Thursday, 28 January, 2010

ഇനിയെന്ത്..?!"ഇനി എന്താണ് സഖാവേ?",


മുന്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് തന്‍റെ അടുത്ത അനുയായിയോടു ചോദിച്ചു.

"ഒരുവിധം ഒക്കേയായി, ഇവിടുന്നു ഇനി വലുതായൊന്നും പ്രതീക്ഷയില്ല. സ്ഥാനമാനങ്ങള്‍ കിട്ടി, രണ്ടു പ്രാവശ്യം സീറ്റ്‌ തന്നത് കാരണം ഇനിയും പ്രതീക്ഷിക്കാനും പറ്റില്ല, അതാണല്ലോ പാര്ട്ടിയുടെ ഒരു രീതി. വൃത്തിയില്ലാത്ത നാട്ടുകാരുടെ ഇടയില്‍ പോയി പ്രവര്‍ത്തിക്കാനൊന്നും നമ്മളെക്കൊണ്ട് ഇനി പറ്റില്ലല്ലോ, അതിനും എത്രയോ ഉയരത്തിലെത്തിയില്ലേ നമ്മള്‍."

"ആളുകള്‍ക്കൊന്നിനും പഴയ മതിപ്പില്ലാ എന്നാണു തോന്നുന്നത്, അണികള്‍ ചോരുന്നത് പോലെ".

"ഒരു നല്ല ഇടയനായി പള്ളിയിലും, നാട്ടിലുമൊക്കെ കുറച്ചാളുകള്‍ അറിഞ്ഞു തുടങ്ങിയപ്പോഴല്ലേ ഇത് പോര ഇനിയും വളരണം എന്ന് വച്ച്, ദൈവ നിഷേധികളുടെ കൂടെ ചേര്ന്നയത്‌".

"അന്ന് അടുപ്പമുള്ളവര്‍ പറഞ്ഞതാണ് ഇത് നമ്മള്‍ക്ക് ചേരില്ല എന്ന്, കേട്ടില്ല. ഇനിയിപ്പോള്‍ അങ്ങോട്ട്‌ പോകാമെന്ന് നോക്കണ്ട".

"പിന്നെന്തു ചെയ്യും? "

"ആദ്യം ഇവിടുന്ന് പുറത്ത്‌ചാടണം, അതിനൊരു മാര്ഗ്ഗം കാണണം"

"ഒരു മാര്ഗ്ഗം ഉണ്ട്"

"എന്താണത്?!"

"ഇവിടുന്നു പുറത്ത് ചാടാന്‍ പറ്റിയ ഒരു വടി ഇപ്പോള്‍ വീണു കിട്ടിയിട്ടില്ലെ".

"എന്ത്?"

"മതം!, അതില്ലാതെ ഇനി ഒരടി മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് പറയാം".

"നമ്മള്‍ക്ക് നമ്മുടെ ആശയമാണ് മതമെന്നും അല്ലാതെ മറ്റു മതങ്ങള്‍ക്കൊന്നും വലിയ സ്ഥാനമില്ല എന്നും ഏതൊരു കുഞ്ഞിനും അറിയാവുന്ന കാര്യമല്ലേ നേതാവേ?, അതറിയാതല്ലല്ലോ നമ്മളൊക്കെ ഇവിടെ വന്നത്".

"അതൊക്കെ ശരിതന്നെ, അറിയാം. എന്നാലും ഇതാണ് ഇപ്പോഴത്തെ ഒരു ട്രെന്ഡ്. നീ ആ കുട്ടിയെ കണ്ടില്ലേ എന്തെല്ലാം വിസ്മയങ്ങള്‍ കാട്ടി, ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്?"

"അത് ശരിയാണല്ലോ!, നേതാവ് പ്രസ്ഥാവനയിറക്ക്, ജനം അതും വിശ്വസിച്ചോളും..!!"


35 comments:

തെച്ചിക്കോടന്‍ said...

രാഷ്ട്രീയമല്ല, നിലപാടുകള്‍ ..!!

രഘുനാഥന്‍ said...

അത് ശരിയാ

ശ്രീ said...

അതു കൊള്ളാം

അരുണ്‍ കായംകുളം said...

ഉം..മനസിലായി

എറക്കാടൻ / Erakkadan said...

അതെ....വിശ്വസിച്ചോളും

shahir chennamangallur said...

beating left parties is a fashion now. Being an Ex-MP and recieving the pension. ini enikku kunjadavam.. atha nalath

Good

തെച്ചിക്കോടന്‍ said...

രഘുനാഥന്‍
ശ്രീ
അരുണ്‍ കായംകുളം
എറക്കാടന്‍
സാഹിര്‍ ചേന്ദമംഗല്ലൂര്‍

എല്ലാവര്ക്കും നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു

പ്രയാണ്‍ said...

കൊള്ളാം............

Akbar said...

മതമല്ല പ്രശനം എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം. അതങ്ങോട്ടു പോകുമ്പോള്‍.

ഇങ്ങോട്ട് പോരുമ്പോള്‍ പാര്‍ട്ടിയല്ല പ്രശ്നം ....

OAB/ഒഎബി said...

അറിയപ്പെടാന്‍ ഒന്നങ്ങോട്ട് കളിച്ചാലൊ?

Renjith said...

"അത് ശരിയാണല്ലോ!, നേതാവ് പ്രസ്ഥാവനയിറക്ക്, ജനം അതും വിശ്വസിച്ചോളും..!!"
അതു ശരിയാണ്:)

Manoraj said...

thechikoda murachi ninne pinne kandolam.. ennu ente nattilokke jathayundayirunnu ketto.. hahha.... ethayalum nannayi..

കൊല്ലേരി തറവാടി said...

ഹോ... ഇതൊക്കെ ഇങ്ങനെ പബ്ലിക്ക്‌ ആയി പറയാമോ? കൊള്ളാം...

എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ...

വാഴക്കോടന്‍ ‍// vazhakodan said...

നിലപാടുകള്‍ ..! കൊള്ളാം!!

അഭി said...

കൊള്ളാം

Typist | എഴുത്തുകാരി said...

നേതാവ് പ്രസ്ഥാവന ഇറക്കാനും പാവം ജനം അതൊക്കെ വിശ്വസിക്കാനും.

ഭായി said...

നേതാവിനോട് ഒന്ന് പറഞ് മനസ്സിലാക്കിക്കൊട് തെച്ചിക്കോടാ..
പ്രസ്താവന എന്ന വേല ഇറക്കിയാല്‍ എപ്പോഴും ജനമതങ് വിശ്വസിച്ചെന്ന് വരില്ല. ഈ ജനങള്‍ മണ്ടന്മാരാണെന്ന് എപ്പോഴും ധരിച്ചുകളയരുത്...!!

ഹലോ മൈ ഡിയര്‍ നേതാവ് അതോക്കെ പണ്ട്!!

തെച്ചിക്കോടന്‍ said...

പ്രയാണ്‍: നന്ദി
അക്ബര്‍: അതെ വയറാണ് പ്രശ്നം, നന്ദി
ഒ എ ബി: അറിയപ്പെടാന്‍ അങ്ങിനെ എന്തെല്ലാം കളികള്‍, നന്ദി
രഞ്ജിത്ത്: നന്ദി വന്നതിനും അഭിപ്രായങ്ങള്‍ക്കും
മനോരാജ്: നാട്ടില്‍ പോകാന്‍ പറ്റില്ലേ ഇനി? നന്ദി.
കൊല്ലേരി തറവാടി: ചിലതൊക്കെ പറഞ്ഞു പോകുന്നതാണ്. തീര്‍ച്ചയായും വരാം , ഇവിടെ വന്നതിനു നന്ദി.
വാഴക്കോടന്‍: വായനക്ക് നന്ദി
അഭി: നന്ദി
ടൈപ്പിസ്റ്റ്: അങ്ങനെ അവരിപ്പോഴും കരുതുന്നു എന്നാണു തോന്നുന്നത്. നന്ദി
ഭായ്: കാലം മാറി അല്ലെ. നന്ദി

എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍കൂടി നന്ദി, ഇനിയും വരണം.

കുമാരന്‍ | kumaran said...

നേതാവ് പ്രസ്ഥാവനയിറക്ക്, ജനം അതും വിശ്വസിച്ചോളും..!!"

തണല്‍ said...

ജനം(കഴുതകള്‍)എല്ലാം വിശ്വസിക്കാന്‍ വേണ്ടി ശ്രഷ്ടിക്കപ്പെട്ടിട്ടുള്ളവയാണ്

Sapna Anu B.George said...

ഇതും കൊള്ളാം തെച്ചിക്കാടന

ബിലാത്തിപട്ടണം / Bilatthipattanam said...

ഇന്നെവിടെ ഗെഡീ,ആത്മാർത്ഥതയുള്ള നേതാക്കളും,അണികളും ...?
എല്ലാം കുത്തകതൊഴിലുകളായി മാറിയില്ലേ

subair mohammed sadiqu (sm.sadique) said...

തീവ്രവാദിക്കും മതം മിതവാദിക്കും മതം പിന്നെന്തിനു അബ്ദുല്ലകുട്ടിക്കും ഡോ മനോജിനും മതമില്ലാണ്ടിരിക്കണം .അല്ല പിന്നെ ......

ഒഴാക്കന്‍. said...

കൊള്ളാം തള്ളെ!!

പട്ടേപ്പാടം റാംജി said...

ഭാര്യയുടെ കളവ്‌ കണ്ടുപിടിക്കുമ്പോള്‍ പാര്‍ട്ടി രക്ഷിക്കാതിരുന്നാല്‍ കുട്ടിമനോജുകള്‍ കണ്ടെത്തിയ മതത്തെയല്ല പാലക്കാട്ട്‌ രാമന്‍ കൂട്ടുപിടിക്കുക.
അറിയാമോ....?

T. K. Unni said...

കഴുതജനം എന്തും വിശ്വസിച്ചിട്ടേയുള്ളു...!!

തെച്ചിക്കോടന്‍ said...

കുമാരന്‍
തണല്‍
സ്വപന അനു ജോര്‍ജ്‌
ബിലാത്തിപട്ടണം
സുബൈര്‍ മുഹമ്മദ്‌
ഒഴാക്കന്‍
പട്ടേപ്പാടം റാംജി
ടി കെ ഉണ്ണി

എല്ലാവരുടെയും വായനക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദി പറയുന്നു.
വീണ്ടും പ്രതീക്ഷിക്കുന്നു.

jayarajmurukkumpuzha said...

nannayi................... aashamsakal..........

chris Blogger said...

I came here following Ramans blog.
Nice blog.

മുരളി I Murali Nair said...

ഹഹ വടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകല്ലേ..
വിശ്വസിച്ചോളും..

the man to walk with said...

mmmmmmm......

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അതാണതിന്റെ വശം :)

നില പാടുകൾ അല്ല. നിൽ നില്പിനു വേണ്ടിയുള്ള നില വിളികൾ !!

തെച്ചിക്കോടന്‍ said...

jayarajmurukkumpuzha: നന്ദി
chris Blogger: നന്ദി
മുരളി: അതെ അവ വീണ്ടും കൂടി, നന്ദി
the man to walk with: നന്ദി
ബഷീര്‍ പി.ബി.വെള്ളറക്കാട്‌: ശരിയാണ്, നിലനില്‍പ്പിന്റെ ചില വിളികള്‍, കളികള്‍

എല്ലാവര്ക്കും നന്ദി, വീണ്ടും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

ഹംസ said...

അത് ശരിയാണല്ലോ!, നേതാവ് പ്രസ്ഥാവനയിറക്ക്, ജനം അതും വിശ്വസിച്ചോളും..!!"


ജനം വിശ്വസിച്ച്കൊള്ളും
“ വിശ്വാസം അതല്ലെ എല്ലാം“

കൊലകൊമ്പന്‍ said...

കുറച്ചേ മനസിലായുള്ളു :-(