Monday 9 February, 2009

ഇംഗ്ലീഷ് പ്രേതം

ഉറക്കം വരാതെ കണ്ണടച്ച് കിടക്കുകയായിരുന്നു അയാള്‍. വാരാന്ത്യത്തിലെ ആലസ്യത്തില്‍്നിന്നും ഇനിയും വിട്ടുമാറിയിട്ടില്ലാത്ത മനസ്സ്‌ അടുത്ത ദിവസം ചെയ്യേണ്ടുന്ന ജോലിയെക്കുറിച്ചൊര്‍്ത്തു വെറുതേ ആകുലപ്പെട്ടു. തൊട്ടടുത്ത്‌ കുട്ടികള്‍ കിടക്കപ്പായയില്‍ കളിക്കുകയാണ്. എന്നും ഒരേപോലെ ആഘോഷമായ, ആകുലചിന്തകള്‍് അലട്ടാത്ത, ഗര്‍വ്വും കിടമത്സരവും ഇല്ലാത്ത ബാല്യം.

എല്‍ കെ ജി യില്‍ പഠിക്കുന്ന നാല് വയസ്സുകാരി എന്തോ ചോദിച്ചു, ഉറക്കത്തെ തന്നിലേക്കടുപ്പിക്കുവാന്‍് പരമാവധി ശ്രമിക്കുകയയിരുന്നത് കൊണ്ടു എന്താണവള്‍ പറഞ്ഞതെന്ന് ശ്രദ്ധിച്ചില്ല.

"ഹേയ് ഫാദര്‍ യു ആര്‍ എ ഘോസ്റ്റ്" അത് ശരിക്കും കാതിലെത്തി. അമ്പരപ്പോടെ കണ്ണുതുറന്നു നോക്കിയപ്പോള്‍ കൊച്ചു പല്ലുകള്‍ പുറത്തുകാട്ടി അവള്‍ ചിരിക്കുന്നു.

"മറ്റേ സ്കൂളിലായിരുന്നെങ്കില് ഇപ്പോള്‍് അവള്‍്ക്ക് ഇങ്ങനെ ഇംഗ്ലീഷ് പറയാന്‍ പറ്റുമായിരുന്നോ? സ്കൂള്‍ മാറിയത് എന്തായാലും നന്നായി" മകളുടെ ഇംഗ്ലീഷ് പരിജ്ഞാനം കണ്ടു അയാളുടെ ഭാര്യ അഭിമാനത്തോടെ പറഞ്ഞു.

അയാളിലെ ആദ്യ അമ്പരപ്പ് പതുക്കെ അഭിമാനത്തിന് വഴിമാറി... കാണെക്കാണെ അയാളുടെ രോമങ്ങള്‍ എഴുന്നേറ്റു നില്‍കാന്‍ തുടങ്ങി. ഉള്ളില്‍ നിറഞ്ഞ സംത്രിപ്തിയോടെ, അഭിമാനത്തോടെ അയാള്‍ വീണ്ടും കണ്ണടച്ച് കിടന്നു.

9 comments:

നരിക്കുന്നൻ said...

‘അയാളിലെ ആദ്യ അമ്പരപ്പ് പതുക്കെ അഭിമാനത്തിന് വഴിമാറി...‘

ഈ ഒരൊറ്റ വരി മതി കഥയെ മനോഹരമ്മാക്കാൻ. എല്ലാം പറയാതെ പറഞ്ഞു.

[ഇവിടെ എത്താ‍ൻ ഒരുപാട് വൈകി.ഇനിയെല്ലാം ഒന്ന് വായിക്കട്ടേ.. എന്തോ ഈ ബ്ലോഗ് അഗ്രിഗേറ്റേഴ്സ് കാണാതെ പോയി എന്ന് തോന്നുന്നു. ബൂലോഗത്തിന്റെ വിശാലമായ സൌഹൃദ ലോകത്തേക്ക് സ്വാഗതം]

ആശംസകളോടെ
നരി

ശ്രീഇടമൺ said...

അയാളിലെ ആദ്യ അമ്പരപ്പ് പതുക്കെ അഭിമാനത്തിന് വഴിമാറി... കാണെക്കാണെ അയാളുടെ രോമങ്ങള്‍ എഴുന്നേറ്റു നില്‍കാന്‍ തുടങ്ങി. ഉള്ളില്‍ നിറഞ്ഞ സംത്രിപ്തിയോടെ, അഭിമാനത്തോടെ അയാള്‍ വീണ്ടും കണ്ണടച്ച് കിടന്നു.

നല്ല എഴുത്ത്...*
തുടരുക...*
ആശംസകള്‍...*

smitha adharsh said...

നന്നായിരിക്കുന്നു...ഒരു കൊച്ചു കാര്യം എത്ര മനോഹരമായി പറഞ്ഞു?
ആശംസകള്‍..ഇനിയും തുടരുക..ഈ എഴുത്ത്..

Thaikaden said...

Ithu kallaamallo!!!!!

the man to walk with said...

abhimanicholoo..abhimaanicholoo

Unknown said...

നരി: നന്ദി, ഇവിടെവരെ വന്നതിനു, പ്രോത്സാഹത്തിനും. മേലിലും പ്രതീക്ഷിക്കുന്നു.

ശ്രീ: നന്ദി, ഇനിയും വരുമല്ലോ. പേരു മുഴുവന്‍ വായിക്കാന്‍ പറ്റുന്നില്ല

സ്മിത: പ്രോത്സാഹനങ്ങള്‍്ക്കും വന്നതിനും നന്ദി. വീണ്ടും പ്രതീക്ഷിക്കുന്നു.

തൈകാടന്‍്: നന്ദി, ഇനിയും വരണം.

the man to walk with: അഭിമാനം ഇപ്പോളാണ്, എനിക്കും ഒപ്പം നടക്കനായല്ലോ.

എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി

Unknown said...

Wah...very nice ....really....all the best n good luck.

Unknown said...

റീമോള്‍: നന്ദി, വന്നതിനും കമെന്റ്സിനും, വീണ്ടും വരുമല്ലോ.

haneefa thechikkoden said...

good keep it up and continue writing