ഉറക്കം ഒരു അനുഗ്രഹമാണ് എന്നാണ് പറയാറ്. ആരോഗ്യമുള്ള ഒരാള്‍ ദിവസവും ശരാശരി എട്ടു മണിക്കൂറെന്കിലും ഉറങ്ങേണം എന്നാണ് വിദഗ്ത മതം. വെളിച്ചം വരാന്‍ സാധ്യതയുള്ള ഓരോ പഴുതും വളരെ കൃത്യതയോടെയും അതിവിദഗ്തമായും അടച്ച് ഇരുട്ടുനിറച്ച മുറികളാണ് ഇവിടെ ഓരോ പ്രവാസിയുടേയും ശയനസ്ഥലം. ഒരുനിലക്കും ഉറക്കഭംഗം വരാന്‍ അവസരം കൊടുക്കാത്തതരത്തില് സജ്ജീകരിച്ചവ.
കാര്യങ്ങള്‍ എങ്ങനെയൊക്കെ ആണെന്ങിലും എവിടെ ഒട്ടുമിക്ക ആള്‍ക്കാരും ഉറക്കം ഒരു കുറച്ചിലായിട്ടാണ് കാണുന്നത്. ഉറങ്ങി എന്ന് പറഞ്ഞാല്‍ തീരെ മോശമായിപ്പോയി എന്നുതോന്നുന്ന തരത്തില്‍ അവര്‍ ഇതിനെ കാണുന്നു. "ഞാനിന്നു തീരെ ഉറങ്ങിയില്ല" എന്നായിരിക്കും പലരുടേയും പരിഭവം പറച്ചില്‍. നീണ്ട ഗാഢമായ ഒരുറക്കത്തില്‍നിന്നെഴുന്നേറ്റ് വരുന്ന ചങ്ങാതിയും പറയുന്നതു "വെറുതെ കണ്ണടച്ചു കിടക്കുകയായിരുന്നു" എന്നായിരിക്കും. വരാന്ത്യ ഒഴിവുദിനങ്ങളിലും റമദാനില്‍ ഇവിടെ ലഭിക്കുന്ന അധിക സമയങ്ങളിലും മറ്റും പന്തണ്ട് മണിക്കൂറിലും അധികം പ്രതികാരബുദ്ധിയോടെ ഉറങ്ങി മുതലാക്കുന്നവരാണ് നമ്മളില്‍ ഒട്ടുമിക്കവരും. പക്ഷെ അതങ്ങുസമ്മതിച്ചുതരില്ല എന്നുമാത്രം.
ഉറക്കമില്ലായ്മ അനാരോഗ്യത്തേയാണ് പ്രതിനിധാനം ചെയ്യുന്നത്. നല്ല ഉറക്കം ലഭിക്കുക എന്നത് മാനസികവും ശരീരികവുമായ ആരോഗ്യത്തിന്‍റെ ലക്ഷണമാണ് എന്നത്രേ, എങ്കില്‍ അതുതന്നെയല്ലേ വേണ്ടത്.
വാല്‍കഷ്ണം:
ഇന്നലെ കിടന്നയുടനെതന്നെ ഉറങ്ങിപ്പോയെങ്ങിലും വേണ്ടത്രയങ്ങ് ശരിയായില്ല, ഈയിടയായി ഉറക്കമൊക്കെ വളരേക്കുറവാണ്!
Tuesday, 27 January 2009
Monday, 19 January 2009
ആമുഖം
സ്വാഗതം
ബ്ലോഗ് ലോകത്തില്‍് ഇതു ആദ്യത്തെ കാല് വെപ്പാണ്, എല്ലാവര്‍ക്കും സ്വാഗതം ഒരിക്കല്‍ക്കൂടി.
വളരെ ഗൌരവമായ ഒരു സംരംഭമല്ല ഇതുകൊണ്ട് ഉദേശിക്കുന്നത് മറിച്ച് നേരമ്പോക്കും, വിനോദവും ചില കാര്യങ്ങളും അത്രമാത്രം.
വിഷയങ്ങള്‍ക്ക് പരിധികളില്ല എന്തും വിഷയീഭവിക്കാം, ഈ അണ്‍ടകടാഹത്തിലെ സകല ലൊട്ടുലൊടുക്കു സാധനങ്ങളും (ബഷീറിനോട് കടപ്പാട്) കടന്നുവരാം. പ്രവാസിയാണ് എന്കിലും പ്രയാസങ്ങള്‍ പറയാനിഷ്ടപ്പെടുന്നില്ല, എല്ലാവരും പറഞ്ഞുപറഞ് അതിനു വിലയില്ലതയില്ലേ.
ഏവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു, നന്ദി.

Subscribe to:
Posts (Atom)