Tuesday 7 September, 2010

പെരുന്നാള്‍ ആശംസകള്‍


പെരുന്നാള്‍ അടുത്തത് കാരണം നിരത്തുകളിലൊക്കെ തിരക്ക് കൂടി. വാഹനങ്ങളെക്കൊണ്ട് വൈകുന്നേരങ്ങളില്‍ നഗരം വീര്‍പ്പുമുട്ടുന്നു. ഷോപ്പുകളില്‍ നല്ല തിരക്ക്, ഉറ്റവര്‍ക്ക് വേണ്ടി ട്രസ്സ് എടുക്കുന്ന തിരക്കിലാണ് എല്ലാവരും. കുട്ടികള്‍ സ്കൂള്‍ അടച്ചത് കാരണം നാട്ടിലായതിനാല്‍ എനിക്കാണെങ്കില്‍ അത്തരമൊരു തിരക്കുമില്ല! 

നാട്ടില്‍നിന്ന് വന്നതില്‍ പിന്നെ റൂമില്‍ ഒറ്റക്കാണ് . ഭാര്യയും കുട്ടികളും എത്താന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയുന്നത് വലിയ പാട് തന്നെ. അലക്കണം, തേക്കണം, വൃത്തിയാക്കണം കൂടാതെ ഭക്ഷണം അതിലും വലിയ പ്രശ്നം.  ഭാര്യയെ നാട്ടിലയച്ചിട്ടു വേണം നല്ല ഭക്ഷണം കഴിക്കാന്‍ എന്ന് തമാശയായി ഇവിടെ പറയാറുണ്ടെങ്കിലും ഡബിള്‍ കോട്ടില്‍ സിങ്കിളായി വിശാലമായി മലര്‍ന്നു കിടക്കാം എന്ന ഒരു മെച്ചം മാത്രം.

ഇവിടെ വന്നത് തൊട്ടു ഭക്ഷണം ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. വന്നിറങ്ങിയത് പാചകക്കാരനുള്ള ബാച്ചിലര്‍ റൂമില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ പല കൂട്ടുകാരെയും പോലെ പാചകം പഠിക്കേണ്ടി വന്നിട്ടില്ല. ധാരാളം ആളുകള്‍ ഉംറ വിസയില്‍ വന്നിരുന്നത് കൊണ്ട് പലരും പാചക ജോലിയായിരുന്നു പരിഗണന കൊടുത്തിരുന്നത്. അതാകുമ്പോള്‍ സുരക്ഷിതമാണ് കൂടാതെ റൂം വാടകയും ഭക്ഷണവും ഫ്രീ. നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ന് അനതികൃത താമസക്കാര്‍ കുറഞ്ഞു കൂടെ പാചകക്കാരും.
ഭാര്യയുടെ ഓണ്‍ ലൈന്‍ സഹായത്തോടെ അത്യാവശയം ചില ചെറിയ പാചക പരീക്ഷണങ്ങള്‍ നടത്തിയും അനുജന്റെ വീട്ടിലുമൊക്കെ ആയി നോമ്പങ്ങിനെ വലിയ ബുദ്ധിമുട്ടില്ലാതെ കഴിയാറായി. പക്ഷെ ഇനി...? വയറിനു പിടിക്കില്ലെങ്കിലും ഹോട്ടലുതന്നെ ശരണം.
കുട്ടികളുണ്ടെങ്കിലെ ആഘോഷങ്ങള്‍ക്കൊരു കൊഴുപ്പുണ്ടാകൂ, ഒറ്റെക്ക് എന്താഘോഷം! കയ്യില്‍ മൈലാഞ്ചിയുമണിഞ്ഞു പുത്തനുടുപ്പിട്ടു കുളിച്ചൊരുങ്ങി സന്തോഷപൂര്‍വ്വം അവര്‍ നടക്കുന്ന കാഴ്ചയാണ് മുതിര്‍ന്നവരുടെ മനം നിറക്കുന്ന സദ്യ. ഇവിടെ നാല് ചുമരുകല്‍ക്കുള്ളിലെ പരിമിതമായ അവസ്ഥ അതിനെ ചുരുക്കി കളയുന്നു.

'ഞങ്ങള്‍ ഉടനെ വരും വരാതെ ഒറ്റയ്ക്ക് ബ്രോസ്റ്റ്‌ തിന്നരുതുട്ടോ' എന്ന് എന്നോട് ശട്ടം കെട്ടിയ മോള് ഫോണ്‍ വിളിക്കുമ്പോഴൊക്കെ കളിത്തിരക്കിലാണ് ആളെ കിട്ടാനില്ല എന്നാണു കേള്‍ക്കുന്നത്. ഇവിടായിരുന്നപ്പോള്‍ സാധിക്കാത്തതിനൊക്കെ അവര്‍ നിരന്തരം വീടിനുള്ളിലും തൊടിയിലും നടന്നും മഴയും വെയിലും കൊണ്ടും കളിച്ചു പ്രതികാരം വീട്ടുന്നു. എന്റെ കുടുംബത്തോടൊപ്പം ജീവിക്കണം എന്ന സ്വാര്‍ത്ഥതയില്‍ ഞാന്‍ അവരോടു ചെയ്യുന്നത് ഒരു തരത്തിലുള്ള അനീതിയല്ലേ എന്ന കുറ്റബോധം മനസ്സിന്റെ ഒരു കോണില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു.

അതൊക്കെ പോട്ടെ, കാര്യങ്ങള്‍ അങ്ങിനെ നടക്കും.

എല്ലാവര്‍ക്കും ഈ ഡബിള്‍ കോട്ടിലെ സിംഗിള്‍ ബാച്ചിയുടെ ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍!.

27 comments:

Unknown said...

എല്ലാവര്ക്കും സന്തോഷപ്രദമായ, ഐശ്വര്യപൂര്‍ണമായ, പെരുന്നാള്‍ ആശംസകള്‍.

അനൂപ്‌ .ടി.എം. said...

തെച്ചികോടന് എന്‍റെ പെരുന്നാള്‍ ആശംസകള്‍..

kambarRm said...

എന്റെയും പെരുന്നാൾ ആശംസകൾ...
എന്നാലും കെട്ട്യോളുടെയും കുട്ട്യോളുടെയും കൂടെ ഇക്കാക്കും പോകാമായിരുന്നു..
എല്ലാവർക്കും നന്മ നേരുന്നു..

ചാണ്ടിച്ചൻ said...

കാത്തിരിപ്പിന്റെ സുഖവും വേദനയും ഇപ്പോ മനസ്സിലായില്ലേ തെച്ചിക്കോടാ.....കാത്തിരുപ്പില്‍ അല്‍പ്പം സ്വാര്‍ത്ഥത ഉണ്ടെങ്കിലും...
ഹൃദയം നിറഞ്ഞ ഈദാശംസകള്‍....

ഒഴാക്കന്‍. said...

എന്റെയും പെരുന്നാൾ ആശംസകൾ!

മൻസൂർ അബ്ദു ചെറുവാടി said...

പെരുന്നാള്‍ ആശംസകള്‍..

Abdulkader kodungallur said...

അങ്ങിനെ അടുത്തും, അകന്നും, നഷ്ട്ടപ്പെട്ടും , കഷ്ടപ്പെട്ടും , നേടിയും, നികത്തിയും മുന്നോട്ട് പോകുന്നതാണ് ജീവിതം . ഈ പ്രയാണത്തില്‍ സ്വയം പര്യാപ്തനാകാത്തത്തിന്റെ വിഷമം ഭക്ഷണകാര്യത്തിലെങ്കിലും അനുഭവിക്കുന്നില്ലേ. ഇപ്രാവശ്യത്തെ പെരുന്നാള്‍ പ്രാതല്‍ അനുജന്റെ വീട്ടില്‍ നിന്നും
കഴിക്കുക. ഉച്ച ഭക്ഷണം ബാച്ചിലേഴ്സ് സുഹൃത്തുക്കളുടെ കൂടെ സഹായിച്ചും സഹകരിച്ചും ,ആടിയും പാടിയും ആഘോഷിക്കുക . രാത്രി കുടുംബ സുഹൃതത്ക്കളുടെ വീട്ടില്‍ അതിഥിയായി ചെല്ലുക . അല്ലെങ്കില്‍ അടുത്ത ഫ്ലൈറ്റില്‍ സലാലയിലേക്ക്‌ വരിക . പെരുന്നാള്‍ അടിപൊളി . ഹാര്‍ദ്ദവമായ പെരുന്നാള്‍ ആശംസകള്‍ .

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെ കുടുംബത്തോടൊപ്പം ജീവിക്കണം എന്ന സ്വാര്‍ത്ഥതയില്‍ ഞാന്‍ അവരോടു ചെയ്യുന്നത് ഒരു തരത്തിലുള്ള അനീതിയല്ലേ എന്ന കുറ്റബോധം മനസ്സിന്റെ ഒരു കോണില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു....
നമ്മളൊക്കെ നമ്മുടെ മക്കളുടെ ബാല്യകളിവിളയാട്ടങ്ങൾ ശരിക്കും ഇല്ലാതാക്കിയ ക്രൂരമാർ തന്നെയാണ് അല്ലേ...
ഒപ്പം ചെറിയ പെരുന്നാൾ ആശംസകളും ..കേട്ടൊ തെച്ചിക്കോടാ

Wash'Allan JK | വഷളന്‍ ജേക്കെ said...

റമദാന്‍ ആശംസകള്‍ തെച്ചിക്കോടന്‍

പട്ടേപ്പാടം റാംജി said...

ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ഇഷ്ടമില്ലെങ്കിലും നടുക്കഷ്ണം തന്നെ തിന്നണമെന്ന.

പെരുന്നാള്‍ ആശംസകള്‍.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്റേയും പെരുന്നാള്‍ ആശംസകള്‍..
പ്രവാസികളുടെ പെരുന്നാള്‍ ദാ ഇതുപോലെയൊക്കെയാണ്...
ഇവിടെ നോക്കൂ

C.K.Samad said...

ആശംസകള്‍....

അലി said...

പെരുന്നാൾ ആശംസകൾ!

ഹാപ്പി ബാച്ചിലേഴ്സ് said...

പെരുന്നാൾ ആശംസകൾ!

Vayady said...

ഇത്തവണ എത്താന്‍ വൈകി. ക്ഷമിക്കണം. എന്നാലും വൈകിയ ഈദ് ആശംസകള്‍.

Akbar said...

വരാന്‍ വൈകി. എന്നാലും രണ്ടു വാക്ക് പറഞ്ഞിട്ടേ പോകുന്നുള്ളൂ. അല്ല പിന്നെ.
നേരാ നേരം കൈകഴുകി മേശപ്പുറത്തിരുന്നു കറിക്ക് രുചിയില്ല, ചായയിട്ടത് നന്നായില്ല, ഉപ്പേരിക്ക് ഉപ്പില്ല, വറുത്തത് കരിഞ്ഞു പോയി എന്നൊക്കെ പറയുമ്പോള്‍ ഇതുണ്ടാക്കാനുള്ള പാട് നമ്മള്‍ ഓര്‍ക്കാറില്ല. അഥവാ ഓര്‍ത്താലും ഒന്ന് അഭിനന്ദിക്കാറില്ല . ഇപ്പൊ തനിയെ രണ്ടുനേരം ഭക്ഷണം ഉണ്ടാക്കി നോക്കിയപ്പോഴെങ്കിലും അതിന്റെ പങ്കപ്പാട് മനസ്സിലാക്കാനായല്ലോ. ഇടയ്ക്കു ഇങ്ങിനെ കുറച്ചു ദിവസം കുടുംബത്തിനെ നാട്ടില്‍ വിടുന്നത് നല്ലതാണ്. വിഷപ്പറിയാന്‍ നോമ്പ് നോല്‍ക്കുന്നത് പോലെ.

വൈകിപ്പോയെങ്കിലും ആശംസകളോടെ.
.

Unknown said...

അനൂപ്‌; നന്ദി
കമ്പര്‍: നന്ദി, ഞാന്‍ പോയിരുന്നു, നേരത്തെ പോന്നു.
ചാണ്ടികുഞ്: അതെ അതിനും ഒരു സുഖമുണ്ട്, നന്ദി.
ഒഴാക്കന്‍: നന്ദി.
ചെറുവാടി: നന്ദി.
അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂര്‍: നല്ല വാക്കുകള്‍ക്കു നന്ദി, വിസ വേണ്ടായിരുന്നെന്കില്‍ സലാലയില്‍ വന്നേനെ, കാണാന്‍ ആഗ്രഹമുള്ള സ്ഥലമാണത്. വിശേഷിച്ചും താങ്കളുടെ ഫോട്ടോകല്‍ കണ്ടതിനു ശേഷം. നന്ദി വായനക്കും ക്ഷണത്തിനും.
മുരളി ഭായ്‌: ഒരര്‍ഥത്തില്‍ നോക്കിയാല്‍ അതെ നമ്മള്‍ ക്രൂരരാണ്. നന്ദി ഭായ്‌
വഷളന്‍ ജെക്കെ: നന്ദി
പട്ടെപാടം റാംജി: അത് തന്നെ, നന്ദി.

Unknown said...

മിഴിനീര്‍തുള്ളി: നന്ദി
സമദ്‌ ഇരുമ്പുഴി: നന്ദി
അലി: നന്ദി
ഹാപ്പി ബാച്ചിലെര്സ്: നന്ദി
വായാടി: വൈകിയാലും വന്നല്ലോ അതിനു നന്ദി
അക്ബര്‍: അത് ശരിയാണ്, അവരുടെ പ്രയാസങ്ങള്‍ അതികമാരും ശ്രദ്ധിക്കാറില്ല, ഞാനടക്കം. ചാനലിലൊക്കെ സ്ത്രീകള്‍ തന്നെ പറയുന്നത് കേട്ടിട്ടുണ്ട് 'ജോലിയൊന്നുമില്ല ഹൗസ്‌ വൈഫ്‌ ആണ് എന്ന്'. ആ പണിയും ഒരു ജോലിയാണ് മറ്റേതൊരു ജോലിയും പോലെ തന്നെ ഒട്ടും കുറയാതെ.
വന്നാലോ അതിനു നന്ദി.

എല്ലാ സ്നേഹിതര്‍ക്കും വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. തിരിച്ചും ആശംസകള്‍.

mayflowers said...

പെരുന്നാളൊക്കെ കഴിഞ്ഞല്ലോ..
ഇനി ആശംസക്ക് വിലയുണ്ടോ എന്നറിയില്ല..
കണ്ണ് പോയാലെ കണ്ണിന്റെ വിലയറിയൂ എന്ന് കേട്ടിട്ടില്ലേ..?ഏതായാലും ഭാര്യയുടെ വിലയറിഞ്ഞതില്‍ സന്തോഷം..

ഹംസ said...

വൈകിയാണെങ്കിലും പെരുന്നാള്‍ ആശംസകള്‍ :)

ജയരാജ്‌മുരുക്കുംപുഴ said...

perunnaal aashamsakal......

Sulfikar Manalvayal said...

തെച്ചിക്കാടന്.... മനസിലെ സങ്കടം അതിവിടെ പകര്‍ത്തി അല്ലേ.
കുടുംബത്തെ വല്ലാതെ മിസ്സ് ചെയ്യുണെന്ന് വരികളിലൂടെ അറിയുന്നു.
ഒരുപാട് വൈകി എങ്കിലും താങ്കളെ പോലെ ബാച്ചിയായി കഴിയുന്ന ഒരു ഏകാന്തന്‍റെ ഈദ് ആശംസകള്‍.

ബഷീർ said...

ഇവിടെ എത്താൻ വൈകി.ഇനി ആശംസ അടുത്ത പെരുന്നാളിലെക്ക് വരവ് വെക്കുമല്ലോ


ഇടയ്ക്കൊന്ന് കുടുംബത്തെ വിട്ടകലുന്നതിന്റെ വിരസം വരികളിൽ വായിച്ചു. എന്നുമെന്നും അകലങ്ങളിൽ കഴിയാൻ വിധിക്കപ്പെട്ടവരുടെ കാര്യം ഓർക്കുക. അപ്പോൾ ഇതൊരു വിഷയമേ അല്ല എന്ന് മനസിലാക്കാം :)

സൈനുദ്ധീന്‍ ഖുറൈഷി said...

നിഷ്കളങ്കമായ രചന.

Jishad Cronic said...

പെരുന്നാളൊക്കെ കഴിഞ്ഞല്ലോ..ആശംസ അടുത്ത പെരുന്നാളിലെക്ക് വരവ് വെക്കുമല്ലോ?

mukthaRionism said...

പ്രവാസിയുടെ പെരുന്നാളിന്
എന്ത് ആശംസയാണ് നേരേണ്ടത്!

അക്ഷരപകര്‍ച്ചകള്‍. said...

Pravasathinde kayppu sarikkum prathiphalichittundu thangalude ezhuthil. Nadu vittu nilkkunnavarude vedana valare aduthariyunnavaril njanum undu. Ivide vannu vayikkan vyki poyi. Iniyum ezhuthuka.