരണം.

നന്ദന said...

അനുഭവിച്ചറിഞ സത്യം
ഇത് വയിച്ച നാട്ടുകാരൻ പയ്യൻ :
ഇത്രേയുള്ളൂ..?
പണം വാരുന്നില്ലേ...?
കുറച്ച് ജീവിതം പോയാലെന്താ...?
നന്മകൽ നേരുന്നു
നന്ദന

Akbar said...

ഒരിക്കല്‍ കാലു കുത്തിയാല്‍ പിന്നെ തിരിച്ചു പോകാനാവാത്ത ഒരു പ്രത്യേകത ഈ മണല്‍ കാടിനുള്ളത് പോലെ. 5 വര്‍ഷത്തെ ലോങ്ങ്‌ ലീവ് എടുത്തു വന്നവര്‍ പോലും പിന്നെ ഇവിടെയങ്ങ്‌ സ്ഥിര താമസക്കാരായി മാറുന്നതാണ് കാണുന്നത്. തിരിച്ചു പോയ പലരും വീണ്ടും വരുന്നു. അപൂര്‍വ്വം ചിലര്‍ തിരിച്ചു പോയി നാട്ടില്‍ ധീരമായി ജീവിതത്തെ നേരിടുന്നു. തെച്ചിക്കാടന്‍റെ ഈ പോസ്റ്റില്‍ എല്ലാ ഗള്‍ഫുകാരുടെയും ജീവിത ഗന്ധമുണ്ട്. ജാഡകളില്ലാതെ സത്യസന്ധമായ വിവരണം. നാട്ടില്‍ സെറ്റിലായി ഒരു സമാധാന പൂര്‍ണമായ ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

jayanEvoor said...

ഹൃദയസ്പർശിയായ വിവരണം.
ഇഷ്ടപ്പെട്ടു!

ജിത്തു said...

നന്നായിരിക്കുന്നു..
നേരില്‍ കണ്ടിട്ടില്ല എങ്കിലും
പറഞ്ഞു ധാരാളം കേട്ടിരിക്കുന്നു നിങ്ങള്‍ പ്രവാസികളെ പറ്റി...

അകന്നിരിക്കുംബോള്‍ ആണ് നമ്മുടെ തോടുകളും വയലും.. മുങ്ങികുളിയുടെയും ഒക്കെ മഹത്ത്വം കൂടുതല്‍ മനസിലാകുക അല്ലെ...

Unknown said...

നന്ദന: പലരുടെയും കാഴ്ചപ്പാടില്‍ അതൊക്കെയാണ് ജീവിതം,ചുരുക്കം ചിലര്‍ക്കെ അതുള്ളൂ താനും. നന്ദി വായനക്ക്, ഇനിയും പ്രതീക്ഷിക്കുണ്ണ്‍. നാട്ടുകാരന്‍ പയ്യനും നന്ദി, വായിച്ചല്ലോ.

Akbar: ഈ മണ്ണ് ഒരു കെണിതന്നെയാണ്,പലരും പോകാന്‍ കഴിയാതെ കുടുങ്ങിപോകുന്ന കാഴ്ച കാണാം. ആശംസകള്‍ക്കും വായനക്കും നന്ദി, പക്ഷെ പോകാനായിട്ടില്ല. ഇനിയും വരുമല്ലോ.

jayanEvoor: ഡോക്ടറെ വായനക്കും അഭിപ്രായത്തിനും നന്ദി, ഇനിയും വരണം.

ജിത്തു: അകന്നിരിക്കുമ്പോഴാണു പലതിന്റെയും വിലയറിയുന്നത്,നന്ദി ഇവിടെ വന്നതിനു, വീണ്ടും വരിക.

വള്ളിക്കുന്ന് Vallikkunnu said...

തെച്ചി, നെഞ്ചില്‍ തൊടുന്ന വാക്കുകള്‍.. നന്നായി..

Basheer Vallikkunnu said...

തെച്ചി, നെഞ്ചില്‍ തൊടുന്ന വാക്കുകള്‍.. നന്നായി..

സിനു said...

ഇക്കാ....പോസ്റ്റ്‌ ഒത്തിരി ഇഷ്ട്ടായിട്ടോ....
ഫ്ലാറ്റിന്റെ അടച്ചിട്ട മുറികള്‍ക്കുള്ളില്‍ ജീവിക്കുന്ന ഒരാളാണ് ഞാനും.
സത്യം പറഞ്ഞാല്‍....നാട്ടിലേക്കുള്ള ഫോണ്‍ വിളിയാണ് ഏക ആശ്വാസം

OAB/ഒഎബി said...

ഇതിലെ പേരുകള്‍ മാറ്റിയാല്‍ എന്റെ കഥയായി.

ബാക്കിയെല്ലാമെല്ലാം ഒരു പോലെ തന്നെ.
ബോംബെയില്‍ അതേ കാലത്ത്, പ്രതീക്ഷിക്കാതെ സ്നേഹിതനെ കാണാന്‍ ഇട വന്നതും, എങ്ങനെ ഇരിക്കുമാ സ്ഥലമെന്നറിയാന്‍ പോയത് വരെ...

ഞാനല്‍ഭുതപ്പെട്ട് പോകുന്നു.

തുറന്നെഴുത്ത് ഉഷാറായി..

Muralee Mukundan , ബിലാത്തിപട്ടണം said...

ഗൾഫിലായാലും,യു.കെ യിലായാലും യാന്ത്രികമായി ജീവിതം കഴിച്ചുകൂട്ടുന്ന ഓരൊ പ്രവാസിയുടേയും ചിന്തകളാണ് ഭായി ഇതെല്ലാ‍ാം
ഒരു കയറില്ലാകുറ്റിയിൽ നമ്മളെയെല്ലാം തളച്ചിട്ടിരിക്കുകയാണ് !
ഈ എഴുത്ത് നന്നായിരിക്കുന്നു കേട്ടൊ....

sm sadique said...

ഒരു പ്രവാസിയുടെ നൊമ്പരം .അത് ആവോളം അനുഭവിക്കാനായി .

Shine Kurian said...

മനസ് തുറക്കാനുള്ള വിസ കൂടിയാണ് കേരളം വിടുന്നതോടെ ഒരാള്‍ നേടുന്നത്, അല്ലേ തെച്ചിക്കോടന്‍ ?
നല്ല അനുഭവകുറിപ്പ്..

saju john said...

ഗള്‍ഫ് നമ്മുക്ക് തന്നിട്ടുമുണ്ട് ഒത്തിരി, നഷ്ടപ്പെടുത്തിയത് വച്ച് കണക്കെടുക്കേണ്ട. അത് എപ്പോഴും സങ്കടങ്ങള്‍ക്കേ വഴി തരൂ.

നല്ലോരു ജീവിതവും, ഒപ്പം രാത്രികളില്‍ ആകുലതകള്‍ കൂടാതെയുള്ള സുഖകരമാ‍യ ഉറക്കവും നേര്‍ന്നു കൊണ്ട്.

സ്നേഹത്തോടെ.........നട്ട്സ്

വിനുവേട്ടന്‍ said...

രണ്ട്‌ വര്‍ഷത്തേക്ക്‌... വെറും രണ്ട്‌ വര്‍ഷത്തേക്കായി വന്നതാണ്‌ തെച്ചിക്കോടാ ഞാന്‍... ഇപ്പോള്‍ വര്‍ഷം ഇരുപത്‌ കഴിഞ്ഞു ... ഇനി ഒരു രണ്ട്‌ വര്‍ഷം കൂടി... പോണം... പോയി സെറ്റ്‌ല്‍ ആവണം..

Unknown said...

ബഷീര്‍ Vallikkunnu: നന്ദി, വന്നതില്‍ സന്തോഷം, വീണ്ടും പ്രതീക്ഷിക്കുന്നു.

സിനുമുസ്തു: നന്ദി, പോസ്റ്റ്‌ ഇഷ്ട്മായെന്നറിഞ്ഞതില്‍ സന്തോഷം. ഫോണ്‍ വലിയ ഒരാശ്വാസം തന്നെയാണ് പ്രവാസികള്‍ക്ക്. ഇനിയും വരണം.

OAB/ഒഎബി: നാമെല്ലാം ഒരേവഞ്ചിയിലെ യാത്രക്കാര്‍. നന്ദി വീണ്ടും വരുമല്ലോ.

ബിലാത്തിപട്ടണം / Bilatthipattanam: എവിടെ ആയാലും എല്ലാ പ്രവാസികളും സമാനരാന്, നന്ദി വീണ്ടും വരണം.

subair mohammed sadiqu (sm.sadique): നന്ദി വായനക്കും അഭിപ്രായങ്ങള്‍ പങ്കിട്ടതിനും. വീണ്ടും പ്രതീക്ഷിക്കുന്നു.

Shine Narithookil: അതെ കേരളം വിടുന്നതോടെ അതുവരെ ഇല്ലാത്ത പലതും നാം അനുഭവിക്കുന്നു, നാം നമ്മെ തിരിച്ചറിയുന്നു.
നന്ദി, വീണ്ടും വരണം.

നട്ടപിരാന്തന്‍:ശരിയാണ് ഗള്‍ഫ്‌ പലതും തന്നിട്ടുണ്ട്, നഷ്ടക്കണക്ക് എടുക്കുകയല്ല, നമ്മളിലുണ്ടാകുന്ന ചില ചിന്തകള്‍ കുറിച്ച് എന്ന് മാത്രം.
നട്സ്, നന്ദി, ഈ വരവ് വളരെ വിലമതിക്കുന്നു, മേലിലും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

വിനുവേട്ടന്‍|vinuvettan: പലരും അങ്ങനെയാണ് പല പ്ലാനുകളുമായി വരുന്നു പക്ഷെ സക്ഷാല്‍ക്കരിക്കുന്നത് ചുരുക്കം ചിലര്‍ മാത്രം .
ആഗ്രഹപ്രകാരം നാട്ടില്‍ സ്വസ്ഥമായ ഒരു ജീവിതം ആശംസിക്കുന്നു.
ഇവിടെ വന്നതിനു ഒരുപാട് നന്ദി, മേലിലും വരണം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഓര്‍മ്മകള്‍ ഉണ്ടാവുന്നതു നല്ലതാണ് . പഴയ കാലം "അയവിറക്കി' ഇരിക്കുന്നത് നല്ലതേ വരുത്തൂ.ഈ വിഷയത്തില്‍ മനോരമയില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു കഥ വായിക്കൂ. (മാക്സിക്കാരന്‍)

http://www.shaisma.co.cc/2009/07/blog-post.html

ഹംസ said...

പ്രവാസിയുടെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നെ അറിയൂ… .

തുറന്നെഴുതി,, നന്നായിട്ടുണ്ട്.

Unknown said...

തണല്‍: നന്ദി,വീണ്ടും പ്രതീക്ഷിക്കുന്നു
ഹംസ: നന്ദി,വീണ്ടും വരുമല്ലോ.