Thursday 28 April, 2011

വെറുതെ കിട്ടിയ ഉപദേശം!


ജീവിതത്തില്‍ ഇന്നേവരെ ഇത്തരമൊരവസ്ഥ ഉണ്ടായിട്ടില്ല ഉസാമക്ക്! അതും വിലപിടിച്ച സ്വന്തം സാധനങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴ്, പോരാത്തത്തിനു കള്ളന്‍ തന്നെ താക്കീത് തരികയുമാകുമ്പോള്‍! ഊഹിക്കുന്നതിലും അധികം തന്നെയായിരുന്നു ഉസാമയുടെയും അപ്പോഴത്തെ അവസ്ഥ. 

വാരാന്ത്യത്തിലെ ഒരു വൈകുന്നേരം കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാന്‍ പോയതായിരുന്നു ഉസാമ. ബീച്ചിലെ പാര്‍ക്കിങ്ങില്‍ കാറുനിറുത്തി നീന്താനാവശ്യമായ വസ്ത്രങ്ങള്‍ മാറി. പക്ഷെ ഒരു പ്രശ്നം! മൊബൈല്‍, വലറ്റ് തുടങ്ങിയവ എവിടെ ഒളിപ്പിക്കും?. കര്‍ശനമായ നിയമങ്ങളുള്ള രാജ്യമാണെങ്കിലും അതിനനുസരിച്ച് മോഷണങ്ങളും പിടിച്ചുപറിയും നടക്കുന്നുണ്ട്.

എന്താണൊരു പോംവഴി എന്ന അവരുടെ കൂട്ടായ ചിന്തയുടെ അവസാനം കൂട്ടുകാരനാണ് ആ ആശയം പറഞ്ഞത്.  സാധനങ്ങള്‍ കാറില്‍ തന്നെ ഒളിപ്പിച്ചു വെക്കുക. പക്ഷെ താക്കോല്‍ എവിടെ വെക്കും ? കടലില്‍ വീണുപോയാല്‍?!

അതിനും പ്രതിവിധിയുണ്ടായിരുന്നു കൂട്ടുകാരന്റെ കയ്യില്‍ ‘വണ്ടിയില്‍ തന്നെ വയ്ക്കാം! എന്നിട്ടു പിന്നിലെ ഒരു വാതില്‍ മാത്രം ലോക്ക് ചെയ്യാതെ വെറുതെ അടയ്ക്കാം!

മൂന്നു വാതിലുകളും ലോക്കുചെയ്ത അടച്ച കാറ് പുറമെനിന്നു നോക്കിയാല് എല്ലാം ഭദ്രം!
കുറച്ചൊരു തലതിരിഞ്ഞ ഐഡിയ ആണെന്നു തോന്നിയെങ്കിലും ഉസാമക്ക് മറ്റൊരു മാര്‍ഗ്ഗവും അപ്പോള്‍ തോന്നിയില്ല.

ഒരാഴ്ച്ചയുടെ എല്ലാ അലമ്പുകളും കടലില്‍ തിമിര്‍ത്തു തീര്‍ത്ത് വൈകിയാണ് അവര്‍ കേറിയത്. കുളികഴിഞ്ഞു തിരിച്ചു വന്ന അവരെ എതിരേറ്റതു നടുക്കുന്ന ആ യാഥാര്‍ത്യമായിരുന്നു!
അവരെക്കാള്‍ മിടുക്കരായ ആരോ സാധനങ്ങള്‍ എല്ലാം അടിച്ചുമാറ്റിയിരിക്കുന്നു!.

സ്തബ്ധനായ ഒസാമ ഒരവസാന ശ്രമമെന്ന നിലയില്‍ അടുത്തുള്ള ബൂത്തില്‍ നിന്നും സ്വന്തം മൊബൈല്‍ നമ്പരില്‍ വിളിച്ചു. പക്ഷെ നിരാശ മാത്രം ഫലം!

നിരന്തര ശ്രമത്തിനൊടുവില്‍ മറുതലക്കല്‍ ഫോണെടുത്തു. ‘നീയാണോ ഈ ഫോണിന്റെ ഉടമ?!
“അതെ ഞങ്ങളുടെ സാധനങ്ങള്‍ തിരിച്ചു തരണം” ഉസാമ കനപ്പിച്ചു തന്നെ പറഞ്ഞു.

‘തരില്ല’ കള്ളന്റെ നിസ്സംഗമായ മറുപടി.

ശബ്ദത്തിന്റെ ഘനം കൂട്ടിയും കുറച്ചും പിന്നെ പറ്റെ താഴ്ത്തിയും ഒസാമ ഫോണെങ്കിലും തിരിച്ചു തരണം എന്ന് അപേക്ഷിച്ചെങ്കിലും കള്ളന്‍ ഉറപ്പിച്ചു തന്നെ പറഞ്ഞു "ഇല്ല".

ഫോണിന്റെ സിംകാര്‍ഡ്‌ എങ്കിലും തിരിച്ചു  തരണം ഒരു പാട് വിലപ്പെട്ട നമ്പറുകളുണ്ടതില്‍ എന്ന ഉസാമയുടെ അവസാനത്തെ ആവശ്യം കേട്ട കള്ളന്‍ പൊട്ടിത്തെറിച്ചു.

“നിനക്കൊന്നും തലയില്‍ ഒന്നുമില്ലേ, എല്ലാവരും തന്നെപ്പോലെ മണ്ടന്മാരാനെന്നു വിചാരിച്ചോ?! വിലപിടിച്ച സാധനങ്ങള്‍ വച്ച വണ്ടി ലോക്ക് ചെയ്യാതെ താനൊക്കെ ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്?! സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കാനറിയാത്ത തനിക്കിതൊരു പാഠമാവട്ടെ”.

വിലപിടിച്ച സാധനങ്ങള്‍ നഷ്ടപ്പെട്ടതിനു പുറമേ വെറുതെ കിട്ടിയ ആ പരിഹാസക്കൊട്ടില്‍ ഒസാമ വായും പൊളിച്ചിരുന്നു പോയി!

61 comments:

Unknown said...

സഹപ്രവര്‍ത്തകന് വെറുതെ കിട്ടിയ ഒരു ഉപദേശം!

ഷമീര്‍ തളിക്കുളം said...

ഈ ഉപദേശം വെറുതെ കിട്ടിയെന്നു പറയാന്‍ പറ്റില്ല...!! വിലപിടിപ്പുള്ള സാധനങ്ങള്‍ക്ക് പകരമായി വിലപിടിപ്പുള്ള ഒരു ഉപദേശം കിട്ടിയല്ലോ, നല്ല കള്ളന്‍...!!!

തൂവലാൻ said...

sathyam para.Osama thechikkodan thanneyalle?

Yasmin NK said...

അതിബുദ്ധി ആപത്ത്.

അല്ലാ..ആരാ ഈ ഒസാമ..?

അലി said...

വിലപ്പെട്ട സാധനങ്ങൾ പോയാലെന്താ നല്ലൊരു ഉപദേശം കിട്ടിയല്ലോ!

ഷബീര്‍ - തിരിച്ചിലാന്‍ said...

ബീച്ചില്‍ പോകുംബോള്‍ സ്ഥിരമായി അനുഭവിക്കാറുള്ള ഒന്നാണ് ഈ പ്രശനം.. എവിടെ ഒളിപ്പിക്കും...? ഒരുത്തനെ കരയിലിരുത്തി ബാക്കിയുള്ളവര്‍ കുളിക്കാറാണ് പതിവ്. പാറാവുകാരനെ ഇട്യ്ക്കിടയ്ക്ക് മാറ്റിയാല്‍ മതി. കള്ളന്റെ ഫ്രീ ഉപദേശത്തോടൊപ്പം കിടക്കട്ടെ ഞമ്മളേം വക ഫ്രീ ആയിട്ട് ഒരെണ്ണം...

sm sadique said...

സാമാനം പോയാലെന്താ , ഉപദേശം കിട്ടിയല്ലോ…?
ഞമ്മക്ക് അത് മതി.

ശ്രീ said...

വിലപ്പെട്ട ഉപദേശം ആണല്ലോ.

Kadalass said...

ഉപദേശം കള്ളന്റേതാണെങ്കിലും കാര്യമില്ലതില്ല.
ആശംസകൾ!

പട്ടേപ്പാടം റാംജി said...

സാധാരാണ സംഭവിക്കാറുള്ള കാര്യങ്ങളാണ് ഇത്. എവിടെ ഒളിപ്പിച്ചാലും അത് കണ്ടെത്തുമെന്ന ഒരു വിചാരവും എവിടെ ഒളിപ്പിക്കാന്‍ ശ്രമിച്ചാലും നമ്മുടെ മനസ്സില്‍ ഉണ്ടാകും. ആ സമയത്തെ ഒരവസ്ഥ നന്നായ്‌ പറഞ്ഞു, കൂടെ കിട്ടിയ ഉപദേശവും.

Pony Boy said...

ഞാനാരുന്നേ..എല്ലാം കാറിൽ വച്ചിട്ട് കടപ്പുറത്ത് കീ കുഴിച്ചിട്ടേനെ..എന്നിട്ട് അടയാളത്തിനായി ഒരു ഉണങ്ങിയ കമ്പിൽ വെള്ള കർച്ചീഫും കെട്ടി അതിന്റെ മോളിൽ കുത്തി നിർത്തും...

Unknown said...

കള്ളാ,,കള്ളാ,,കൊച്ചു കള്ളാ....
ഒസാമ ബിന്‍ലാദന്‍ ഒന്നുമല്ലല്ലോ..

ajith said...

ഒരു നമ്പൂതിരി ഫലിതം ഓര്‍മ്മ വന്നു. പെട്ടി കൊണ്ടുപോയെങ്കിലെന്താ താക്കോല്‍ നമ്മുടെ കയ്യിലല്ലേ?

ഹരി/സ്നേഹതീരം പോസ്റ്റ് said...

അവന്-കള്ളന്-നന്ദിപറയുക!കാറ് ബാക്കി വെച്ചില്ലേ?ഒരു കാറിനൊക്കെ ഇപ്പൊ എന്താ വില!!!

റഫീക്ക് പൊന്നാനി said...

നല്ല ബെസ്റ്റ് കള്ളന്‍

ചാണ്ടിച്ചൻ said...

ഹ ഹ.....ഈ കള്ളന്‍, കായംകുളം കൊച്ചുണ്ണിയുടെ ഒരു അനന്തരവനായിട്ടു വരും....
രസികന്‍ പോസ്റ്റ്‌.....

Muralee Mukundan , ബിലാത്തിപട്ടണം said...

കള്ളന് കഞ്ഞിവെക്കുന്നവർ എന്ന് കേട്ടിട്ടുണ്ട്..
ഇത് കള്ളന് കക്കാൻ താക്കോല് കൊടുത്തിട്ടിട്ട് സാരോപദേശം വാങ്ങിക്കുന്നവരെ ആദ്യായിട്ടിട്ട് കാണാണ് കേട്ടൊ

ഒപ്പം വളരെ ലളിതസുന്ദരമായി ആവിഷ്കരിക്കുകയും ചെയ്തിരിക്കുന്നൂ...

മൻസൂർ അബ്ദു ചെറുവാടി said...

എനിക്കിഷ്ടായി ,
നിങ്ങളെയല്ല. ആ കള്ളനെ.
പറഞ്ഞപോലെ ഇനി കള്ളന്മാരെ പറ്റിക്കാന്‍ പോയി കുടുങ്ങേണ്ട :)

Lipi Ranju said...

നല്ല മാന്യനായ കള്ളന്‍, കാര്‍ കൊണ്ടുപോയില്ലന്നു മാത്രമല്ല,
ഫോണ്‍ ഓഫ്‌ ചെയ്തു വയ്ക്കാതെ, അറ്റന്റ് ചെയ്തു നല്ലൊരു ഉപദേശവും തന്നില്ലേ!

Jazmikkutty said...

പാവം ഒസാമ..കള്ളന്റെ ഉപദേശം കൂടിയായപ്പോള്‍ വെള്ളം കുടിച്ചു പോയിട്ടുണ്ടാവും..എന്നാലും ഈ പൊട്ടബുദ്ധി പറഞ്ഞു കൊടുത്ത ചങ്ങാതി മിസ്റ്റെര്ബീന്‍ ഫാനായിരിക്കാനാ സാധ്യത...:)

ഹാപ്പി ബാച്ചിലേഴ്സ് said...

ഹി ഹി. നല്ല ആത്മാർത്ഥതയുള്ള കള്ളൻ. സാധനങ്ങൾ തിരിച്ചു തന്നില്ലെങ്കിലും അതിനേക്കാൾ വിലപിടിച്ച ഉപദേശം തന്നില്ലേ..

ഐക്കരപ്പടിയന്‍ said...

ഉപദേശകന്റെ റോൾ കള്ളൻ ഭംഗിയായി ചെയ്തു... പഴയപോലെയല്ല, കള്ളന്മാർ ഒക്കെ പുരോഗമിച്ചു പോയില്ലേ...

നമ്മളൊക്കെ സാധാരണ ചെയ്യുക ഫാര്യയെ കൊണ്ടുപോവുകയോ അല്ലെൻകിൽ ഒരാളെ നിരബന്ധിച്ച് കരയിൽ ഇരുത്തുകയോ ആണ്...

Hashiq said...

എല്ലാവര്‍ക്കും ഫ്രീ ആയി കൊടുക്കുവാന്‍ പറ്റുന്നത് ഉപദേശം മാത്രം... അപ്പോള്‍ കള്ളന്‍ മാത്രമെന്തിനാ മാറി നില്‍ക്കുന്നെ?

വാഴക്കോടന്‍ ‍// vazhakodan said...

ബെസ്റ്റ്! :)

OAB/ഒഎബി said...

ഉസാമ! പേര് മാറിയോ ?

കുഞ്ഞൂസ് (Kunjuss) said...

സാധനങ്ങള്‍ എല്ലാം കള്ളന്‍ കൊണ്ടു പോയെങ്കിലെന്താ , നല്ലൊരു ഉപദേശം കിട്ടിയില്ലേ....അതും ഒരു കള്ളന്റെ കയ്യില്‍ നിന്നും ഫ്രീയായി.... ഇത്തരം ഭാഗ്യമൊക്കെ അതിബുദ്ധിമാനായ കൂട്ടുകാരനുള്ള ഒസാമക്കല്ലേ കിട്ടൂ....? :)

Naushu said...

നല്ല കള്ളന്‍ .... എനിക്കിഷ്ട്ടായി...

ശങ്കരനാരായണന്‍ മലപ്പുറം said...

sm sadique said...
സാമാനം പോയാലെന്താ , ഉപദേശം കിട്ടിയല്ലോ…?
ഞമ്മക്ക് അത് മതി.

mayflowers said...

കടുവയെ പിടിച്ച കിടുവ.

കൊമ്പന്‍ said...

തെചികൊടന് ഇങ്ങനെ ഒരു അബദ്ധവും പറ്റിയോ? ഹഹഹ്

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇക്കാടെ ഒക്കെ ഒരു ടൈമേയ്....
നല്ല ബെസ്റ്റ് ടൈം
കള്ളന്റെ കയ്യീന്നൊക്കെ ഉപദേശം കിട്ടാന്നു വെച്ചാ...
നല്ല കാര്യല്ലേ....

Unknown said...

എല്ലാവര്ക്കും വളരെ നന്ദി.

ചങ്കെടുത്തു കാട്ടിയാലും ചെമ്പരത്തിപ്പൂവാണെന്നു പറയരുത്! :)

.. said...

നേരം പോക്ക്? :)

MT Manaf said...

നന്നായി
അവന്റെ കയ്യില്‍ മോഷ്ടിക്കാത്ത സാധനം ഉപദേശം മാത്രമായിരിക്കും!
കൈ നീട്ടി വാങ്ങാം....

ഭായി said...

അല്ല മാഷേ..യ്, പിന്നെ താക്കോൽ എവിടെ വെക്കും..? പറയ്...!!!
:)

Akbar said...

നിനക്കൊന്നും തലയില്‍ ഒന്നുമില്ലേ, എല്ലാവരും തന്നെപ്പോലെ മണ്ടന്മാരാനെന്നു വിചാരിച്ചോ?!

അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്. അപ്പൊ ഇനി സൂക്ഷിക്കുക.

Villagemaan/വില്ലേജ്മാന്‍ said...

അങ്ങൊരു ഒരു ഉപദേശം എങ്കിലും തന്നല്ലോ !

സത്യത്തില്‍ ഈ ഒസാമ ആരാ മാഷെ !

ഏപ്രില്‍ ലില്ലി. said...

ഒസാമ എന്ന് കണ്ടപ്പോള്‍ ..നമ്മടെ ലാദന്റെ കാര്യം ആവും എന്നാ കരുതിയെ. എന്തായാലും നല്ല " വിലപിടിച്ച" ഉപദേശം കിട്ടിയില്ലേ :-) .

jayanEvoor said...

പാവം ഉസാമ!
ഇനിയെങ്കിലും നന്നാവും എന്ന് നമ്മളിൽ ഓരോ ഉസാമയും ചിന്തിക്കാം!

Prabhan Krishnan said...

എന്റെ ഫോണ്‍ ( Nokia N-73 ) കളഞ്ഞുപോയിട്ടിപ്പം വര്‍ഷം ഒന്നരയായി..!ഞാന്‍ എത്രവിളിച്ചിട്ടും ആ...##@**..കള്ളന്‍ എടുത്തില്ല സ്വിച്ചോഫ് ചെയ്തുകളഞ്ഞു...!!ദുഷ്ട്ടന്‍..!! കശ്മലന്‍..!!! ഉപദേശം എത്രവേണേലും കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു...സത്യം!!!!

കഥ നന്നായിട്ടൂണ്ട് ട്ടോ...
(എന്റേയ് ല് തരാന്‍ ഉപദേശോന്നുമില്ല..!!)
ഒത്തിരിയൊത്തിരിയാശംസകള്‍....!!!

http://pularipoov.blogspot.com/

san_calicut said...

നിങ്ങളുടെ ബ്ലോഗ്‌ ഈ ഫോറം ഉപയോഗിച്ച് കൂടുതല്‍ ജനപ്രിയമാക്കാന്‍ ശ്രമിക്കൂ
മലയാളത്തിലെ മികച്ച ബ്ലോഗ്‌ ചര്‍ച്ച ഫോറം
http://bloggersworld.forumotion.in/

നാമൂസ് said...

അമ്പടാ {തസ്കര]വീരാ... നീ ഉസാമയെയും പറ്റിച്ചല്ലേ..?
കൊള്ളാം. 'അതി വെളവന് അരി അങ്ങാടീല്‍' തന്നെ.
ഇനിയെങ്കിലും സൂക്ഷിച്ചും കണ്ടും നടന്നാല്‍ നമുക്ക് കൊള്ളാം.

ജയരാജ്‌മുരുക്കുംപുഴ said...

upadeshichayalum kollam, athu ketta alum kollaam......

ബെഞ്ചാലി said...

വെറുതെ കിട്ടിയതാണെങ്കിലും വിലപിടിപ്പുള്ളതാ..
ഉപദേശം കേട്ട് ഇനിയെങ്കിലും നന്നായാലോ :)

Vayady said...

വന്നു വന്ന് കള്ളന്മാര്‍ക്കൊക്കെ എന്താ ബുദ്ധി! എനിക്ക്‌ ഈ കള്ളനെ 'ശ്ശ' പിടിച്ചു.

A said...

ഹുമര്‍ സെന്‍സ്‌ ഉള്ള കള്ളന്‍ തന്നെ. ശ്രീനിവാസനെ ഓര്മ വരുന്നു. ഈ കള്ളനായി അഭിനയിക്കാന്‍ പറ്റിയ ആള്‍ ശ്രീനി തന്നെ. രസികന്‍ പോസ്റ്റ്‌ ന്നു പറയണോ രസികന്‍ സംഭവം ന്നു പറയണോ? നീട്ടി വലിക്കാതെ നല്ല താളത്തില്‍ പറഞ്ഞു

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അയ്യേ ..
മണ്ടത്തരമായില്ലേ ചെയ്തത്!
കാറിന്റെ ഗ്ലാസിന്മേല്‍ 'ഈ കാറില്‍ വിലപിടിപ്പുള്ള ഒന്നുമില്ല' എന്ന് എഴുതി ഒരു സ്റ്റിക്കര്‍ ഒട്ടിച്ചാല്‍ മതിയായിരുന്നു..

Satheesh Haripad said...

ഈ കഥയ്ക്ക് കൂടുതൽ യോജിക്കുന്ന പേര്‌ 'വടി കൊടുത്തു വാങ്ങിയ അടി' എന്നായിരുന്നു.

കൊള്ളാം മാഷേ.
ആശംസകളോടെ
satheeshharipad.blogspot.com

അണ്ണാറക്കണ്ണന്‍ said...

ഇങ്ങളെ തമ്മയ്ച്ച്‌ക്ക്‌ണ്...

കൊമ്പന്‍ said...

ഈ ഉപദേശം മാറി എന്താ പുതിയത് വരാത്തത്

ഫൈസല്‍ ബാബു said...

വെറുതെ കിട്ടിയ ഉപദേശമല്ല ചോദിച്ചു വാങ്ങിയ ഉപദേശമാ ഇത് ...ഇഷ്ടായി ഒരു പാട്

sulekha said...

pora ennanu enikku thonnunnath.mattu postukale apekshich atra nannayilla.

കോമൺ സെൻസ് said...

സാമാനം പോയാലെന്താ , ഉപദേശം കിട്ടിയല്ലോ…?
ഇഷ്ടായി...

Anil cheleri kumaran said...

നല്ലൊരു ഉപദേശം കിട്ടിയല്ലോ. അത് മതി.

Naseef U Areacode said...

കള്ളനെ വെറൂപ്പിക്കണ്ട.. കാരണം കള്ളന്റെ ഉപദേശങ്ങൾ ഇനിയും കിട്ടുമല്ലോ...
ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ said...

vilappetta upadesham thanne.....

Mohiyudheen MP said...

“നിനക്കൊന്നും തലയില്‍ ഒന്നുമില്ലേ, എല്ലാവരും തന്നെപ്പോലെ മണ്ടന്മാരാനെന്നു വിചാരിച്ചോ?! വിലപിടിച്ച സാധനങ്ങള്‍ വച്ച വണ്ടി ലോക്ക് ചെയ്യാതെ താനൊക്കെ ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്?! സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കാനറിയാത്ത തനിക്കിതൊരു പാഠമാവട്ടെ”.

നല്ലൊരു ഉപദേശം കിട്ടിയല്ലോ!

Rishad said...

നല്ല കള്ളന്‍ ! പോസ്റ്റ്‌ കലക്കി

kochumol(കുങ്കുമം) said...

ബുദ്ധിമാന്മാര്‍ ആയ മണ്ടന്മാര്‍ ..നല്ലൊരു ഉപദേശം കിട്ടിയല്ലോ... അത് നന്നായിട്ടോ ..

Muralee Mukundan , ബിലാത്തിപട്ടണം said...

ദെവ്യടാ‍ാ..ഭായ്

Echmukutty said...

എന്തൊരു നല്ല കള്ളന്‍.....