Wednesday, 1 December, 2010

ഒരു പ്രശ്നപരിഹാരം

എങ്ങിനെയെങ്ങിലും ഒരു സീറ്റ് ഒപ്പിക്കണം എന്നായിരുന്നു ചിന്ത മുഴുവനും. തിരക്കുപിടിച്ച ബസ്സില്‍ തൂങ്ങിപ്പിടിച്ച്‌ നില്ക്കാന്‍ തുടങ്ങിയിട്ട് കുറേനേരമായി. ബസ്സിലാണെങ്കിലോ പരമാവധി ആളെ നിറച്ചിട്ടുണ്ട് എന്നാലും കൂടുതല്‍ കൂടുതല്‍ ആളുകളെ കയറ്റിക്കൊണ്ടിരിക്കയാണ് 'കിളി'. കോണിപ്പടിയില്‍നിന്നിറങ്ങാതെ ആളുകളെ, പ്രത്യേകിച്ചും സ്ത്രീജനങ്ങളെ, കയ്യും മെയ്യും കൊടുത്തു സഹായിച്ചും ചെയ്യുന്ന ജോലി വളരെ 'സിന്‍്സി്യറായി' ചെയ്തുകൊണ്ടിരിക്കയാണ് അദ്ദേഹം.

തിരക്കില്‍നിന്നു ഒന്നുമാറി ഒരരികുപറ്റി സീറ്റുചാരി നില്‍ക്കുകയായിരുന്നു ഞാന്‍്. സ്വല്പ്പം ശുദ്ധവായുവും കിട്ടും താന്‍ ചാരി നില്‍കുന്ന സീറ്റിലെ ആളൊഴിഞ്ഞാല്‍് അതില്‍ കയറിപറ്റുകയും ചെയ്യാം എന്ന ഉദ്ദേശവും ഉണ്ട് ആ നില്‍പ്പിന്. തോട്ടുമുന്പില്‍ ഒരു തടിയന്‍ നില്‍പ്പുണ്ട്‌ അയാള്‍ക്കും അതേ ഉദേശമാണെന്നു തോന്നുന്നു. എങ്കില്‍ ഈ മല്‍സരത്തിലെ എന്‍റെ പ്രധാന എതിരാളി അയാളായിരിക്കും.
 
ബസ്സ് പതുക്കേ ഞരങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നു. ടൌണില്‍ നിന്നു പുറപ്പെട്ടിട്ട് ഒരു മണിക്കൂറിലധികമായി ഭാരം കാരണം അധികവേഗത്തില്‍് നീങ്ങാന്‍ പറ്റുന്നില്ല അതിന്. ദീര്‍ഘകാലം ഈ റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയാണത് പോരാത്തതിന് ഡ്രൈവര്‍ ഒരു പ്രായം ചെന്ന ആളും. തന്റെ ശ്രദ്ധയും വാഹന നിയന്ത്രണവും കൊണ്ടു ധാരാളം ആളുകളെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ച ചരിത്രമുണ്ട് അദേഹത്തിന്. പക്ഷെ യാത്രക്കാര്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ല. തിരക്കിന്‍റെ ഈ ലോകത്ത് എല്ലാവരും വേഗത്തേ ഇഷ്ടപ്പെടുന്നവരാണ്. പലരും പിറുപിറുക്കുന്നുണ്ട്, പിന്നില്‍നിന്നും അത് ആരോ ഉറക്കെ പ്രകടിപ്പിക്കുകയും ചെയ്തു 

"ഒന്നു വേഗം പോകെന്റെ മാഷേ, ചെന്നിട്ടു വേറെ പണിയുണ്ട്" .. അയാള്‍ വിളിച്ചു പറഞ്ഞു. 

അവരെ സംബന്ധിച്ചിടത്തോളം വേഗതയുടെ ഈ ആധുനിക ലോകത്ത് ജീവിക്കാന്‍ അര്‍ഹത നഷ്ടപെട്ടവരില്‍ ഒരാളാണ് അദേഹവും.

ബസ്സ് തൊട്ടടുത്തുള്ള ഒരു നാല്‍കവലയിലെത്തി. വഴി വാണിഭക്കാരും, യാത്രക്കാരും, വൈകുന്നേരത്ത് വെടിപറഞിരിക്കുന്ന നാട്ടുകാരെയും കൊണ്ടു നിറഞ്ഞ ഒരു ചെറു പട്ടണമാണത്. കുറെ ആള്‍ക്കാര്‍ ഇറങ്ങാനും അതിലെറേപ്പേര്‍് കയറാനുമുണ്ടവിടെ. ഞാന്‍ നോട്ടമിട്ടിരിക്കുന്ന സീറ്റിലെ ആള്‍ ഇറങ്ങാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു. അയാള്‍ തയ്യാറെടുക്കുകയാണ്, മുണ്ട് മുറുക്കിയുടുത്ത് വീണു പോകാതിരിക്കാന്‍ ബാഗ് തന്‍റെ കക്ഷത്തിലിറുക്കിപ്പിടിച്ചു ശരിക്കും ഒരു യുദ്ധത്തിനു തയ്യാറാകുംപോലെ. മിക്കവാറും ഒരു മല്ലയുദ്ധം തന്നെ വേണ്ടിവരും ഇറങ്ങാന്‍, കാരണം സീറ്റ് പിടിക്കാന്‍ തയ്യാറായി നില്‍കുന്ന ഞങ്ങളെ മറികടന്നാല്‍ തന്നെ ഇടിച്ചുകേറുന്ന യാത്രക്കാരെ പ്രതിരോധിച്ചു ഇടുങ്ങിയ വാതിലിലൂടെ പുറത്തു കടക്കുക കുറച്ചു ശ്രമകരം തന്നെ.

അയാളെഴുന്നേറ്റതേ കണക്ക് ഞാനും തടിയനും വേറെ ചിലരും ഒരു മല്‍പ്പിടുത്തം തന്നെ നടത്തി ആ സീറ്റ് സ്വന്തമാക്കാന്‍. അയാള്‍ എണീറ്റപ്പോള്‍ പിന്നില്‍ പ്രത്യക്ഷമായ വിടവിലൂടെ ഞാനെന്‍റെ ശരീരം തിരുകിക്കൊള്ളിച്ചു സീറ്റില്‍ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു. പക്ഷെ കാലുകള്‍ ഇപ്പോഴും പുറത്താണ്, ആളുകള്‍ നില്‍ക്കുന്ന ഭാഗത്ത്. അതേസമയം മുന്നിലൂടെ തടിയനും സീറ്റിലേക്ക് തന്‍റെ പിന്‍ഭാഗം നീട്ടി... പക്ഷെ ഇരുന്നത് എന്‍റെ മടിയിലേക്കായിരുന്നു. അയാളുടെ ശരീരത്തിനടിയില്‍പെട്ടു ഞാന്‍ ഞെരുങ്ങിപ്പോയി. അതിഭാരവും വേദനയും കാരണം എന്താണ് സംഭവിക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. വേദന സഹിക്കവയ്യാതെ ഞാനയാളെ ഒന്നു പിച്ചിയെന്നു തോന്നുന്നു .. തേള് കടിച്ചാലെന്നപോലെ അയാള്‍ ചാടി എണീറ്റു. നന്നായി വേദനിചെന്നു തോന്നുന്നു അയാളെന്നെ രൂക്ഷമായി നോക്കി, പേടിപ്പെടുത്തുന്ന രീതിയില്‍. എന്തിനോ തയ്യാറെടുത്തത്പോലെയാണ് ആ നോട്ടം. എന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് മനസ്സില്‍ പേടി ഇരട്ടിച്ചു.
 
ബെല്ലടിക്കാനോങ്ങിയ കണ്ടക്ടറോട് അയാളാജ്ഞാപിച്ചു "വണ്ടി വിടാന്‍ വരട്ടെ, ഇയാളെന്നെ പിച്ചി (നുള്ളി)". അയാള്‍ എല്ലാവരുടെയും മുന്‍പില്‍ പ്രശ്നമവതരിപ്പിച്ചു. 

എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. മനപ്പൂര്‍വമാല്ലെങ്ങിലും മറ്റു യാത്രക്കാരുടെ മുന്നില്‍ ഒരു കുറ്റവാളിയാണ് ഞാനിപ്പോള്‍. എല്ലാവരുടെയും നോട്ടം എന്നിലേക്കാണ്, ഒരപൂര്‍വ വസ്തുവിനെ കാണുമ്പോലെ അവരെന്നെ തുറിച്ചുനോക്കുന്നു.

"എനിക്കറിയണം എന്തിനാണ് ഇയാളെന്നെ പിച്ചിയതെന്ന്", തടിയന്‍ വീണ്ടും ഒച്ചവെച്ചു.

മറുപടിപറയാനാകാതെ ഞാന്‍ പതറി, അല്ലേലും ഞാനങ്ങനെയാണ് ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ വാക്കുകള്‍ പുറത്തു വരില്ല.

"വണ്ടി വൈകിക്കാന്‍ പാടില്ല, ദയവായി യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്", കണ്ടക്ടര്‍ അയാളെ സാന്ത്വനപ്പെടുത്താന്‍് ശ്രമിക്കുന്നുണ്ട്.

"ഇതിനു തീരുമാനമെടുത്തിട്ടു പോയാല്‍ മതി" അയാള്‍ വഴങ്ങുന്നില്ല.

നേരം വൈകിയാലുള്ള നഷ്ടങ്ങളെ കുറിച്ചും, പിന്നില്‍ വരുന്ന ബസ്സിന്റെ മത്സര സ്വഭാവത്തിനേക്കുറിച്ചും, സര്‍വോപരി യാത്രക്കാരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും മറ്റും കണ്ടക്ടര്‍ അയാളോട് വിശദീകരിക്കാന്‍് ശ്രമിച്ചു. പക്ഷെ വല്ലാത്ത വാശിയിലാണയാള്‍്, വഴങ്ങുന്ന മട്ടില്ല.
 
ഏതാണ്ട് പതിനഞ്ച് മിനിറ്റോളമായി യാത്ര മുടങ്ങിയിട്ട്. കണ്ടക്ടര്‍ ഡ്രൈവറുമായി കൂടിയാലോചനയിലാണ് യാത്രക്കാര്‍ പരസ്പരം പിറുപിറുക്കുന്നു. ചിലര്‍ എന്‍റെ നേരേ കണ്ണുരുട്ടുന്നുണ്ട്, അവരുടെ യാത്ര മുടക്കുന്നതിന് കാരണക്കാരന്‍ ഞാനാണല്ലോ.

"ഒരു മാര്‍ഗ്ഗമുണ്ട്‌" അവസാനം പരിഹാരം കണ്ട ആഹ്ലാദത്തോടെ കണ്ടക്ടര്‍ വിളിച്ചു പറഞു. എല്ലാവരുടെയും നോട്ടം അങ്ങോട്ടായി.

തടിയനെ നോക്കി കണ്ടക്ടര്‍ ചോദിച്ചു "ഇയാള്‍ നിങ്ങളെ പിച്ചിയോ?", തടിയന്‍ അതേ എന്ന ഭാവത്തില്‍ തലയാട്ടി.

"എങ്കില്‍ നിങ്ങള്‍് ഇയാളെ തിരിച്ചടിക്ക്" ... കണ്ടക്ടറുടെ മദ്ധ്യസ്ഥം കേട്ടപാതി തടിയന്‍ എന്‍റെ കവിളത്ത് ആഞ്ഞടിച്ചു. ഓര്ക്കാപ്പുറത്തുള്ള ആ അടിയില്‍ ഞാന്‍ മറിഞ്ഞുപോയി. അടുത്തിരുന്നയാള്‍് താങ്ങിയിരുന്നില്ല എങ്കില്‍ തല മുന്നിലെ സീറ്റുകമ്പിയിലിടിച്ചേനേ.

അടിയുടെ ആഘാതവും നിറയെ യാത്രക്കാരുടെ മുന്‍പില്‍ വച്ചു അപമാനിക്കപെട്ടതിലുള്ള വേദനയും എന്‍റെ കണ്ണുകളില്‍ ഇരുട്ട് പരത്തി. നിറഞ്ഞ കണ്ണുനീര്‍ മറ്റുള്ളവരെ കാണിക്കാതിരക്കാന്‍് ഞാന്‍ തലകുമ്പിട്ടിരുന്നു, എനിക്ക് കിട്ടിയ എന്‍റെ സീറ്റില്‍.. തൊട്ടരികെ ഒരു യുദ്ധം ജയിച്ച പോരാളിയെപ്പോലെ തടിയന്‍ നെഞ്ഞുവിരിച്ചു നില്ക്കുന്നു.

ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ട നയതന്ത്രജ്ഞനേപ്പോലെ ആഹ്ലാദവാനായ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു.

93 comments:

തെച്ചിക്കോടന്‍ said...

ഒരു സംഭവ ദൃക്സാക്ഷ്യത്തില്‍ നിന്ന് ഉള്‍ത്തിരിഞ്ഞത്.കുറേ മുന്‍പ് എഴുതിയതാണ്, നന്നായോ എന്നറിയില്ല.

ചിത്രം ഗൂഗിളില്‍ നിന്ന്

ചാണ്ടിക്കുഞ്ഞ് said...

ക്ലൈമാക്സ് കുറച്ചു കൂടി നന്നാക്കാന്‍ പറ്റുമായിരുന്നില്ലേ എന്നൊരു സന്ദേഹം...അവതരണം അത്യുഗ്രന്‍....

mayflowers said...

ഗതി കേട്ടാല്‍ പുലി പുല്ലും തിന്നും എന്ന പോലെയായിരിക്കും ആ തടിയനെ പിച്ചിയത്‌!
കിളിയുടെ 'സിന്‍സിയറായ' പ്രവൃത്തി വായിച്ചു ചിരിച്ചു..

അഭി said...

കൊള്ളാം മാഷെ

Abdulkader kodungallur said...

നാട്ടിലെ ബസ്സ് യാത്രയുടെ സാഹസികതയും ആവലാതിയും വേവലാതിയും കിളി ലീലകളുമൊക്കെ അതി മനോഹരമായി വിവരിച്ചു .അതിലൊക്കെ തെച്ചിക്കോടന്‍ സ്റ്റൈല്‍ തിളങ്ങുന്നു . പക്ഷെ പിച്ചും പകരം അടിയും മറ്റുള്ള ഭാഗങ്ങളും എന്തോ ഒരു സുഖമായി തോന്നുന്നില്ല . ആ ഭാഗങ്ങള്‍ വായനക്കാരോടു സംവദിക്കുന്നു .കൂടുതല്‍ പേര്‍ എത്തുന്നതിനു മുമ്പ് ഒരഴിച്ചു പണി പറ്റുമെങ്കില്‍ നന്നായിരുന്നു . അമ്മയെ തല്ലിയാലും രണ്ടുഭാഗം ഉള്ള നാടാണ് നമ്മുടേത്‌

സുലേഖ said...

ചിരിച്ചു തലകുത്തി ഇയാളെന്നെ പിച്ചി എന്ന് വായിച്ചപ്പോ .കിളിയുടെ സേവനം ആര്‍കും വേണ്ട പാവം കിളി.konductor അമേരിക്കന്‍ പ്രസിഡന്റ്‌ ആകാന്‍ സാധ്യത കാണുന്നു .നല്ല നയതന്ത്രം.എന്നാലും പഹയാ ഒരു സീറ്റ്‌ കിട്ടാന്‍ വേണ്ടി തടിയനെ പിച്ചിയല്ലോ.നന്നായോ എന്ന് സന്ദേഹം വേണ്ട ,വളരെ നന്നായി

Noushad Vadakkel said...

അടി കൊടുത്തത് പോസ്റ്റക്കി ഞെളിയുന്നവര്‍ക്കിടയില്‍ അടി മേടിച്ചത് പോസ്ടാക്കി വ്യത്യസ്തനായി എന്നതല്ലാതെ ഇതിലെന്തു കൌതുകം .......

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്നാലും ഇങ്ങക്കിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ...?
കൊച്ചുകുട്ടികളെ പോലെ പിച്ചലും മാന്തലും...അയ്യേയ്...
എന്നിട്ടെന്തായി കിട്ടേണ്ടത് കിട്ടിയപ്പോ മുണ്ടാട്ടം മുട്ടിപ്പോയി...

ഭായ്..ചുമ്മാ പറഞ്ഞതാട്ടോ...
തുടക്കമൊക്കെ കൊള്ളാം...പക്ഷെ അവസാനമെത്തിയപ്പോ എന്തോ ഒരു പോരായ്മ
അനുഭവപ്പെട്ടു.ചാണ്ടിച്ചായന്‍ പറഞ്ഞ പോലെ ക്ലൈമാക്സ് ഒന്നു കൂടി നന്നാക്കാമായിരുന്നു

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

തെചിക്കൊടന്‍റെ സാധാരണ കഥാകഥനത്തിന്‍റെയത്ര ഇത് നന്നായില്ല എന്ന് ഞാന്‍ പറയും.
അവതരണ രീതി പകുതി വരെ നന്നായി കൊണ്ടുപോയിഎന്കിലും ബാക്കി അത്ര നന്നായി തോന്നിയില്ല.
'പിച്ചി' എന്ന് പറയുന്നത് മലയാളം തന്നെ എങ്കിലും മലബാര്‍ മേഖലയില്‍ ആണ് അത് കൂടുതല്‍ ഉപയോഗിചു വരുന്നത് എന്ന് തോന്നുന്നു അല്ലെ? അതിനാല്‍ മറ്റുള്ള ചിലര്‍ക്ക് അതിന്റെ പൊരുള്‍ മനസിലാക്കാന്‍ വേണ്ടി 'നുള്ളി'എന്ന് കൂടി ബ്രാക്കറ്റില്‍ കൊടുത്താല്‍ നന്നാകും.
ഏതായാലും 'കിട്ടേണ്ടത് കിട്ടിയപ്പോ' ബുദ്ധി വച്ചല്ലോ നന്നായി.
തിരിച്ചടിക്കാന്‍ പറ്റിയ ചാന്‍സ് തേടി നടക്കുകയാ നമ്മള്‍!നശിപ്പിച്ചില്ലേ?

കുസുമം ആര്‍ പുന്നപ്ര said...

പിച്ചു വേണ്ടായിരുന്നു.ഒരു ചവിട്ടാണേലും സ്റ്റാന്‍ഡേര്‍ഡുണ്ടായിരുന്നു.നര്‍മ്മം കൊള്ളാം

Muneer said...

ബസ്സ് യാത്രകളില്‍ ഇതു പോലെ രസകരമായ
സംഭവങ്ങളും അരങ്ങേറാറുണ്ട്..അവതരിപ്പിച്ചത്
നന്നായി..തടിയന്‍ ‘പിച്ചി’ എന്നു പറഞ്ഞു
പ്രശ്നം ഉണ്ടാക്കാന്‍ തുടങ്ങിയത് എന്തോ കുട്ടികള്‍
ചെയ്യുന്ന പോലെ ആയോന്നൊരു തോന്നല്‍..
സാധാരണഗതിയില്‍ സ്വന്തം തടി നോക്കാതെ
ഇമ്മാതിരി പരിപാടി കാണിച്ചാല്‍ ആരുടെയും
ശുപാര്‍ശയില്ലാതെ തന്നെ അടി കൊള്ളും:)

സാബിബാവ said...

അതാ പറയുന്നത് ബസ്സ് യാത്രയില്‍ അറ്റ്‌ ലീസ്റ്റ് ഒരു സേഫ്ടി പിന്നെങ്കിലും എടുത്തോണം
പിചാന്‍ നിക്കണ്ട കൊടുക്കുമ്പോള്‍ നന്നാക്കി കൊടുക്കുക എന്നാല്‍ തിരിച്ചു കിട്ടുമ്പോള്‍ സന്തോഷിക്കാം
പോസ്റ്റ്‌ നന്നായോ എന്നാ സംശയം വേണ്ടാ ..നമ്മുടെ മനസ്സില്‍ എന്ത് വരുന്നു അത് നമ്മുടെ പോസ്റ്റ്‌
വായിക്കുന്നതോ നമ്മുടെ കുട്ടുകാര്‍ പിന്നെന്ത് അവരും നമ്മളെ പോലേ ...

നൗഷാദ് അകമ്പാടം said...

അവതരണം വളരെ ആകര്‍ഷകമായി.
സംഭവമാണേലും അല്ലെങ്കിലും കഥ വായനക്കാരന്റെ വിശ്വാസ്യതക്കും
അവതരണഭംഗിക്കും വേണ്ടി അല്പ്പസ്വല്പ്പം ഭാവനയുടെ മേമ്പോടി കുറച്ച് കൂടെ ചേര്‍ക്കാ മായിരുന്നു.
കുസുമം പറഞ്ഞ പോലെ അവിടെ ഒരു പിച്ചിനേക്കാള്‍ സാധ്യത അറിയാതെയുള്ള ഒരു ചവിട്ടോ തള്ളോ ആക്കി കൂടുതല്‍ സ്വാഭാവികമായ ഒരബദ്ധം ആയിരുന്നെങ്കില്‍ കഥാനായകന്‍റ്റെ അവസാനഭാഗത്തെ വിഷമഘട്ടവും ദയനീയാവസ്ഥയും വായനക്കാരന്റേതു കൂടി ആക്കി മാറ്റാമായിരുന്നു എന്നാണെന്റെ വിനീതമായ അഭിപ്രായം.

(( ഒപ്പം ഒരു പിച്ചിനു പകരം തിരിച്ചൊരു പിച്ച് ആകണമല്ലോ പരിഹാരം!
അവിടെയും പ്രശ്നം ബാക്കി കിടക്കുന്നു...))

ബസ്സിലെ യാത്രയിലാകുമ്പോഴുള്ള മനോവിചാരവും ദൃശ്യവിവരണവും തികച്ചും ശ്രദ്ധേയമായി എന്നു എടുത്ത് പറയുന്നു.

തെച്ചിക്കോടാ...ആശംസകളോടെ!

ഹംസ said...

ബസ്സ് യാത്രയിലെ സീറ്റ് പിടുത്തം എന്നും ചിരിക്ക് വക നല്‍കുന്ന ഒരു കാര്യം തന്നെയാണു.. ഒഴിയാന്‍ പോവുന്ന സീറ്റിനു വേണ്ടിയുള്ള മത്സരം നടക്കുമ്പോഴുള്ള യാത്രക്കാരുടെ മുഖഭാവവും പരസ്പര നോട്ടവും എല്ലാം മാറി നിന്നു നോക്കിയാല്‍ പൊട്ടി ചിരിക്ക് വകയുള്ളത് തന്നെ... തെച്ചിക്കോടന്‍റെ കഥയിലൂടെ ഒരു ബസ്സ് യാത്ര ഞാന്‍ അനുഭവിച്ചു... സീറ്റില്‍ ഇരിക്കുന്ന ഞാന്‍ എഴുന്നേല്‍ക്കും മുന്‍പ് തന്നെ ചന്തികൊണ്ട് തള്ളികയറിയ ഒരുത്തനുമായി വഴക്കുണ്ടാക്കിയ സംഭവം ഉണ്ടായിട്ടുണ്ട്..അവന്‍ തിരക്കി വന്നപ്പോള്‍ ഞാന്‍ പിടിച്ചൊരു തള്ളങ്ങു കൊടുത്തു.. എന്നിട്ട് ഞാന്‍ തന്നെ അവനോട് ദേഷ്യപ്പെടുകയും ചെയ്തു... ( ഞാന്‍ ആരാ മോന്‍ )

കഥ രസമായിട്ടുണ്ട്....അനുഭവം കഥയാക്കി മാറ്റുമ്പോള്‍ ക്ലൈമാക്സില്‍ ചെറിയ മാറ്റം ഒക്കെ വരുത്താം .. കഥ എന്ന ലേബല്‍ അല്ലെ ഇട്ടത് അതുകൊണ്ട്. ( ഇപ്പോള്‍ മോശം എന്ന് അര്‍ത്ഥമില്ല )...

Echmukutty said...

എഴുത്ത് കേമമായി.
പക്ഷേ, തടിയനും പിച്ചലും കൺഡക്ടറുടെ വല്ലാത്ത നയതന്ത്രജ്ഞതയും അങ്ങനെ ശരിയാവാത്ത പോലെ.

ശ്രീനാഥന്‍ said...

മാഷേ, ഇനിയൊരിക്കലും പിച്ചരുത് കെട്ടോ! എന്നാലും അടി വേണ്ടായിരുന്നു, തിരിച്ച്ഒരു പിച്ച് ധാരാളം! രസകരമായി പറഞ്ഞു. അഭിനന്ദനം.

അബ്ദുള്‍ ജിഷാദ് said...

അവതരണം അടിപൊളി ആയിട്ടുണ്ട്...

പാവപ്പെട്ടവന്‍ said...

സംഭവം മനസിലായി എന്നാൽ ഈ അവതരണം പൊരാ .എനിക്കു ഇഷ്ട്പ്പെട്ടില്ല

Naseef U Areacode said...

നന്നായി വിവരിച്ചു.. ആശംസകള്‍

തെച്ചിക്കോടന്‍ said...

എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നിറഞ്ഞ നന്ദിയോടെ സ്നേഹത്തോടെ സ്വീകരിക്കുന്നു.

ഇതിലെ ക്ലൈമാക്സ് ഞാന്‍ കണ്ട ഒരു സംഭവം തന്നെയാണ്. അയാള്‍ പെട്ടെന്നുള്ള ഒരു പ്രവര്‍ത്തി എന്ന നിലയില്‍ അറിയാതെ ചെയ്തുപോയതാണ് ആ പിച്ചല്‍ (നുള്ളല്‍). ആരും പുറത്തേക്ക് അറിയാത്ത, ശബ്ദമില്ലാത്ത ഒരു കൊച്ചു പീഡനം (ചില സ്ത്രീകള്‍ പൊതുസ്ഥലത്ത് മക്കളെയൊക്കെ ഇങ്ങനെ ശിക്ഷിക്കാരുണ്ട്)

പക്ഷെ അതിനു കണ്ടക്ടര്‍ പരിഹാരം കണ്ടത് തല്ലായിപ്പോയി!. ഇവിടെ കഥാപാത്രം ഞാനായി കുറച്ചു വികസിപ്പിച്ചെഴുതി എന്ന് മാത്രം.

ശരിക്കും തല്ലുകൊണ്ടത് എനിക്കല്ല സത്യം !!

നന്ദി വീണ്ടും ഇതുപോലെ സഹകരിക്കണം.

elayoden.com said...

ഷംസുക്ക: തിരക്കുള്ള ബസ്സിലും, ചിരിക്കുന്ന പെണ്ണിലും ചാടി കയറരുതെന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ?

Ranjith chemmad said...

അടി വരുന്ന ഓരോ വഴിയേ...

ശ്രദ്ധേയന്‍ | shradheyan said...

തിരിച്ചൊരു പിച്ചാണ് പ്രതീക്ഷിച്ചിരുന്നത്. 'തെച്ചിക്കോടനെ തിരിച്ചു പിച്ചി' എന്നെഴുതുമ്പോള്‍ ഒരു പ്രാസസുഖവുമുണ്ട്. :)

ഇമ്മാതിരി ഒരിടിയില്‍ ഞാനും പെട്ടിട്ടുണ്ട് മുമ്പ്. ഞങ്ങള്‍ രണ്ടു പേര്‍ തമ്മില്‍ പൊരിഞ്ഞ 'പൃഷ്ഠ ഗുസ്തി' മത്സരം നടത്തിക്കൊണ്ടിരിക്കെ ഇടയിലൂടെ ഉര്ന്നിറങ്ങിയ ഒരു ഈര്‍ക്കില്‍ മാര്‍ക്ക് പയ്യന്‍ സീറ്റ് കൈയ്യടക്കി ഞങ്ങളെ നോക്കി ചിരിച്ച അതേ ചിരിയാവും ഈ തടിയനും ചിരിച്ചിരിക്കുക.

keraladasanunni said...

ആ കണ്ടക്ടര്‍ പഴയ കാലത്തെ നാട്ടുപ്രമാണിയുടെ പുനര്‍ജന്മമായിരിക്കും. ഏതു കേസ്സും നിഷ്പ്രയാസം 
പരിഹരിക്കാന്‍ അയാള്‍ക്കാവും. നല്ല കഥ.

Sabu M H said...

ഇതു ശരിക്കും നടന്ന സംഭവമാണോ ?
എന്തോ, ഒരു വല്ലായ്മ തോന്നി.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആ ബസ്സ് യാത്രയുടെ അനുഭവവിവരണമാണ് അത്യുഗ്രനായിരിക്കുന്നത്...
ഈ ഒരു പിച്ചിന് ഒരടിയല്ലേ കിട്ടിയുള്ളൂ‍...!

പണ്ടെന്റെയൊരു ഗെഡിക്ക് ഒരു ട്രാവലറേ ഒന്ന് ചെറൂതായി നുള്ളിയതിന് ആ ബസ്സിലുള്ള എല്ലാവരുടെ കൈയ്യിൽ നിന്നും അടിമേടിക്കേണ്ടി വന്ന യഥാർത്ഥ ചരിത്രം എനിക്കറിയാം..കേട്ടൊ

ആ ട്രാവലർ ഞങ്ങളുടെ അവിടത്തെ വനിതാപോളിടെക്നിക്കിലെ ഒരു സ്റ്റുഡന്റ് ആയിരുന്നു...!!

Anees Hassan said...

എല്ലാ പ്രശ്നങ്ങള്‍ക്കും വഴിയുണ്ട് അല്ലെ

ശിഹാബ് മൊഗ്രാല്‍ said...

അടി..! ങ്ഹാ..
നല്ല വിവരണം.. :)

റ്റോംസ്‌ || thattakam .com said...

ബസ്സ് യാത്രയിലെ സീറ്റ് പിടുത്തം എന്നും ചിരിക്ക് വക നല്‍കുന്ന കാര്യമാണ്. അതവതരിപ്പിച്ച രീതിയും നന്നായി. എന്നാലും ക്ലൈമാക്സില്‍ ഒരു കല്ലുകടി

രമേശ്‌അരൂര്‍ said...

എന്തിനേറെ പറയുന്നു !! വല്ലവന്റേം തല്ലും കൊണ്ടേച്ചും വന്നല്ലോ എന്റെ മനുഷ്യാ ..എന്ന് വീട്ടില്‍ വന്നപ്പോള്‍ വീട്ടുകാരിയും പറഞ്ഞു അല്ലെ ? സമാധാനം ആയല്ലോ ?

Mohamedkutty മുഹമ്മദുകുട്ടി said...

എല്ലാവരും പറഞ്ഞ പോലെ ആദ്യഭാഗം വളരെ രസകരമായി. എന്നാല്‍ പിച്ചിയ(നുള്ളിയ)തിനു ശേഷമുള്ള കാര്യങ്ങള്‍ സുഖം പോര.പ്രഷ്ടം കൊണ്ടു സീറ്റു പിടിക്കല്‍ സാധാരണ സംഭവം തന്നെ.അടി താങ്കള്‍ക്കല്ല കിട്ടിയതെന്ന് പോസ്റ്റില്‍ നിന്നു തന്നെ വ്യക്തം. പക്ഷെ അവിടെ ആ അടി കുറച്ചു ഓവര്‍ തന്നെയാണ്.

Mohamedkutty മുഹമ്മദുകുട്ടി said...
This comment has been removed by the author.
thalayambalath said...

കൊള്ളാം..

സലീം ഇ.പി. said...

നുള്ളിനു പകരം അടി ...ബസ്‌ താമസിപ്പിച്ചതിനുള്ള ശിക്ഷയായിരിക്കും..അടിയായിരുന്നു ആദ്യം കൊടുത്തതെങ്കിലോ..ആലോചിക്കാന്‍ വയ്യ..!

അവതരണം ഇഷ്ട്ടപെട്ടു. നടന്ന സംഭവം പോലെ തന്നെ തോന്നി..ഒരു സ്ത്രീ ബസില്‍ തന്നെ തോണ്ടിയവനെ തിരിച്ചും മറിച്ചും മോന്തക്കിട്ട്‌ പൂസുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..

haina said...

നല്ല വേദന.ആ‍ാ..........

പട്ടേപ്പാടം റാംജി said...

പലരും അറിയുന്ന അനുഭവിക്കുന്ന സംഭവം വളരെ കൃത്യമായി നന്നായി അവതരിപ്പിച്ചു. പിച്ചിന് പരിഹാരം അടി എന്നിടത്ത് ഒരു കല്ലുകടി തോന്നി.
ആശംസകള്‍.

ഒഴാക്കന്‍. said...

ദ്രിക്സാക്ഷി എന്ന് പറഞ്ഞു തടി ഊരാന്‍ നോക്കണ്ട .. അടി കിട്ടിയാലെന്ത നല്ലൊരു കിടിലന്‍ ബ്ലോഗ്‌ എഴുതാന്‍ പറ്റിയില്ലേ

അയ്യോ ഈ തെചിക്കോടന്‍ എന്നെ പിച്ചിയെ :))

mumsy-മുംസി said...

ആദ്യമായിട്ടാണ്‌ തെച്ചിക്കോടന്റെ ബ്ലോഗില്‍, തെരെഞ്ഞെടുത്ത വിഷയത്തിന്‌ പുതുമയുണ്ട്. അവതരണം പക്ഷേ അത്ര ആകര്‍ഷകമായി തോന്നിയില്ല. എന്റെ വായനയുടെ കുഴപ്പമാകാം. തെച്ചിക്കോടന്റെ പഴയ പോസ്റ്റുകള്‍ കൂടി വായിക്കണം . എല്ലാ ഭാവുകങ്ങളും...

ജുവൈരിയ സലാം said...

നല്ല കഥ. ആശംസകൾ

വീ കെ said...

ശിക്ഷായുടെ ആ രീതിയോട് യോജിപ്പില്ലാട്ടൊ...
ഇത് ആ കണ്ടക്ടർക്കിട്ട് രണ്ടു പൊട്ടിക്കേണ്ടതായിരുന്നു...!

ജീവി കരിവെള്ളൂര്‍ said...

ഇതെന്നാ സ്കൂളില്‍ പഠിക്കുന്ന കാലത്തെങ്ങാനും നടന്നതാന്നോ :) പിച്ചലും നുള്ളലും .എന്തായാലും സീറ്റുകിട്ടിയല്ലോ .ഒരു തല്ല് കൊണ്ടാലെന്നാ കുഴപ്പം :)

ചെറുവാടി said...

എത്ര ഗുസ്തി പിടിച്ചതാ ഇങ്ങിനെ സീറ്റ് ഒത്തുകിട്ടാന്‍. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കുറെ പ്രായം ചെന്നവരുടെ വിഷമങ്ങള്‍ അറിയാത്തപോലെ വിട്ടിട്ടുണ്ട്.
കഥ രസകരമായി തെച്ചിക്കോടാ

Vayady said...

അടിപൊളി പോസ്റ്റ്. കുറേ ചിരിച്ചു. പിച്ചിന് പരിഹാരം അടി, അത് ന്യായമായില്ല്യ. പിച്ചിനു പകരം പിച്ച് മതിയായിരുന്നു. ശരിക്കും ഒരു ബസ്സ് യാത്ര ചെയ്ത പ്രതീതി കിട്ടി.

ഷിമി said...

ഇതിപ്പൊ പണ്ടാരോ പറഞ്ഞപോലെ ചുണ്ടങ്ങ കൊടുത്ത്, വഴുതിനങ്ങ വാങ്ങിയപോലെയായല്ലൊ.. സീറ്റൊട്ടു കിട്ടിയുമില്ല...കൊടുത്തതിനു പലിശയായി അടിയും കിട്ടി.

Areekkodan | അരീക്കോടന്‍ said...

അവസാനം ഒരു മല്ലയുദ്ധം പ്രതീക്ഷിച്ചു.പക്ഷേ...

Rasheed Punnassery said...

സീറ്റിനു വേണ്ടിയാണല്ലോ നമ്മുടെ നാട്ടില്‍ കോലാഹലങ്ങള്‍ മുഴുവനും
സീറ്റിനു വേണ്ടി അടി എന്ന് കേട്ടിട്ടുണ്ട്.പിച്ച് ആദ്യമാ. നര്‍മം നന്നായി എഴുതി

dreams said...

kamantukalilla mashe ethilidan athrakku nannayitundu egane oru anubhavam aarkum undavilla ente ella aashamsakalum

ആളവന്‍താന്‍ said...

രണ്ടാം പകുതി ആയപ്പോള്‍ സംഗതി കൈവിട്ടു പോയി. ആകെ ഒരു രസക്കുറവ്..

അലി said...

ആഹാ... ആരാ തടിയനെ പിച്ചിയത്?
പോട്ടെ വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക്.
എന്നിട്ട് ഇവനെ പോലീസ്‍കാരെകൊണ്ട് പിച്ചിക്കണം.

ക്ലാസ്സില്‍ അടുത്ത ബഞ്ചിലിരിക്കുന്ന കുട്ടിയ പിച്ചുന്ന സ്വഭാവം മുതിര്‍ന്നാലും മാറില്ല ചിലര്‍ക്ക്.
നന്നായെഴുതി. ആശംസകള്‍!

ശ്രീ said...

അമ്പതാം കമന്റ് എന്റെ വക.

നന്നായി അവതരിപ്പിച്ചു, മാഷേ

ഉമേഷ്‌ പിലിക്കൊട് said...

ചുണ്ടങ്ങ കൊടുത്തു വഴുതിനങ്ങ വാങ്ങുക എന്ന ഒരു ചൊല്ലുണ്ട് നാട്ടില്


ഏതായാലും ആശംസകള്‍

Noushad Kuniyil said...

ഉറക്കെപ്പറയുന്നവനും , കയ്യൂക്കുള്ളവനും വിജയിക്കുന്ന കാലം. ദുര്‍ബലനു തലതാഴ്ത്തി കണ്ണീരു വാര്‍ക്കുവാനെ പറ്റൂ! പൊതുജനം നിഷ്ക്രിയമായി നോക്കി നില്‍ക്കും; ചിലര്‍ പീഡിതനു നേരെ കണ്ണുരുട്ടും. തങ്ങളുടെ ബിസിനസ്സിനെ ബാധിക്കുന്ന ഒരു പ്രശ്നം ബസ്സ്‌ ഡ്രൈവറും കണ്ടക്റ്ററും പരിഹരിച്ച വിധം കണ്ടില്ലേ? പിച്ചിയതിനു പ്രതിക്രിയ അതിശക്തമായ തിരിച്ചടി. ആധുനികന്റെ അനീതിയുടെ പക്ഷപാതിത്വവും, ശബ്ദമില്ലാത്തവന്റെയും ദുര്‍ബലന്റെയും ദയനീയമായ അസ്തിത്വവും മനോഹരമായി അവതരിപ്പിച്ചു, ഷംസു ഭായ്. ഒരു വെറും പിച്ചിനു പൊന്നീച്ച പറക്കുന്ന അടി തിരുച്ചു ലഭിക്കുമ്പോള്‍ ആ 'പിച്ച്' എന്ന പദത്തിന് പ്രസക്തി കൂടുന്നുമുണ്ട്.

കഥയിലെ ബസ്സില്‍ തിരക്ക് കൂടുതലാണ്. കഥയോടൊപ്പം നല്‍കിയ ചിത്രത്തില്‍ ബസ്സ് ശൂന്യവും. ഈ ഔചിത്യക്കുറവു പരിഹരിക്കാവുന്നതേയുള്ളൂ.

ആ ശംസ കള്‍ ശംസ്‌...!

സിദ്ധീക്ക.. said...

ഒന്ന് പിചിയതിനാണോ ഈ ബഹളമൊക്കെ ഛെ , കൊച്ചു പിള്ളേരെ പോലെ ..

Anonymous said...

ആ തടിയന്റെ കയ്യിൽ നിന്ന് അടികിട്ടിയപ്പൊ സമാധാനമായല്ലോ … തിരിച്ചടിക്കു പകരം അവിടേയും പിച്ച് ആയിരുന്നെങ്കിൽ അതു മനസിൽ കാണാൻ ഒരു രസമുണ്ടായേനെ ഇതെന്തോ ഒന്നാം ക്ലസിലെ പിള്ളേരെ പോലെ …കഥ പറഞ്ഞരീതി ബോധിച്ചു പക്ഷെ ഒന്നു കൂടി നന്നാക്കാമായിരുന്നു കനപ്പെട്ട വല്ലതും കൊടുത്തിട്ട്..കണ്ടക്ടർ ഉഷാറാ ജീവിക്കാനറിയാം…. എതു തിക്കിലും മുന്നോട്ട് തന്നെ…

നീര്‍വിളാകന്‍ said...

എഴുത്തിന് സാധാരണ ഒഴുക്കുണ്ടായോ എന്നു സംശയം..... എങ്കിലും രസകരമായി വായിച്ചു.... നര്‍മ്മം കുറെ കൂടി നന്നായി വരാമായിരുന്നു.....

Pony Boy said...

ഇടിച്ചു സൂപ്പാക്കാൻ വയ്യാർന്നോ..ലാലേട്ടന്റെ സിനിമയൊക്കെ ഇടയ്ക്ക് കാണണം...

ജോഷി പുലിക്കൂട്ടില്‍ . said...

കൊടുത്താല്‍ കൊല്ലത്തും കിട്ടും ഇപ്പോള്‍ വളരെ
ഫാസ്റ്റ് ആണ് .അതാ പെട്ടന്ന് കിട്ടിയത് . നല്ല അവതരണം .

BIJU KOTTILA said...

വേദനിച്ചു ...സത്യായിട്ടൂം

സുജിത് കയ്യൂര്‍ said...

enta samshayam, nannaayi.

അംജിത് said...

കാട്ടുനീതി..കണ്ണിനു കണ്ണ്, പല്ലിനു പല്ല്..
പക്ഷെ ഒരു പിച്ചിനു ഒരടി അല്പം ഓവര്‍.
ക്ലൈമാക്സില്‍ നാട്ടുകാരും, തടിയനും ഹാപ്പിയാണല്ലോ..അതുമതി.

ഭായി said...

ശ്ശേ..!! തടിയനെ കടിക്കാനുള്ളതായിരുന്നു മാഷേ..:)

ഹരീഷ് തൊടുപുഴ said...

കൊടുക്കായിരുന്നില്ലേ തിരിച്ച് 10 കിലോയുടെ ഇടികട്ട ഒരെണ്ണം..

junaith said...

അതെന്നാ പരിപാടിയാ...നുള്ളിനു പകരം തല്ലോ..അന്യായം..പെരുത്ത അന്യായം..

Anonymous said...

അയ്യോ ഇങ്ങട് വരാന്‍ വൈകി....ഏട്ടാ സൂപ്പര്‍ അവതരണം ട്ടോ...കുറേ ചിരിച്ചു...ബസ്സില്‍ ഞാനും ഉണ്ടായിരുന്നതു പോലെ തോന്നി...ഹിഹി ആ പിച്ചും അടിയുമൊക്കെ നേരിട്ട് കണ്ട പ്രതീതി...ഇനിയും വരും ട്ടോ...ഇതുപോലെ ചിരിക്കാനുള്ള സംഭവങ്ങള്‍ക്കായി

കണ്ണൂരാന്‍ / K@nnooraan said...

ശംസുക്കാ, മടിയാ, കുഴിമടിയാ, തെച്ച്ചിക്കോടാ, അവതരണം ഇത്രേം ബോറായി തോന്നാന്‍ കാരണമെന്താ? നിങ്ങളെ മുടിഞ്ഞ അലസതയാ. അല്ലെങ്കില്‍ എഡിറ്റ്‌ ചെയ്തു ശരിയാക്കാമായിരുന്നു.
(ങ്ഹും.., ഈ മടിയ്ന്മാര്‍ക്കെന്താ ബ്ലോഗില്‍ കാര്യം..!)

ManzoorAluvila said...

നാട്ടിൽ ബസ് യാത്ര ചെയ്ത കലങ്ങൾ ഓർമ്മ വന്നു.നന്നായ് എഴുതി. എല്ലാ ആശംസകളും

Villagemaan said...

ശരിക്കും...പിചിയാരുന്നോ? ഹി ഹി
നന്നായിട്ടുണ്ട് കേട്ടോ ! സാധാരണ നടക്കാറുള്ള ഒരു സംഭവം രസകരമായി അവതരിപ്പിച്ചു !

nanmandan said...

വളരെ നന്നായി അവതരിപ്പിച്ചു ആശംസകള്‍

Thommy said...

വളരെ ഇഷ്ടപ്പെട്ടു...സംഭവം കേമം

എന്‍.ബി.സുരേഷ് said...

ഒരു കഥയാക്കി എഴുതാൻ വേണ്ടുന്ന ഒരു സീരിയസ്സ്നെസ്സ് വിഷയത്തിനുണ്ടെന്നു തോന്നുന്നില്ല. നമ്മുടെ മനസ്സിൽ വരുന്ന എല്ലാം എഴുത്തിലേക്ക് പറനഞുവിടണം എന്ന് നിർബന്ധമില്ലല്ലോ. നർമ്മവും ഇതിൽ കുറച്ചേയുള്ളൂ. അവസാനം നർമ്മം വിട്ട് സീരിയസ്സ് ആവുകയും ചെയ്തു. ഒന്നു പിച്ചിയാൽ കണ്ടക്ടറോട് പറയാൻ ഇത് എൽ.പി.ക്ലാസ്സ് ഒന്നുമല്ലല്ലോ.

അവതരണ രീതിക്ക് നിലവാരമുണ്ട്.

jazmikkutty said...

വളരെ നന്നായി...:)

ഹാപ്പി ബാച്ചിലേഴ്സ് said...

ഹായ് എത്തിപോയ്‌.
ഹോ ആ അടിയുടെ ഒച്ച അങ്ങ് പമ്പ വരെ കേട്ടിരുന്നു.
ഹോ എന്നാ അടിയ അടിച്ചത്. ഒരു നുള്ളിനു പകരം അടിയോ.
ഇത് ശരിയല്ല. മധ്യസ്ഥം പറയാന്‍ ഞങ്ങള്‍ ഇല്ലാത്തതിന്റെ കൊയപ്പം മനസ്സിലായില്ലേ.
സാരമില്ല, ഇനിയും ഇതേ പോലെ ഒന്ന് രണ്ടെണ്ണം കിട്ടുമ്പോ ശീലമാവുംട്ടോ.
നാട്ടിലെ സ്ഥിരം സംഭവങ്ങള്‍... ബസ്സ്‌ മയില്‍ വാഹനം തന്നെയല്ലേ?

MT Manaf said...

നമ്മുടെ ബസ്സുകള്‍ കഥയുടെ കാന്‍വാസുകളാണ്

വരയും വരിയും : സിബു നൂറനാട് said...

ഇതെന്നാ പരിപാടിയാ??!! പിച്ചിനു തിരിച്ചു പിച്ച്...അതല്ലെ അതിന്‍റെ ഒരു ഇത്..
കണ്ടക്ടര്‍ പക്ഷഭേദം കാണിച്ചു...കണ്ടക്ടര്‍ രാജി വയ്ക്കുക..

salam pottengal said...

കഥ ഏറെ നന്നായി. "പിച്ചി" എന്ന് തന്നെ എഴുതണം എന്ന് ഞാന്‍ പറയും. പണ്ട് വൈക്കം മുഹമ്മദ്‌ ബഷീറിനോട് സുന്നത്ത്‌ കല്ലയാണം എന്ന വാക്ക് മാറ്റി എഴുതണം എന്ന് പറഞ്ഞ പ്രസാധകരോട് പോയി പണി നോക്കാനാണ് ബഷീര്‍ പരഞ്ഞത്. അത് മാറിയാല്‍ പിന്നെ ബാല്യകാല സഖിയുണ്ടോ?

OAB/ഒഎബി said...

എങ്ങനെ എഴുതിയാലും കൊഴപ്പമില്ല
അതോരോരുത്തരുടെ ഇഷ്ടം.

പക്ഷെ ആ കണ്ടക്ടറെ എന്റെ കൈയ്യില്‍ ഒന്ന്‍ കിട്ടണം .
എനിക്കവനോട് ചോദിക്കാനുണ്ട്....

Akbar said...

കഥാ നായകന്‍ സീറ്റ് കൈവശപ്പെടുത്തിയ രീതി വായിച്ചു ഞാന്‍ ഏറെ ചിരിച്ചു. അടിയും പിച്ചും ഒഴിച്ച് ബാക്കിയുള്ള കാര്യങ്ങള്‍ നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബസ്സില്‍ സാധാരണ നടക്കുന്നത് തന്നെ. എന്നെ പിച്ചി എന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ ആള്‍ മരിയാദക്കാരനാണ്. അല്ലെങ്കില്‍ ഡ്രൈവര്‍ വിധിച്ച ശിക്ഷ അയാള്‍ പിച്ച് കിട്ടിയ നിമിഷത്തില്‍ കൊടുത്തേനെ. അവതരണം നന്നായി കേട്ടോ. ശരിക്കും ഒരു തിരക്കുള്ള ബസ്സില്‍ കയറിയ പോലെ.

Aneesa said...

അപ്പോളീ ലോകത്ത് ജിവിച്ചു പോകാന്‍ ആരോഗ്യവും വേണോ, ചതിച്ചല്ലോ

പാലക്കുഴി said...

നല്ല അവതരണം

~ex-pravasini* said...

അടികിട്ടിയത്‌ താങ്കള്‍ക്കു തന്നെയോ..
കഷ്ടം..മടിയില്‍ കേരിയിരുന്നത് പറഞ്ഞൂടായിരുന്നോ..

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ആകര്‍ഷണീയമായി അവതരിപ്പിച്ചു
എല്ലാ ഭാവുകങ്ങളും!

Noushad Koodaranhi said...

തെച്ചിക്കോടാ.. യാത്രാനുഭവങ്ങളുടെ രസകരമായ അനുഭവം പഴയ കാലങ്ങളെ ഓര്‍മിപ്പിച്ചു.കമന്റുകള്‍ കണ്ടിട്ട് എല്ലാം തുറന്നു പറയാന്‍ പേടിയാകുന്നു..( ആ അടിയുടെ കാര്യമേ..) എന്തായാലും നന്നായി....

krishna said...

അവതരണം രസമായിട്ടുണ്ട്....

ayyopavam said...

oru neranubava kurippinte sugam vaayanayi

ayyopavam said...

oru neranubava kurippinte sugam vaayanayi

ശാന്ത കാവുമ്പായി said...

അപ്പൊ സാക്ഷി മാത്രാണല്ല്ലേ? ഛേ..സന്തോഷം മൊത്തം ആവിയായിപ്പോയാല്ല്ലോ.

K@nn(())raan കണ്ണൂരാന്‍...! said...

ഇയാള് പോയോ!
പടച്ചോനെ ശംസുക്കാന്റെ മടിമാറ്റി നല്ല കുട്ടിയാക്കണേ..!

അലി said...

ആമേന്‍..!

ഷബീര്‍ (തിരിച്ചിലാന്‍) said...

ഇങ്ങനെയാണെങ്കില്‍ കവിളിന്റെ മസില്‍ കൂടാനുള്ള വ്യായാമം ചെയ്യാന്‍ തുടങ്ങണമല്ലോ...

ajith said...

ഒരു പിച്ചിന് ഒരടി കാട്ടുനീതിയാണല്ലോ.

ajith said...

ഒരു പിച്ചിന് ഒരടി കാട്ടുനീതിയാണല്ലോ.

Echmukutty said...

ഭയങ്കരം! ഇത് ഏതു നാട്?

Echmukutty said...

വായിച്ചല്ലോ ഇതിനു മുന്‍പ് എന്നൊരോര്‍മ്മ... നോക്കിയപ്പോള്‍ ശരിയാണ് ... നേരത്തെ വായിച്ച് കമന്‍റിട്ടിട്ടുണ്ട്... സാരമില്ല എന്ന് വെച്ചു. ബ്ലോഗല്ലേ കമന്‍റ് കൂടുതലായാല്‍ ചീത്തയായിപ്പോവുകയൊന്നുമില്ലല്ലോ എന്ന് സമാധാനിച്ചു.

ഇപ്പോള്‍ പോസ്റ്റ് ഒന്നും ഇടാത്തതെന്താണ്?